കാർമേഘ ചുരുളിനുള്ളിൽ ,ഒളിച്ചിരിക്കുന്ന നിറമില്ലാത്ത കുഞ്ഞു മുത്തുമണികൾ..അവയ്ക്ക് ഭൂമിയിലേക്ക് പോകണമെന്ന് തോന്നുമ്പോൾ കാർമേഘ ത്തിന്റെ മുഖം കറുക്കും.അടര്ന്നു വീഴുന്ന ആ മുത്ത് മണികൾ കൈക്കുമ്പിൾ കോരിയെടുത്തു മാല കോർത്ത് സുന്ദരിയാകാൻ മോഹിച്ചു നില്ക്കുന്ന ഭൂമി ദേവി.
പ്രകൃതിയുടെ ഒരു മനോഹര ദൃശ്യം.
മഴ കാണാനും ,മഴയിൽ നനയാനും മഴയുടെ ഈണം കേള്ക്കാനും ആര്ക്കാണ് ഇഷ്ടമല്ലാത്തത്?.മഴയെ പ്രണയിക്കാത്തവർ വിരളം.ചന്നം പിന്നം ചിതറി തെറിച്ചു വീഴുന്ന മഴ,ചിലനേരങ്ങളിൽ കാമുകിയാവും ,ചിലപ്പോൾ അവളൊരു കുറുമ്പിയുംആകും.മഴയുടെ കാരുണ്യത്തിൽ ജീവിക്കുന്നെത്രയോപേർ...മഴ ഒരു അന്ന ദാതാവ് കൂടി ആണ്.
ഇന്നലെ മുറ്റത്തു നട്ട റോസാ ചെടി മഴയിൽ കുതിര്ന്നു പുതിയ ഒരു ജീവന്റെ തുടിപ്പോടെ നില്കുന്നു.നനഞ്ഞു ഒട്ടിയ ചിറകുമായി പക്ഷികൾ വൃക്ഷകൊമ്പിലിരുന്നു മഴ കാണുന്നു.വൃക്ഷലതാദികൾ മഴയുടെ ഈണത്തിൽ ആനന്ദ നൃത്തമാടുന്നു.പ്രകൃതി മഴയിൽ കുളിച്ചു സുന്ദരിയായ തരുണിമണിയെ പോലെ നില്ക്കുന്നു....അവളെ ഞാൻ അറിയാതെ പ്രണയിച്ചു പോകുന്നു.
നേരം തെറ്റി എന്നെ കാണാൻ വന്ന കാമുകിയെ ഭാര്യ ശകാരിക്കുന്നത് കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത് .
"ഹും നേരം കണ്ട നേരത്ത് പെയ്തോളും ഒരു ചീഞ്ഞ മഴ "
കുറച്ചു മുൻപ് അവൾ വസ്ത്രങ്ങൾ അലക്കി അയയിൽ വിരിച്ചിട്ടെ ഉണ്ടായിരുന്നുള്ളു.മഴ വന്നത് അവൾക്കു അത്ര പിടിച്ചില്ല.
പിറുപിറുത്തു കൊണ്ടവൾ അകത്തേക്ക് കയറി പോയി.ഞാൻ പിന്നെയും കസാരയിൽ ചാരിയിരുന്നു , മഴയുടെ സൗന്ദര്യത്തിൽ മുഴുകി.
മഴയെ പറ്റി അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ മനസ്സിൽ തെളിയുന്ന മുഖം !
അത്..അയാളുടെതാണ്...
പല മുഖങ്ങൾ എന്നും നമ്മെ കടന്നു പോകും.ഒരേ സ്വഭാവമുള്ളവരുടെ മുഖങ്ങൾ ഓർമയിൽ തങ്ങില്ല.എന്നാൽ വ്യത്യസ്തരെ എക്കാലവും ഓർക്കും .
അത്..അയാളുടെതാണ്...
പല മുഖങ്ങൾ എന്നും നമ്മെ കടന്നു പോകും.ഒരേ സ്വഭാവമുള്ളവരുടെ മുഖങ്ങൾ ഓർമയിൽ തങ്ങില്ല.എന്നാൽ വ്യത്യസ്തരെ എക്കാലവും ഓർക്കും .
