Pages

Thursday, 28 July 2016

മണ്മറഞ്ഞ മഹാന്മാരിൽ ഇന്ന് ഒരാളായി മാറിയ ഡോ.എ പി ജെ അബ്ദുൾ കലാം സാറിന്റെ വലിയൊരു മോഹമായിരുന്നു,വിജ്ഞാന മൂർത്തിയുടെ ഒരുകാലത്തെ വിശിഷ്ട ഗൃഹമായിരുന്ന നാളന്ദ യുടെ ഉയിർത്തെഴുനേല്പ്. ഒക്സ്ഫോര്‍ഡും കേംബ്രിഡ്ജും സ്ഥാപിക്കുന്നതിനും വളരെ മുന്‍പ് ഭാരതത്തിലൊരു വിശ്വവിദ്യാലയമുണ്ടായിരുന്നു. നാളന്ദ. അറിവിന്റെ അക്ഷയഖനി തേടിയെത്തിയവരുടെ  അഭയസ്ഥാനം.. ഏഷ്യയുടെ സമ്പന്നമായ സാംസ്ക്കാരിക പാരമ്പര്യം ലോകത്തിന് മുന്‍പിലെത്തിച്ച മഹാസ്ഥാപനം. കാലപ്രവാഹത്തില്‍ മണ്ണടിഞ്ഞ ഈ വിശ്വവിദ്യാലത്തിന്റെ ആത്മാവും പാരമ്പര്യവും  പുനര്‍ജനിക്കുകയാണ്...വെറുംചാരമായി മണ്ണിലമർന്ന കോടികണക്കിന്‌ അമൂല്യമായ അറിവിന്റെ അസ്ത്ഥിപഞ്ചരങ്ങൾ ഇന്നും നാളന്ദയുടെ മണ്ണിനഗാധതയിൽ നിഗൂഡതയിലാണ്ട് കിടക്കുന്നുണ്ട്.ഏകദേശം 800 വർഷങ്ങൾക്ക് മുൻപ് നിലചുപോയ ആ ലോകോത്തരമായ സർവകലാശാലയുടെ പതനം എങ്ങനെ സംഭവിചു.?എന്റെ തിരചിലുകൾ എന്നിൽ നല്കിയ അറിവ് ഞാൻ നിങ്ങൾക്കും പകരുകയാണ്‌.
                       ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നാളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 55 മൈൽ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്.അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നാളന്ദ സർവകലാശാല ജന്മമെടുക്കുന്നത്.ഗുപ്തസാമ്രാജ്യത്തിലെനരസിംഹഗുപ്തൻ (നരസിംഹബാലാദിത്യൻ) ആണ്‌ ഇത് പണികഴിപ്പിച്ചത്.നാളന്ദ സര്‍വകലാശാല ലോകത്തിലെ ആദ്യത്തെ ആധുനിക സര്‍വകലാശാല എന്നു അറിയപ്പെടുന്നു ( നാം നമ്മുടെ വിദ്യാലയങ്ങളില്‍ ആകെ പഠിച്ച ഒരു പദം ) , ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി നാം ഇപ്പോള്‍ കാണുന്ന കാമ്പസ് രീതിയില്‍ അവിടെ പഠന സൌകര്യം ഉണ്ടായിരുന്നു. നാളന്ദയുടെ പ്രശസ്തി കൊണ്ടും പഠന രീതിയിലെ വൈവിധ്യം കൊണ്ടും ലോകമെമെമ്പാടും ഉള്ള ആളുകള്‍ അവിടെ പഠിക്കാന്‍ വന്നിരുന്നു. ചൈന, തായിലാണ്ട്ടിബറ്റ്, ഇന്തോനേഷ്യ, കൊറിയ ജപ്പാന്‍ മുതലായ രാജ്യങ്ങളില്‍ നിന്നുമാണ് കൂടുതലും വിദ്യാർത്ഥികൾ ഇവിടെക്ക് വന്നിരുന്നത് .  
          നാളന്ദ സര്‍വകലാശാലയിലെ അദ്ധ്യാപകര്‍ മിക്കവരും സന്യാസിമാര്‍ ( ബുദ്ധ സന്യാസിമാര്‍ ) ആയിരുന്നു .അവിടത്തെമുഖ്യ പാഠ്യ വിഷയം ബുദ്ധ മതത്തെക്കുറിച്ച് ആണെങ്കിലും വേദ, ജൈന മതപഠനങ്ങളുംഅതിലുപരി  മനുഷ്യ നന്മ ലാക്കാക്കിയുള്ള വാന നിരീക്ഷണം, ശാസ്ത്രം, യോഗ വിദ്യകള്‍, തിയോലോജി, വൈദ്യ ശാസ്ത്രം എന്നിവയും നാളന്ദ സര്‍വകലാശാലയെ ലോക പ്രശസ്ഥമാക്കി. അവിടത്തെ മറ്റൊരു സവിശേഷത ലോകത്തിലെ തന്നെ ഏറ്റവും വലിയ പുസ്തക ശാല ഉണ്ടായിരുന്നു എന്നാണ്. ധർമഗഞ്ച എന്ന പേരിൽ അറിയപ്പെട്ടിരുന്ന  അവിടുത്തെ ഗ്രന്ഥശാല, ഭാരതത്തിന്റെ ചരിത്രത്തിന്റേയും അറിവുകളുടേയും ഒരു മഹദ്ശേഖരം തന്നെ ആയിരുന്നത്രേ!!ഈ അറിവിന്റെ മഹാസാഗരത്തിന് ഹിന്ദു ( വേദ ) രാജാക്കന്മാരില്‍ നിന്നും ബുദ്ധ രാജാക്കന്മാരില്‍ നിന്നും അളവറ്റ സംരക്ഷണവും സഹായവും ലഭിച്ചിരുന്നു. സർവകലാശാലയുടെ പ്രവർത്തനത്തിന്‌ നൂറോളം ഗ്രാമങ്ങളിൽ നിന്ന് ധനസഹായം ലഭിച്ചിരുന്നു.അത് കൊണ്ട് തന്നെ, അഞ്ചാം നൂറ്റാണ്ടു മുതല്‍ ഇങ്ങ് പത്താം നൂറ്റാണ്ടിന്റെ അവസാനം വരെ ഉള്ള രചിക്കപ്പെട്ടതും കണ്ടു പിടിച്ചതുമായ അമൂല്യ ഗ്രന്ഥങ്ങളാൽ സംബന്നമായിരുന്നു നാളന്ദ സര്‍വകലാശാല .
ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ഷ്വാൻ ത് സാങ് നാളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം നാളന്ദയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു[7]‌:-
.അത്യധികം കഴിവും ബുദ്ധിശക്തിയുമുള്ളവരായിരുന്നു ഇവിടത്തെ അദ്ധ്യാപകർ. അവർ ബുദ്ധന്റെ ഉപദേശങ്ങളെ ആത്മാർത്ഥമായി പിന്തുടർന്നിരുന്നു. കർശനമായ നിയമങ്ങളായിരുന്നു ഇവിടെ നടപ്പിലാക്കിയിരുന്നത്. ഏവരും അത് പാലിച്ചു പോന്നിരുന്നു. പകൽ സമയം മുഴുവനും ചർച്ചകൾ നടന്നിരുന്നു. ചെറുപ്പക്കാരും മുതിർന്നവരും പരസ്പരം സഹായിച്ചിരുന്നു. വിവിധ നഗരങ്ങളിൽ നിന്നുള്ള അഭ്യസ്തവിദ്യരായ ആളുകൾ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനായി നാളന്ദയിലെത്തിയിരുന്നു. പുതിയ ആളുകളെ അകത്തേക്ക് കടക്കുന്നതിനു മുൻപ് കാവൽക്കാരൻ ചില വിഷമകരമായ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിന് ഉത്തരം നൽകാൻ സാധിക്കുന്നവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ.
           ഇനി എങ്ങനെ ഭാരതീയർക്ക് തങ്ങളൂടെ ചരിത്രം അലെക്സാണ്ടർ കണ്ണിങ്ങാം എന്ന ചരിത്ര ഗവേ ഷകനിലൂടെ കുഴിചെടുക്കേണ്ട അവസ്ത്ഥ എങ്ങനെവന്നു എന്നു പറയാം. ലോകത്തിനു മുഴുവനും അറിവിന്റെ വെളിചമേകുമായിരുന്ന ഒരു വിഞ്ജാന കേന്ദ്രത്തെ ചുട്ടെരിച് ഭാരതത്തിന്റെ ചരിത്രത്തെ ഇരുട്ടിലേക്ക് തട്ടിയിട്ടു പോയത് ഭക്തിയാർക്ഖില്ജി എന്ന മത ഭീകരൻ ആയിരുന്നു
     1192 എന്ന വര്‍ഷം ഇന്ത്യ യിൽ ഇസ്ളാമിക വല്‍ക്കരണത്തിന്റെ തുടക്കമായി വിശേഷിക്കപ്പെടുന്നു. ദില്ലിയിൽ സുൽത്തനേറ്റ് ഭരണം നിലവിൽ വന്ന കാലം കുത്തബ്-ഉദ്-ദിന്‍  ഐബക്കിനെ ഡല്‍ഹിയുടെ സുല്‍ത്താനായി പ്രഖ്യാപിക്കുകയും ചെയ്തു.ഡെല്‍ഹിയുടെ സുല്‍ത്താനായെങ്കിലും കുത്തബുദ്ദീന്‍ അതില്‍ സന്തോഷവാന്‍ ആയിരുന്നില്ല. മറ്റിടങ്ങളും കൈ അടക്കുവാന്‍ കുത്തബുദ്ദീന്‍ ഭല്‍ത്തിയാര്‍ കില്‍ജിയെ നിയോഗ്ഗിചു.കില്‍ജി  തന്റെ സുല്‍ത്താന്‍റെ ആഞ്ച അനുസരിച്ചു ബംഗാളിന്റെ കിഴക്ക് ഭാഗത്തേക്ക് മാര്‍ച്ച് ചെയ്തു. 
     ഗംഗാ നദി തീരത്ത് കൂടി ഉള്ള തന്റെ സൈന്യ വിഹാരം ആക്രമിച്ചു കീഴടക്കി ഇന്ന് ബീഹാര്‍ എന്നറിയപ്പെടുന്ന മഗധഎന്ന സ്തലത്തെത്തുകയും അവിടെ കണ്ട നാളന്ദ സര്‍വകലാശാലയെ കണ്ടു അദ്ദേഹം സ്തംഭിച്ചു പോയി എന്നു ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതിനെ കുറീച് കൂടുതല്‍ അറിയാന്‍ കില്‍ജി തന്റെ ഒരു ഭടനായ അഹമ്മദിനെ ഏല്‍പ്പിച്ചു. അഹമ്മദ് അങ്ങിനെ നാളന്ദയുടെ കവാടത്തില്‍ എത്തുകയും അവിടെ വെച്ചു ഒരു കാവല്‍ക്കാരന്‍ അദ്ദേഹത്തെ തടഞ്ഞു ചില ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. . കാവല്‍ക്കാരന്‍ ചോദിച്ച ചോദ്യങ്ങള്‍ അവിടെ കടന്നു വരുന്ന അന്വേഷികളോട് സാധാരണയായി ചോദിക്കുന്ന ചോദ്യങ്ങള്‍ ആയിരുന്നു. മായ, ധര്‍മം , ദൈവം എന്നിവയെ കുറിച്ചായിരുന്നു ചോദ്യവും, അതിനുത്തരം നല്കാന്‍ കഴിയാതെ ആ ഭടന്‍ തിരിച്ചു പോവുകയായിരുന്നു.ചോദ്യത്തിന് ഉത്തരം കിട്ടാതെ അഹമ്മദ് തന്റെ സേനാ നേതാവിനോടു അവിടെ നടന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.ഇത്കില്‍ജിയെ ചൊടിപ്പിക്കുകയും അദ്ദേഹം തന്നെ സര്‍വകലാശാലയുടെ കവാടത്തില്‍ എത്തുകയും കാവല്‍ കാരന്‍ ചോദ്യം ആവര്‍ത്തിക്കുകയും ചെയ്തു.ഉത്തരം ഇല്ലാതിരുന്ന കില്‍ജി തന്റെ വാള് കൊണ്ട് കാവല്‍ക്കാരന് ഉത്തരം കൊടുത്തു 
          അറിവിന്റെ മഹാസാഗരത്തിന്റെ നെറുകയില്‍ വീണ ആദ്യ ആക്രമണം ആയിരുന്നു അത്. തന്റെ സേനയോട് സര്‍വകലാശാല ആക്രമിക്കാനും ആക്രോശിക്കുകയും ചെയ്തു. ഇത് കേട്ട സൈനികര്‍ തങ്ങളുടെ കടമ നിര്‍വഹിക്കുകയും അവിടെ ഉള്ള അദ്ധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരു കരുണയുമില്ലാതെ വെട്ടി കൊന്നു തുടങ്ങി. ഒരു തരത്തിലുള്ള പ്രതിരോധവും കല്‍ജിയുടെ പട്ടാളം നേരിട്ടില്ല എന്നുള്ളത് ശ്രദ്ധേയമായ വിഷയം ആണ്. അവിടെ ഉള്ള മിക്കവാറും ആളുകള്‍ ബുദ്ധ ജൈന സന്യാസികളും വിദ്യാര്‍ത്തികളും ആയതും പിന്നെ അവിടം പവിത്രമായ സ്ഥലമായതും കല്‍ജിക്ക് കാര്യങ്ങള്‍ വളരെ സുഗമമാക്കി കൊടുത്തു. അവിടെ ഉണ്ടായിരുന്ന ഒരു വിദ്യാര്‍ഥിയും അദ്ധ്യാപകനും രക്ഷപ്പെടാന്‍ സാധിച്ചില്ല എന്നുള്ളത് ശ്രദ്ധേയമാണ്.