പ്രത്യേകിച്ചു ഓർക്കാനുള്ള കാരണം 'മഴ'യാകുമ്പോൾ...!
ട്രാൻസ്ഫർ കിട്ടിയത് ദൂരെയുള്ള ഒരു കുഗ്രാമത്തിൽ...സരസൂനെയും മക്കളെയും പിരിഞ്ഞിരുക്കുന്ന വിഷമത്തിന് ഒരു ആശ്വാസം അവിടെയുള്ള ഒരു ശിവ ക്ഷേത്രവും അതിനു മുന്നിലെ വലിയ ആൽത്തറയും തൊട്ടടുത്തുള്ള തെളിഞ്ഞ അമ്പലകുളവും ആയിരുന്നു.ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങളിൽ ,തികച്ചും ഒറ്റപെട്ടവനായി ,ക്ഷേത്ര ദീപാരാധന തൊഴുതു,ആൽതറയുടെ ഒരു മൂലയിൽ ഞാൻ ഇരിക്കും.അമ്പല കുളത്തിലെ വെള്ള ആമ്പൽ മൊട്ടുകളിൽ കരി വണ്ട് പാറി കളിക്കുന്നതും പരൽ മീനുകൾ നീന്തി തുടിക്കുന്നതും നോക്കി ഇരുട്ടു വീഴും വരെ ഇളം കാറ്റു കൊണ്ട് അവിടെ അങ്ങനെ ഇരിക്കും.പച്ചപ്പിന്റെ മനോഹര താഴ്വരയായിരുന്നു അവിടം .
ചുറ്റംബലത്തിന്റെ ഒരു കോണിൽ കൂനി കൂടിയിരുന്നു ,പൂ കെട്ടുന്ന വാര്യരെ ആദ്യമൊന്നും ഞാൻ ശ്രെദ്ധിച്ചിരുന്നില്ല .
തെറ്റി പൂ,തുളസി പൂ ,ചെമ്പക പൂ ,ജെമന്ദി പൂ അങ്ങനെ ഒരു പറ്റം പൂകൂനകൾക്ക് നടുവിൽ ഒരു കൊച്ചു മനുഷ്യനിരിക്കുന്നത് എപ്പോഴോ എന്റെ കണ്ണിൽ പെട്ടു.വെളുത്ത് മെലിഞ്ഞു,പൊക്കം കുറഞ്ഞു ,മീശയില്ലാത്ത ,നിരയില്ലാത്ത പല്ലുകളുള്ള,എണ്ണ കോരിയൊഴിച്ച് മാടി ഒതുക്കിയ മുടിയുള്ള ,വാര്യരുടെ രൂപം .പ്രായം ഏറെ ഉണ്ടെങ്കിലും ഒരു കൊച്ചു പയ്യന്റെ പ്രസരിപ്പാണ് വര്യര്ക്ക്.ചിരിക്കുമ്പോൾ അയാളുടെ നിഷ്കളങ്കതയും വ്യകതമാകും.
തെറ്റി പൂ,തുളസി പൂ ,ചെമ്പക പൂ ,ജെമന്ദി പൂ അങ്ങനെ ഒരു പറ്റം പൂകൂനകൾക്ക് നടുവിൽ ഒരു കൊച്ചു മനുഷ്യനിരിക്കുന്നത് എപ്പോഴോ എന്റെ കണ്ണിൽ പെട്ടു.വെളുത്ത് മെലിഞ്ഞു,പൊക്കം കുറഞ്ഞു ,മീശയില്ലാത്ത ,നിരയില്ലാത്ത പല്ലുകളുള്ള,എണ്ണ കോരിയൊഴിച്ച് മാടി ഒതുക്കിയ മുടിയുള്ള ,വാര്യരുടെ രൂപം .പ്രായം ഏറെ ഉണ്ടെങ്കിലും ഒരു കൊച്ചു പയ്യന്റെ പ്രസരിപ്പാണ് വര്യര്ക്ക്.ചിരിക്കുമ്പോൾ അയാളുടെ നിഷ്കളങ്കതയും വ്യകതമാകും.