       അങ്ങിനെ കില്‍ജിയും സൈന്യവും നാളന്ദയിലെ ആ വലിയ പുസ്തക ശാലയ്ക്ക് മുന്‍പിലെത്തുക്‍യും പുസ്തകശാലയിലെ ഒരു മുതിര്‍ന്ന സന്യാസി കില്‍ജിയോട് കരഞ്ഞു അപേക്ഷിക്കുകയും ചെയ്തു പുസ്തകങ്ങള്‍ താങ്കളെ ഒന്നും ചെയ്യുകയില്ല. താങ്കള്‍ പുസ്തക ശാലയെ ഒന്നും ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നു”. ഈ അഭ്യര്‍ഥന ചെവിക്കൊള്ളാതെ കല്‍ജി തന്റെ അനുയായികളോട് പുസ്തക ശാലയ്ക്ക് തീ വെക്കാന്‍ ആഞ്ജാപ്പിച്ചു. അങ്ങിനെ ലോകത്തിന്റെ സ്വത്തായ ആ മഹത്തായ പുസ്തക ശാല ചില കിരാതന്‍മാരുടെ കൈയിലൂടെ കത്തി നശിച്ചു. ചരിത്രകാരന്‍മാര്‍ പറയുന്നതു മൂന്നു മാസത്തോളം ആ പുസ്തക ശാല കത്തി എന്നാണ്. മാനവ ശേഷിക്ക് ഉപകാരപ്പെടുന്ന പല കണ്ടു പിടിത്തങ്ങളും പല രചനകളും അങ്ങിനെ കത്തി ചാമ്പലായി. ചിന്തിചാൽ ഹൃദയഭേദകം!!
 ആക്രമണത്തിനുശേഷം നൂറുവര്‍ഷംകൂടി  നിലനിന്നുവെങ്കിലും നാളന്ദ അനിവാര്യമായ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഗുപ്തന്മാര്‍ക്ക്ശേഷം അധികാരതിലെതിയവര്‍ക്ക് ബുദ്ധമതത്തോടുള്ള താല്‍പ്പര്യം കുറഞ്ഞതും യുറോപ്പ്യന്‍ യുണിവേഴ്സിറ്റികളുടെ ഉദയവും നാളന്ദയുടെ തകര്‍ച്ചക്ക് മറ്റുകാരണങ്ങളായി.
സർവകലാശാലയെ പഴയ പ്രതാപത്തോടെ പുനരുദ്ധരിക്കാനുള്ള തീരുമാനം 2009 തായ്‌ലന്റിലെ ഹുവാഹിനിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ എടുത്തു. ആസിയാനിലെ രാഷ്ട്രങ്ങളും ചൈന,ജപ്പാൻ‍,സിംഗപ്പൂർ‍ തുടങ്ങിയ ആറു രാജ്യങ്ങളും ചേർന്ന് സംയുക്തമായാണ് ഈ പുനർനിർമ്മാണം. ഏഷ്യയിലെ വിവിധ രാജ്യങ്ങളുടെ സഹായത്തോടെയാണ് ലോകനിലവാരമുള്ള സര്‍വകലാശാലയായി നാളന്ദ പുനര്‍ജനിയ്ക്കുന്നത്. ബൌധപഠനം, ഫിലോസഫി, ചരിത്ര പഠനം, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ബിസിനസ്സ് മാനേജ്‌മെന്റ്‌  പരിസ്ഥിതി പഠനം തുടങ്ങീ അതിവിശാലമായ മേഖലകളില്‍ പഠന-ഗവേഷണങ്ങള്‍ നടത്താന്‍ നാളന്ദ അവസരമൊരുക്കും.വിവിധ സംസ്ക്കാരങ്ങള്‍ തമ്മില്‍ കൈകോര്‍ക്കാനും അതുവഴി അറിവിന്റെ അതിരില്ലാത്ത പുതിയൊരു ലോകം സൃഷ്ട്ടിക്കാനും പുതിയ നാളന്ദയിലൂടെ കഴിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. നാളന്ദ എന്ന പേരിന്‌ സംസ്കൃതാർഥം നിലക്കാത്ത അറിവിന്റെ സമ്മാനംഎന്നണ്‌.പേരുപോലെ നാളന്ദ അനശ്വരമാകട്ടെ!!