"ഇവടെ പുതീതാണോ.മുൻപ് കണ്ടിട്ടില്യാലോ ?"
നല്ല ഒഴുക്കുള്ള വള്ളുവനാടൻ ചുവയിൽ ഒരു ദിവസം വാര്യര് എന്നോട് ചോദിച്ചു.
"അതെ ,ജോലി ട്രാൻസ്ഫർ ആയി വന്നതാണ്.താലുക്കപീസിൽ "
നിരയില്ലാത്ത പല്ലുകൾ കാട്ടി ഒരു കൊച്ചു കുട്ടി യെ പോലെ അയാൾ ചിരിച്ചു.
"ഉവ്വോ ! നന്നായി.ഇന്നടൊക്കെ ഇഷ്ടായോ ? എവട ദേശം? "
ഞാൻ അതെ എന്ന മട്ടിൽ തലയാട്ടി."കുറച്ചു തെക്കാ"
"ന്ത പേര് ?"
"ശിവദാസൻ നായര് "
"ഹായ് ! ന്ന .. നായരൂട്യെ ..കാണാട്ടോ "
അങ്ങനെ അന്നാട്ടിലെ എന്റെ ആദ്യത്തെ സ്നേഹിതനായി മാറി അപ്പുണ്ണി വാര്യര് . അതിരാവിലെ ആരോഗ്യത്തിന്റെ ഭാഗമായുള്ള നടത്തത്തിൽ ,ആ നാട്ടിൻ പുറത്തെ ഇടവഴികളിൽ ഞാൻ പലപ്പോഴും വാര്യരെ കണ്ടു മുട്ടി.കൈ യിലെ വലിയ സഞ്ചിയിൽ നിറയെ പൂവുമായി .വീടുകൾ തോറും അതിരാവിലെ പൂ പറിക്കാൻ അയാളിറങ്ങും.സഹയാത്രികനായി അയാളെ കിട്ടുമ്പോൾ ആ വള്ളുവനാടൻ സംസാര ശൈലി ആസ്വദിക്കാനും കഴിഞ്ഞു.
പക്ഷെ അയാളുടെ സംസാരം ആസ്വദിക്കുന്ന ഏകവ്യക്തി ,അന്നാട്ടിൽ ഞാനാണ് എന്നതും പിന്നീടു ബോധ്യമായി.'വാര്യർക്ക് ഒരു പിരിലൂസാണ്' എന്നാണ് എല്ലാരുടെയും അഭിപ്രായം.സംസാരിക്കാൻ തുടങ്ങിയാൽ നിർത്താൻ വിഷമം,ആവശ്യമില്ലാതെ ഒച്ചയിടും,പിച്ചും പേയും പറഞ്ഞു ഒറ്റയ്ക്ക് നടക്കും.ഇതൊക്കെയാണ് വാര്യർക്ക് വട്ടാണെന്നതിന് അവരുടെ വാദം.മഴയെ പറ്റി ആരെങ്കിലും ചോദിച്ചാലോ പറഞ്ഞാലോ വാര്യര് വികാരദീനനാകും.എന്നും മഴ പെയ്താൽ വര്യര്ക്ക് അത്രയും സന്തോഷം."മഴ' അയാളുടെ ദൗർബല്യമനെന്നു അന്നാട്ടിലെ കൊച്ചു കുട്ടികള്ക്ക് പോലും അറിയാം. വാര്യരുടെ മുന്നില് വച്ച് "അയ്യേ ഒരു മഴ ' എന്നെങ്ങാൻ മഴയെ ശകാരിച്ചാൽ ,അയാളുടെ വിധം മാറും.മുഖം കറുക്കും.