Wednesday, 13 July 2016

കോരി ചൊരിയുന്ന മഴയത്ത് അയാൾ വീടിനു നംബർ കിട്ടാൻ ഫീൽഡ് വെരിഫിക്കേഷന്‌ എന്നെ കൊണ്ട് പോകാൻ അക്ഷമനായി കാത്തുനിന്നു. മഴ കഴിയട്ടെ എന്നിട്ട് പോകമെന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞില്ല അതിനിടയിൽ അടുത്ത ആളൂം എത്തി.അതൊരു എൻ ഓ സി ചെക്കിങ്ങ്..എനിക്ക് ശരിക്കും ഉള്ളിൽ അരിശം മൂത്തു.പുറത്ത് മഴ തിമിർത്ത് പെയ്യുന്നു..ഈ തണുപ്പത്ത് ഒഫ്ഫിസിൽ സീറ്റിൽ ചുരുണ്ട് കൂടി ഒന്ന് ഇരിക്കാൻ ഇവർ സമ്മതിക്കൂല.ഇന്നത്തെ അഞ്ചാമത്തെ ഫീൽഡ് ചെക്കിങ്ങ്..ഹോ.!! ഉള്ളിലെ അരിശം മഴപോലെ പെട്ടെന്ന് പോയി.രണ്ടാമത് വന്ന ആളിനെ ഞാൻ തന്നെ വിളിചു വരുത്തിയതാണ്‌.അതിനാൽ അയാൾക്ക് പ്രയോരിറ്റി കൊട്ക്കണം.പക്ഷേ ആദ്യം വന്നയാൾ കുറേ ആയി കാത്ത് നില്ക്കുന്നു.ഞാൻ അയാളോട് കാര്യം പറഞ്ഞു.ഒടുവിൽ അയാൾ രണ്ടാമന്റെ എൻ ഓ സി ചെക്കിങ്ങ് നടത്തിയിട്ട് നംബറിങ്ങിനു വന്നാൽ മതിയെന്നു പറഞ്ഞു.കൂടാതെ അയാളുടെ സ്വന്തം കാറിൽ രണ്ടാമന്റെ സ്ത്ഥലത്ത് എത്തിക്കമെന്ന്‌ സമ്മതിക്കുകയും ചെയ്തു.എങ്ങനെയെങ്കിലും പുള്ളിക്ക് കാര്യം നടന്നാ മതി.മഴ പിന്നേം പെയ്യാൻ തുടങ്ങി..ടാരിങ്ങ് നടത്താത്ത ഒരു കുത്ത് കയറ്റം കാറ്‌ വേച്ച് വേച് കയറുന്ന കണ്ട് എനിക്ക് കഷടം തോന്നി.
“ഇനിയും ഒത്തിരി പോണോ” ഞാൻ രണ്ടാമനോട് ചോദിചു.
“വേണ്ട..ദാ ആ വീടിന്റെ പുറകിലാ മാഡം” അയാൾ വിനീതനായി പറഞ്ഞു.
ആ കുടുസ് വഴിയിൽ കാർ വളക്കാനും മറ്റും നല്ല പണിയാകും.ഞാൻ ഓർത്തു.ഒന്നാമൻ ഒരു സഹായം ച്യ്തിട്ട് അയാളെ ബുദ്ധിമുട്ടിക്കരുതല്ലൊ..കാർ വളക്കാൻ പാകത്തിനൊരിടം എത്തിയപ്പ്പ്പോൾ ഞാൻ കാർ നിർത്താൻ പറഞ്ഞു.
“എനി ഇവ്ടെന്ന് നടക്കവുന്നതല്ലെ ഒള്ളു..നമുക്ക് ഇറങ്ങാം..”
ഒരു കൂട നിവ്വർത്തി മഴയിലേക്കു ഞാൻ ഇറങ്ങി.കൂടെ രണ്ടാമനും.
‘നിങ്ങൾക്ക് കുറച് നേരം വേയ്റ്റ് ചെയ്യാൻ ബുദ്ധീമുട്ടാകുമോ?’ഞാൻ തിരിഞ്ഞ് ഒന്നാമനോട് ചോദിചു.
“ഏയ്യ് ..മാഡം പോയിട്ട് വരൂ” അയാൾ പുഞ്ചിരിചുകൊണ്ട് പറഞ്ഞു.
രണ്ടാമൻ മുൻപേ നടന്ന് എനിക്ക് വഴി കാട്ടി..ചളി വെള്ളം കുത്തിയൊലിക്കുന്ന വഴിയിൽ അയാല്ക്ക് പുറകെ ഞാൻ കുടയും ചൂടി മെല്ലെ നടന്നു.
വഴിയുടെ വലത് ഭാഗത്ത് സ്വപനങ്ങളുടെ ഒരു കൊച് വീടിന്‌ അടിസ്ത്ഥാനം മെനഞ്ഞിട്ടിരുന്നു..മൂന്നോ നാലോ സെന്റിൽ 58.16 വരുന്ന കൊചു തറ.
“ഇത് കാരുണ്യയുടെ വീടാണൊ?അതോ ഐ എ വയ് ആണോ?”ഞാൻ അയാളോട് ചോദിചു.
“ഇതിന്‌ പഞ്ചായത്തിന്‌ പൈസ പാസ്സായതാ മാഡം.മോള്‌ സുഖം ഇല്ലാത്ത കുട്ടിയാ..അവൾടെതിൽ കിട്ടീതാ?”
“മോൾക്ക് എന്താ അസുഖം?”
അയാൾ ആ പറംബിനൂ തൊട്ട് മുകളിലുള്ള സ്ത്ഥലത്ത് പണിഞ്ഞിരിക്കുന്ന ഒരു ടാർ പാളിൻ ഷെഡിലേക്ക് വിരൽ ചൂണ്ടി..
“ഞങ്ങൾ ഇപ്പൊ അവിടെയാണ്‌ താമസം.മോള്‌ ബുദ്ധിമാന്ദ്യം ഒള്ള കുഞ്ഞാ..”
“ചെറിയ കുഞ്ഞാണോ?”
“അല്ല ഇപ്പൊ 28 വയസ്സായി”
“മോളെ എനിക്കൊന്നു കാണാൻ പറ്റ്മോ”
“അതിനെന്താ മാഡം.വരൂ..“ചെറിയ കല്ലുകൾ ചേർത്ത് വച പടവുകൾ കയറി ഞാൻ ആ ഷെഡിനുമുന്നിൽ എത്തി..പുറത്ത് തളം കെട്ടിയ ചളിവെള്ളം..ഒരു വൻ മഴയിൽ ഒലിചു പോകവുന്ന ചെരീയൊരു ടാർപ്പാളിൻ ഷെഡിൽ ഒരു കുടുംബം കഴിയുന്നു..
ആ സാഹചര്യങ്ങളിൽ ജീവിക്കുന്ന അവരെ ഓർത്ത് ശരിക്കും വിഷമം തോന്നി..