വൈകുന്നേരം ആൽതറയുടെ മറ്റൊരു വശത്ത് ചെറുപ്പകാരുടെ ഒരു സംഘം എത്തും.തൊഴാൻ വരുന്ന പെണ് കുട്ടികളെ നോക്കി ചേഷ്ടകൾ കാട്ടുന്നതാണ് അവരുടെ പ്രദാന വിനോദം.ചിലരുടെ വെടി പറച്ചിലുകളും ഉണ്ടായിരുന്നു.അവരുടെ "ലീല വിലാസങ്ങൾ " കണ്ടും കെട്ടും ,ഒരു പൊട്ടനെ പോലെ ഞാൻ ഇരുന്നു കൊടുത്തു.
അത്താഴ പൂജ കഴിഞ്ഞു നടയടക്കും.തോളിൽ ഒരു തോർത്ത് മുണ്ട് മിട്ടു ,കൈയിൽ പായസ ചെമ്പ് മായി വാര്യര് പുറത്തേക്കു ഇറങ്ങും.അയാളെ കാണുമ്പോൾ നമ്മുടെ ചെറുപ്പകര്ക്ക് ചിരി പൊട്ടും.അയാളെ ഓരോന്ന് പറഞ്ഞു കളിയാക്കാനും തുടങ്ങും.
'വാര്യരെ ഇന്നു മഴ പെയ്യുമോ ? കാലാവസ്ഥ നിരീക്ഷണ വകുപ്പിൽ ഒരു ജോലി ഒപ്പിക്ക്ട്ടെ ?വര്യർക്ക് ഇന്നലെ മിന്നല് ഏറ്റു എന്ന് കേട്ടല്ലോ ?'അങ്ങനെ ഓരോന്ന് ചോദിച്ചും പറഞ്ഞും അവർ അയാളെ വിഡ്ഢിയാക്കും.അതിന്റെ ഹരത്തിൽ ഒരേ സ്വരത്തിൽ അവർ അര്ത് ചിരിക്കും.പക്ഷെ തന്നെ അവർ കളിയാക്കുകയാണെന്നു ശുദ്ധനായ ആ സാധുവിന് അറിയില്ല.എല്ലാത്തിനും അയാൾ മറുപടി കൊടുക്കും.ഇടക്ക് കൈ നെറ്റിമേൽ വച്ച് ആകാശത്തേക്ക് നോക്കും.
"ഉം .ന്നു പെയും..പെയ്യണോല്ലോ.നല്ലോം ഒന്നുടെ ഒരുണ്ട് കേറണം.ന്നാലേ നല്ലോം പെയ്യു..."പിന്നെയും എന്തൊക്കെയോ പുലമ്പി അയാൾ നടന്നകലുമ്പോൾ ,പുറകിൽ ചെറുപ്പകരുടെ കൂക്ക് വിളി ശബ്ദമുയരും. പലവട്ടം ഇതുപോലുള്ള രംഗങ്ങൾക്ക് ഞാൻ സാക്ഷിയാകേണ്ടി വന്നു.
ഒരിക്കൽ ഞാൻ വര്യരോട് ചോദിച്ചു."വര്യര്ക്ക് മഴയോട് എന്ട ഇത്ര സ്നേഹം ?"
അതിനയാൾ പറഞ്ഞ മറുപടി എന്നെ ചിന്തിപ്പിച്ചു.
"സ്നേഹം ഇല്യണ്ടിരിക്യോ നായരൂട്യെ ?മഴയില്യച്ച പിന്നെ നമ്മളുണ്ടോ?വെള്ളം കിട്ട്വോ? പൂകള് വിരിയ്യോ?ഭഗവാനു മാല കെട്ടാൻ പൂകള് വേണ്ടേ ?മാല കേട്ടണൂച്ച ലല്ലേ വാര്യര് വേണ്ടു .മഴയില്യച്ച ന്റെ അന്നം മുട്ടില്ലേ ?ഭഗവാന്റെ സന്തോഷാ മഴ !അങ്ങനെ പെയ്യട്ടെ മഴ പെയ്യട്ടെ ! പൂകള് വിരിയട്ടെ !"