”ഇതും നിങ്ങടെ സ്ഥലം ആണോ?“
”അയ്യൊ അല്ല..ഞങ്ങടെ അവസ്ഥകണ്ട് ഈ സത്ഥലത്തിന്റെ ഉടമ ഷെഡ് കെട്ടാൻ സമ്മതിചതാ“
”ഓ..എവിടെ മോൾ“
എന്റെ മനസ്സ്സിൽ 28 വയസ്സുള്ള ബുദ്ധിമാന്ദ്യം ഉള്ള കുട്ടിക്ക് ഒരു രൂപം ഉണ്ടായിരുന്നു.അതിനെ പാടെ തെറ്റിചു കൊണ്ട് അയാളുടെ ഭാര്യ ഒരു തൊട്ടിലിലേക്കാണ്‌ എന്റെ ശ്രദ്ധ തിരിചത്..അതിൽ ഒരു അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന് ഒരു കുട്ടി കുപ്പിപ്പാലും പിടിച് കിടക്കുന്നു..ഒരു കൊചു കുട്ടിയുടെ നിഷ്കലങ്കതയായിരുന്നു ആ മുഖത്ത്..
”ഇതാണോ മോൾ“ ഞാൻ അതിശയിചു
”ഉം..ഞങ്ങടെ മൂത്ത മോളാ..28 വയസ്സായി പക്ഷേ..വളർചയില്ല.ബുദ്ധികുറവുണ്ട്.സംസാരശേഷിയും ഇല്ല.“
ദ്രവരൂപത്തിൽ മാത്രമേ അവൾ ഭക്ഷണം കഴിക്കുള്ളു.28 വർഷമായി അവളെ നോക്കി വളർത്തുന്ന ഉമ്മയെ പ്പോലും തിരിചറിയുന്നില്ല എന്ന് കേട്ടപ്പൊ എന്തോ കണ്ണു നിറഞ്ഞു..
ദൈവം എന്തിനങ്ങനെ അതിനെ ജനിപ്പിചു..അവരെ ഇങ്ങനെ ദുഖിപ്പിക്കുന്നു?/ഒരോ ദിവസവും അവളെ കണ്ടുണരുന്ന ആ മാതാപിതാക്കളുടെ മനോവ്യഥകൾ എന്താകും? ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ ദൈവത്തോട് ചോദിക്കാൻ എനിക്ക് തോന്നി..
ചികിൽസകൾക്കും പ്രാർത്ഥനകൾക്കും രക്ഷപ്പെടുത്താൻ കഴിയുന്നതിനും ഒത്തിരി അകലെ ആണവൾ!!
തിരിചു കാറിനടുത്തേക്ക് നടക്കുംബോൾ ംഹൃദയത്തിന്‌ വിങ്ങുന്ന ഒരു കനം തോന്നി..
“മാഡം എൻ ഓ സി കിട്ടിയാലെ വീട് പണിക്കോള്ള ബാക്കി പൈസ പഞ്ചായത്തിൽ നിന്ന്‌ കിട്ടു”
ഞാൻ പുഞ്ചിരിചു..“ഒന്നും വിഷമിക്കണ്ട.ഇത് ഞാൻ രണ്ടീസത്തിനുള്ളിൽ ശരിയാക്കും”
അയാൾ ആശ്വാസത്തോടെ നന്ദി പറഞ്ഞ് എന്നെ കാറിനടുത്തെത്തിചു.ഒന്നാമൻ വളരെ ക്ഷമയോടെ അവിടെ കാത്ത് നില്പ്പുണ്ടായിരുന്നു..
“നിങ്ങൾക്ക് ശരിക്കും അയാളുടെ സ്ഥിതി അറിയാമായിരുന്നോ?അതാണോ അയാളെ സഹായിക്കാൻ ഇത്രടം വരെ വരാന്ന് സമ്മതിചെ?”ഞാൻ ഒന്നാമനോട് ചോദിചു
‘അയോ ഇല്ല മാഡം.ഞാൻ ആ ആളെ ആദ്യായാ കാണുന്നെ..പിന്നെ പാവപ്പെട്ട ആളാന്ന് കണ്ടപൊ തന്നെ തോന്നി..അതാ പിന്നെ..“
”എന്തായാലും അത് നന്നായി“ഞാൻ പറഞ്ഞു.
’അതെന്താ മാഡം..” അയാൾ അല്ഭുദത്തോടെ ചോദിചു..ഞാൻ കണ്ട സംഗതികൾ അടിമുടി അയാൾക്ക് വിവരിചു.
അപ്പോഴേക്കും അയാളുടെ വീടും എത്തി.ആധുനിക രീതിയിൽ പണി പൂർത്തിയാക്കിയ ഒരു മനോഹര സൌധം..
ഒരിടത്ത് ഒരു കൂരകെട്ടാൻ പെടാപാടു പെടുന്ന സാധാരണയിലും സാധാരണക്കാരനായ ഒരു മനുഷ്യജീവിതം.മറ്റൊരിടത്ത് ആഡംബര സ്വധങ്ങൾ പണിഞ്ഞു ആഡംബരജീവിതസുഖങ്ങളിൽ മതിവരാതെ ഉഴറുന്ന കുറേ മനുഷ്യ ജന്മങ്ങൾ..എത്ര വിരോധാഭാസം..
അയാളുടെ വീടിനു നംബർ നല്കി തിരിചു പഞ്ചായത്ത് എത്തുവോളം രണ്ടാമനെ പറ്റി തന്നെ ഞാൻ സംസാരിചു.
കാറിൽ നിന്ന് ഞാൻ ഇറങ്ങുംബോൾ അയാൾ എന്നെ വിളിചു
“മാഡം,ഞാൻ വെള്ളിയാഴ്ച അയാളെ ഒന്നൂടെ പോയി കാണുന്നുണ്ട്.എന്നെ കോണ്ട് കഴിയുന്ന രീതിയിൽ ഞാൻ അയാളെ സഹായിക്കാൻ തന്നെയാണ്‌ തീരുമാനിചിരിക്കുന്നത്.ഇന്ന് മാഡം കുറചു നേരം എന്നോട് കാത്ത് നില്ക്കാൻ പറഞ്ഞത് പടചോന്റെ നിയോഗം ആയി ഞാൻ കാണുന്നു.അല്ലെങ്കിൽ എനിക്കയാളെപറ്റി അറിയാൻ കഴിയില്ലായിരുന്നു.ഈ പുണ്യമാസത്തിൽ എന്റെ കുടുംബത്തിന്റെ സക്കാത്തിന്റെ ഒരു വിഹിതം അയാൾക്കുള്ളത് തന്നെയായിരിക്കും”
“വെരി ഗുഡ്..ഇത് ച്യ്താൽ ഇങ്ങളെ പടചോൻ കാക്കും..ഷുവർ..”