അപ്പൊ ഞാൻ ഉറപ്പിച്ചു. അയാള്ക്ക് ഒരു വട്ടും ഇല്ല.അയാൾ പറയുന്നത് സത്യമല്ലേ ?മഴ പെയ്തലല്ലേ ചെടികളും പൂകളും ഉള്ളു.പൂ പറിച്ചു മാല കെട്ടി ഉപജീവനം നടത്തുന്ന അയാളെ സംബതിച്ചു മഴ വളരെ വിലപ്പെട്ടതാണ് .അങ്ങനെയും ജീവിക്കുന്നവരുണ്ട് ഈ ലോകത്തിൽ.മഴ പെയുന്നതും പെയ്യതിരിക്കുന്നതും ഒന്നും നമ്മളിൽ പലരും ശ്രെദ്ധിക്കുന്നില്ല.മഴ പെയ്താലും പെയ്തിലെങ്കിലും നമുക്ക് വിഷമമില്ല.എന്നാൽ അത് കൊണ്ട് ജീവിക്കുന്നവര്ക്ക് അങ്ങനെയല്ലലോ.അതൊരു വട്ടായി നമുക്ക് തോനുന്നെങ്കിൽ ശരിക്കും കുഴപ്പം നമുടെതാണ്.
ആൽ തറയിലെ ചെറുപ്പക്കാർ കളിയാക്കുന്നതിനെ പറ്റിയും ഞാൻ വര്യരോട് പറഞ്ഞു.
"ന്നെ വിഡ്ഢി യാക്കെ?ന്നെ വിഡ്ഢി യാക്കാൻ ഭഗവാനു മാത്രേ പറ്റുള്ളൂ!നീപ്പോ അങ്ങനാനൂച്ചാലും ദോഷം ഇല്യ.എല്ലാം കാണന ഒരാളില്യെ ?അയാള് നോക്ക്യോലും ."
വാര്യര് അപ്പറഞ്ഞത് നേരാണെന്ന് വളരെ പെട്ടന്ന് ബോധ്യപെട്ടു .വാര്യരെ സ്ഥിരം കളിയാക്കുന്ന രണ്ടു മൂന്നു ചെറുപ്പക്കാരെ കുറച്ചു നാൾ കണ്ടില്ല. പിന്നീട് കാലും കൈയും ഒടിഞ്ഞു കെട്ടി വച്ച് അവരെ ഒരു ദിവസം കണ്ടു.എന്തോ അപകടം പറ്റിയതാണ്.കുറച്ചു കാലത്തേക്ക് പിന്നെ അവരുടെ ശല്യം വര്യർക്ക് ഉണ്ടായില്ല.
'നാട്ടിലേക്കു ട്രാൻസ്ഫർ വേഗം കിട്ടണേ' ന്ന് നിറകണ്ണുകളോടെ പ്രാർഥിച്ചു ഞാൻ നിൽക്കുന്നത് കണ്ടു വാര്യര് ആശ്വസിപ്പിക്കും.
"വിഷമിക്കണ്ട നയരൂട്യെ.ഭഗവൻ കണ്ണ് തുറക്കണ്ടിരിക്കില്ല്യ "
പതിവുപോലെ ഒരു സന്ധ്യ വേളയിൽ, ദീപാരാധന തൊഴുതു ഞാൻ നിൽക്കുമ്പോൾ,ചാറ്റൽ മഴയുടെ പുകമറയിൽ ,ഊട്ടുപുരയുടെ മറവിൽ തിടുക്കത്തിൽ പുലംബികൊണ്ട് ഓടി പോകുന്ന വാര്യരെ ഞാൻ കണ്ടു.ഞാൻ അവിടേക്ക് ചെന്നു.
"എന്താ വാര്യരെ മഴ നനഞു ഇരുട്ടത് ഇങ്ങനെ നില്കുന്നത്."
കൈ കൂപ്പി തല താഴ്ത്തി നില്ക്കുന്ന അയാൾ മുഖമുയർത്തി എന്നെ നോക്കി.ആ കണ്ണുകൾ നിറഞ്ഞിരുന്നു.
"ചുറ്റും ഇരുട്ടാ നായരൂട്യെ!മനസ്സില് മാത്രേള്ളൂ വെളിച്ചം !'"