മഴ അപ്പൊഴും തമർത്ത് പെയ്ത്കൊണ്ടിരുന്നു..തിരിചു ഓഫീസിൽ എത്തുംബോഴേക്കും മറ്റൊരാൾ വീണ്ടും എന്റെ സേവനത്തിനായി കാത്ത് നില്പുണ്ടായിരുന്നു..

Friday, 1 April 2016

ഉമ്മുകുൽസു

ഇനി ജീവിതം ഈ വലിയ വീട്ടിന്റെ അടുക്കളയിലും അകത്തളങ്ങളിലും കിടന്നു പിടയാനാകും വിധി !!വെണ്ണിലാവിനെ  മറച്ചു നീങ്ങുന്ന കാർമേഘം നോക്കി അവൾ നെടുവീർപ്പിട്ടു.തന്റെ സ്വപ്‌നങ്ങൾ ഇവിടെ അവസാനിച്ചു..
  മണവാട്ടിയെ മാറോടണക്കാൻ  കൊതിച്ചു  വന്ന കൈകൾ  അവൾ തട്ടി മാറ്റി.
  "എന്താ ഉമ്മു അനക്ക്‌ എന്നെ ഇഷ്ടായില്ലേ ?" 
അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചു ,തട്ടത്തിന്റെ തലപ്പ്‌ കൊണ്ട്  കരഞ്ഞു കലങ്ങിയ  കണ്ണുകൾ മറച്ചു പിടിച്ചു.
അബ്ദു അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.പുതുമണവാട്ടിക്കു ആദ്യ രാത്രിയിൽ ഉണ്ടാകേണ്ട ഭയവും നാണവും ഒന്നും ആ മുഖത്തില്ല.കണ്ണുകളിൽ പ്രണയമോ,ചുണ്ടുകളിൽ നനുത്ത പുഞ്ചിരിയോ ഇല്ല.
 പക്ഷെ അവളുടെ സൌന്ദര്യം!!പതിനാറിൽ കുളിച്ചു നില്ക്കുന്ന ചന്ദ്രകാന്തം പോലെ!!അത് അയാളുടെ മനം മയക്കി.
" ന്റെ അബ്ദു !പെണ്ണിന്റെ മൊജജു  അറബിക്കഥയിലെ ഹൂറി യെ പോലെ തന്നെ!! " ഉമ്മ ആദ്യമായി ഉമ്മുനെ കണ്ടിട്ട് വന്നപ്പോ പറഞ്ഞ വാക്കുകൾ അയാൾ ഓർത്തു. നിക്കാഹിന്റെ അന്നാണ്‌ അവർ പരസ്പരം കാണുന്നത്.ഉപ്പാന്റെ വാക്കിന് എതിര് പറയാൻ പറ്റില്ലാലോ.ന്നാലും അവര് കണ്ടുപിടിച്ച മണവാട്ടിയെ അബ്ദുവിന്‌  ഇഷ്ടപ്പെടാതിരിക്കാൻ കഴിഞ്ഞില്ല.
   ആ തുടുത്ത കവിളത്ത് ഒന്ന് തൊട്ടു നോക്കണം എന്നുണ്ട്.പക്ഷെ..ചൂണ്ടയിൽ കുടുങ്ങാത്ത വരാലിനെ പോലെ അവൾ കുതറി മാറി.പതിനാറിന്റെ പക്വത ഇല്ലായ്മയായി അത് കാണാൻ അയാളുടെ നല്ല മനസ്സിന് കഴിഞ്ഞു.
" ജ്ജ് കെടന്നോ  ഉമ്മു..അന്റെ മുഖത്ത് നല്ല ക്ഷീനണ്ട് "..
ആ വാക്കുകൾ അവളെ തെല്ലൊന്ന് ആശ്വസിപ്പിച്ചു..
         ഭംഗിയായി അലങ്കരിച്ച ആ കട്ടിലിന്റെ ഒരറ്റത്ത് ശാന്തനായി ഉറങ്ങുന്ന അബ്ദുനെ മിഴിച്ചു നോക്കി അവൾ കിടന്നു.വെളുത്ത നിറം..പൌരുഷം ഉള്ള്ള മുഖം.ഒത്ത ശരീരം.
            കല്യാണ ആലോചനയുമായി   വന്ന സല്മത്തായ്യുടെ വാക്കുകൾ അവൾ ഓർത്തു."ഹസ്സൻ മുസ്സളിയരുടെ ഒറ്റ മോനാ..നമ്മടെ ഉമ്മുന്റെ ഭാഗ്യം .അങ്ങാടില് മീങ്കച്ചോടം!!..പോരാത്തതിനു  വലിയ വീടും പിടിപ്പതു പറമ്പും ... ഒക്കെ ഓനാ.പിന്നെ പത്തു പതിനഞ്ചു വയസ്സിന്റെ പ്രായ വ്യത്യസം ..അത്.ഓനെ കണ്ട തൊനുലാന്നു."
തങ്ങളുടെ ദാരിദ്രവും വിഷമങ്ങളും ഒക്കെ അറിഞ്ഞു വന്ന ഒരു ബന്ധം ആയതിനാൽ ഉമ്മുനെക്കാൾ പതിനഞ്ചു വസ്സിന്റെ പ്രായ വ്യത്യസം ചെക്കനുന്ടെന്നത് അവിടെ അപ്രസക്തമായി മാറി.
        ഉപ്പയോട്  കെഞ്ചി പറഞ്ഞതാ ഇപോ  കല്യാണം വേണ്ടാന്ന്.പത്താം ക്ലാസ്സ് പരീക്ഷക്ക്‌ സ്കൂൾ ടോപ്‌ ആയപ്പോ എല്ലാ മാഷുമാരും ടീചെര്മാരും പറഞ്ഞതാ ഉമ്മുനു വെല്യ ഭാവിയുണ്ടെന്നു. ഹുമ്മ് ..അവൾ നെടുവീര്പ്പിട്ടു.
ഉമ്മുനു ഉറങ്ങാൻ കഴിഞില്ല.അവൾ തന്റെ വീടും സ്കൂളും  കൂട്ടുകാരെയുമൊക്കെ ഓർത്തു കിടന്നു.
               
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3OXklY1EIbAJLKoPjlIxaOUqnoxPl4K4Ne69-NjG2RtIsB5pK0k3KGWWJHY07O1Jqe5NAX0Kg16UOOWtpIOvEdtO74M7vono9uXJadke7n6c1JAkPiFnjgwDdgSAvEZLcR6I95vmzPRs/s1600/images.jpg
  തൃക്കുളം സ്കൂളിൽ ഹൈ സ്കൂൾ വരെ ഓടിട്ട ഒറ്റ നില കെട്ടിടങ്ങളാണ്.മൈതാനത്തിന്റെ കിഴക്ക്കെ വശത്ത്  കൂന്താലി   പുല്ലു നിറഞ്ഞു കിടക്കുന്ന ഭാഗത്താണ് നാലു നിലകൾ ഉള്ള ഹയർ സെക്കന്ററി   ബ്ലോക്ക്‌ .സയൻസ് ഗ്രൂപ്പ്‌  പഠിക്കുന്ന   ലച്ചുന്റെ ചേച്ചിയെ കാണാൻ ഒറ്റ തവണ മാത്രേ അവടെ പോയിട്ടുള്ളൂ. എന്താ അവടെ ചേച്ചിമാരുടെ ഒരു ഗമ.അപ്പൊ മനസ്സില് കണക്കു കൂട്ടിയതാ അടുത്ത കൊല്ലം താനും അവടെ ഉണ്ടാകുമെന്ന്.ന്നിട്ട് ഇപ്പൊ എവടെ എത്തി?അവളുടെ കണ്ണ് നിറഞ്ഞൊഴുകി.
      മിനി ടീച്ചർ അന്ന് എല്ലാര്ടെയും അമ്ബിഷ്യൻ ചോദിച്ചപ്പോ ഉമ്മുനു പറയാൻ  തൊനീതു ഡോക്ടർ  ആകണം എന്നയിരുന്ന്നു.കാരണം ഉണ്ട്  ഉപ്പക്ക്ക് ദീനം കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ  കൊണ്ട് പോയ ദിവസം  അവൾക്കു മറക്കാൻ കഴിയില്ല. ഒരു പുല്കൊടിയുടെ വില പോലും ഇല്ലെന്നു തോന്നി പോകുന്ന ദിനങ്ങൾ ആയിരുന്ന്നു അതൊക്കെ .കൈമണി കിട്ടാതെ ഉപ്പാനെ നോക്കാൻ ഒരു ഡോക്ടർ മാരും വന്നില്ല..ആശുപത്രി വരാന്തയിൽ ഉമ്മാനേം കെട്ടിപിടിച്ചു ,വെറും നിലത്തു വിറങ്ങലിച്ചു കിടക്കുന്ന  ഉപ്പാനെ  നോക്കി താനും താത്തമാരും ഉറങ്ങാതെ കരഞ്ഞ് കഴിചുകൂട്ടിയ ദിനങ്ങൾ മറക്കാൻ ഒരിക്കലും കഴിയുല.അന്ന് മനസ്സില് തീരുമാനിച്ചതാ പാവങ്ങളെ ചികിത്സിക്കുന്ന നല്ല ഒരു ഡോക്ടർ ആകണം.ആ ലക്‌ഷ്യം മുന് നിർത്തി ആണ് ഉറക്കം അളച്ചു പഠിച്ചത്.ഒക്കെ വെറുതെ ആയി.
                ഉമ്രു ഇത്താത്തയെ  പതിനഞ്ചു വയസ്സിൽ  കെട്ടിച്ചു.ഇപ്പൊ 3 മക്കളും ഉണ്ട്.ഇക്കാക്ക മുഴു ക്കുടിയനാണ്.കുടിച്ചു വന്നു ഇതതെം മക്കളേം തല്ലും.പീഡനം സഹിക്കാൻ വയ്യാതെ വരുമ്പോ ഇത്താത്ത മക്കളേം കൂട്ടി വീട്ടിലേക്കു പോരും.രണ്ടീസം കഴിഞ്ഞ  ഇക്കാക്ക പിന്നേം വന്നു കൂട്ടിട്ടു പോകും.പാവം ഇത്താത്ത!!
            ഉമൈറ ഇത്താത്തയെയും  പതിനാറു വയസ്സിൽ കെട്ടിച്ചു വിട്ടു.ഒരു കൊല്ലം കഴിയും മുന്നേ മൊഴി ചൊല്ലി.ഇത്താതക്ക് പിന്നെ കൊറച്ചു കാലം മിണ്ടാട്ടം ഉണ്ടായിരുന്നില്ല.പിന്നെ ചികിത്സിച്ചു ഒക്കെ ശരിയാക്കി . ഇപ്പൊ  ഇത്തതന്റെ പ്രായം ഉള്ള മക്കളുള്ള ഒരാൾടെ ബീവിയായി കഴിയുന്നു. കഷ്ടം !!ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഉപ്പ എന്നെയും വിവാഹജീവിതം എന്ന നരകത്തിലേക്ക് തള്ളി വിടുമെന്ന് ഒരിക്കലും കരുതിയില്ല.
             ബാലൻ മാഷും അന്ന് ഉപ്പയോട് പറഞ്ഞു" ഉമ്മു നല്ല മിടുക്കി കുട്ടി ആണ്..അവള്ക്ക് ഒരു നല്ല ഭാവി ഉണ്ട്.ഇപോ അവള്ക്ക് വേണ്ടത് വിദ്യാഭ്യാസം ആണ്..വിവാഹമല്ല.."
ഉപ്പാക്ക് കണ്ണടക്കും മുമ്പ് ഉമ്മുന്റെം നിക്കാഹു കാണണം എന്ന പിടി വാശി .. ഒടുവിൽ അങ്ങനെ തന്നെ സംഭവിച്ചു. 2 ഇതാതമാരെയും പോലെ പതിനാറാം വയസ്സിൽ ഉമ്മുകുൽസു പുതു മണവാട്ടി ആയി.