നിറഞ്ഞൊഴുകിയ അയാളുടെ കണ്ണുനീർ മഴത്തുള്ളിയിൽ ലയിച്ചു
പിന്നീടു അയാൾ പറയാതെ തന്നെ കാര്യം അറിഞ്ഞു.ഹോമതിനോ മറ്റോ കൊണ്ട് വന്ന നെയ് കുപ്പികളിൽ കുറച്ചു കാണാതായി.അതിനു വാര്യരെ എല്ലാരും ശകാരിച്ചു.അയാൾ മോഷ്ടിച്ചതാകും എന്ന് വരെ പറഞ്ഞു.ഒടുവിൽ കഴകകാരിൽ ഒരാൾ അബദ്ധത്തിൽ എവിടെയോ മാറ്റി വച്ചിരുന്ന നെയ് കുപ്പികൾ കിട്ടി.പാവം പിടിച്ച വര്യര്ക്ക് കിട്ടിയ ശകാരങ്ങളും അപരാധവും മാത്രം ബാക്കി.പക്ഷെ ആരോടും ഒരു പരിഭവമോ പരാതിയോ ഇല്ലാതെ അയാള് ആ പൂ കൂനയിൽ കുനിഞ്ഞിരുന്നു പൂ കെട്ടി കൊണ്ടേ ഇരുന്നു .
ഒടുവിൽ തിരിച്ചു നാട്ടിലേക്കു ട്രാൻസ്ഫർ കിട്ടി പോകുന്നതിനു മുന്പു യാത്ര ചോദിയ്ക്കാൻ ഞാൻ വാര്യരുടെ വീട്ടിലെത്തി..ഇടിഞ്ഞു പൊളിച്ചു വീഴാറായ ആ പഴകി ദ്രവിച്ച വീട്ടിനുള്ളിൽ രണ്ടു സാധു മനുഷ്യരെ കണ്ടു.വാര്യരും വര്യസ്യരും !വളരെ സ്നേഹത്തോടെ അവർ എന്നെ സല്കരിച്ചു .ഞാൻ യാത്ര പറഞ്ഞു.
"അപ്പൊ നായരൂട്ടി പോവാ?ഒടുവിൽ പ്രർഥന അദ്ദേഹം കേട്ടുല്ലേ.നന്നായി.ഭഗവൻ കണ്ണ് തുറക്കാൻ വൈകും.ന്ന തുറന്നാലോ...തുറന്നു തന്നെ പിടിക്കും..."
ഞാൻ ഒരു പിടി നോട്ടുകൾ അയാളുടെ കൈവെള്ളയിൽ തിരുകി.ആദ്യം വാങ്ങാൻ കൂട്ടാക്കിയില്ല.പിന്നീടു എന്റെ നിർബന്ദത്തിനു വഴങ്ങി.
നിറ കണ്ണുകളോടെ എന്നെ ആശ്ലേഷിച്ചു.
"നല്ലതേ വരൂ.ഇന്നാടിനേം വര്യരേം മറക്കരുതുട്ടോ "
"മഴ കാണുമ്പോളെല്ലാം ഞാൻ വാര്യരെ ഓര്ക്കും."ഞാൻ ചിരിച്ചു കൊണ്ട് പടിയിറങ്ങുമ്പോൾ മാനത്ത് നിന്നും ഒരു കുഞ്ഞു മഴതുള്ളി എന്റെ നെറ്റിയിൽ പതിച്ചു.
"ചായ"
സരസൂന്റെ ശബ്ദം കേട്ടാണ് വീണ്ടും ഉണർന്നത്.
ഞാൻ ചായ കോപ്പ വാങ്ങി.
പുറത്തു നല്ല മഴ ,കൈയിൽ ആവി പറക്കുന്ന ചായ.തണുപ്പിന്റെ കുളിരിനൊരു ചൂട് പകർന്ന്, ചായ ഊതി കുടിച്ചങ്ങനെ മഴ കണ്ടിരിക്കുമ്പോൾ ,ഞാനും മഴയെ സ്നേഹിച്ചു പോകുന്നു....
.jpg)