ഇന്നലെ വരെ ഉമ്മാന്റെ ചൂട് പറ്റി ഉറങ്ങിയിരുന്ന വീടിലെ കൊച്ചു കുട്ടി ആയിരുന്നു താൻ..എന്നാൽ ഇനി   ഉത്തരവാദിത്തം ഏറെ ഉള്ള ഒരു ഭാര്യയാണ്.അവൾ മനസ്സിനെ പറഞു പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
"കതകിന്റെ മറവിൽ നിന്ന് മാത്രേ ആണുങ്ങളോട്  സംസാരിക്കാൻ പാടൂ..വെളുപ്പിന്  എണീറ്റ്‌ അടുക്കളയില കേറണം..അവടുത്തെ ഉമ്മാടെ കൂടെ നിക്കണം.അബ്ദുണ് വേണ്ടതൊക്കെ ചയ്തു കൊടുക്കണം.." തന്റെ ഉമ്മാടെ ഉപദേശങ്ങൾ ഓർത്തു അവൾ അടുക്കളയിലേക്കു ചെന്നു.
     കോഴിയുടേയും ആട്ടിന്റെയും ഇറച്ചി കഴുകി വൃത്തിയാക്കുന്ന തിരക്കിലായിരുന്നു അബ്ദുന്റെ ഉമ്മ.
"ആ ഉമ്മു..യ്യ് നേരത്തെ എണീറ്റോ.."
അവൾ മനസ്സില്ല മനസ്സോടെ ഒന്ന് ചിരിച്ചു.
" അനക്ക്‌  നെയ്ച്ചോറും കോഴിക്കരിയും ബെക്കാൻ അറിയോ?.അബ്ദുണ് നെയ്ച്ചൊരു ജീവനാ." അവൾ ഇല്ലെന്ന മട്ടിൽ തലയാട്ടി.
"ബക്കം ഒക്കെ പഠിച്ചോ..ന്നിട്ട് ബേണം അന്നേ അടുക്കള എപ്പിച്ചു ഞമക്കു ഒന്ന് ബിശ്രമിക്കാൻ.." അവർ വെളുങ്ങനെ ചിരിച്ചു.
      ആ വലിയ അടുക്കളയിൽ അവൾ ചുറ്റും കണ്ണോടിച്ചു..ഇനി ഇതായിരിക്കും തന്റെ ലോകം.പഠിക്കാൻ മോഹിച്ച കീറലും തുന്നിചേർക്കലും മുറിക്കലും   ഒക്കെ ഇനി അടുക്കളയിലെ ഇറചിയിലും പച്ചക്കറിയിലും ഒക്കെ പരീക്ഷിച് സമാധാനിക്കാം.
             
*********
സ്കൂൾ യുണിഫോം ധരിച്ച രണ്ടു പേര് കടന്ന്നു പോകുന്നത് കണ്ടു ഉമ്മു വണ്ടി നിർത്താൻ ബഹളം കൂട്ടി.അബ്ദു കാർ നിർത്തി.ഉമ്മു ദ്രിതിയിൽ ഡോർ തുറന്നു ഇറങ്ങി.
  'ലച്ചു,മാളു ..നിക്ക് "
" ടി അതാ ഉമ്മു..അനക്ക്‌ സുഖാണോ? യ്യ് വിരുന്നിനു വന്നതാ ?"
"ഉം ഇങ്ങൾ സ്കൂൾ ക്കാ?   " 
"ഞങ്ങള്   തൃക്കുളം സ്കൂൾ ഇൽ പള്സ് ടു നു ചെർനു.സയൻസ് ഗ്രൂപ്പിൽ ... നീ ഇനി പഠിക്കുന്നില്ല?”
അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു.
"മാഷ് മാരും ടീച്ചർ മാരും നിന്നേ പറ്റി ചോദിക്കാറുണ്ട് .."
'ഉം.സയൻസ് ഗ്രൂപ്പ്‌ എങ്ങനെ ?കടുപ്പം  ണ്ടോ? " ഉമ്മുന്റെ കണ്ണുകളിൽ ആകാംഷ പരന്നു.
"നല്ല കടുപ്പമാ മോളെ ..പ്രാക്ടികളും  റെക്കോർഡ്‌ എഴുത്തും ഒക്കെ കൂടി ഒരു പാടുണ്ട് പഠിക്കാൻ. അടുത്ത കൊല്ലം തവളയെ കീറനും ഉണ്ടുന്നു കെക്കുണ്ട്"അവർ ചിരിച്ചു 
അവളുടെ ഉള്ളു നീറി.
"പിന്നെ എന്തൊക്കെ സ്കൂളിൽ വിശേഷം ?"
" ആ പിന്നെ നിന്റെ പോരകെ നടക്കുമായിരുന്ന   ആ പിഷാരടി മാഷിന്റെ ചെക്കനില്ലേ. അവനിപ്പോ നിരാശ കാമുകനായി നടകുന്നുനു കേട്ടു"  അത് കേട്ടപ്പോൾ അവള്ക്ക് ചിരി വന്നു.
കൂട്ടുകാരികളുടെ കിന്നാരം പറച്ചിൽ  കേട്ടു അബ്ദു കുറച്ചു നേരം ഇരുന്നു..പിന്നെ സഹികേട്ടു പുറത്തേക്കിറങ്ങി 
"ഉമ്മു..നേരം വൈകുന്നു."
"ടി നിന്റെ ആള് വിളിക്കുന്നു.അടിപൊളി   ആണ് കേട്ടോ.' " പക്ഷെ   ലേശം പ്രായ വ്യത്യാസം തോനുനുണ്ട്' " ഒരുവൾ പറഞ്ഞു "പോടീ ഉമ്മുനു ചേരും. പാവാണോടീ?" 
ഉമ്മു ഒന്നും മിണ്ടാതെ നാണിച്ചു നിന്നു
ഒരു കൂട്ട  ചിരി മുഴങ്ങി .
" ന്തായിർന്നു ഉമ്മു  പണ്ട്  നിന്റെ വീര വാദം..ജോലി കിട്ടിട്ടെ കെട്ടുള്ളു..ഒരു പരിചയവും ഇല്ലാത്ത ആളെ എങ്ങനെ കെട്ടും? അതോണ്ട് പ്രേമിച്ചേ കേട്ടു"
അവൾ പതുക്കെ പറയാൻ ലച്ചുനോട് ആഗ്യം കാട്ടി.
 "പിന്നെ കാണാം..ഇപ്പൊ പോട്ടെ .."
കൂട്ടുകാരികളോട് യാത്ര പറഞു അവൾ കാറിൽ കയറി.
"എന്തായിർന്നു  കൂട്ടുകാരോട് വാചകം അടി..എന്നോട് മാത്രം കോപം. ഹുമ്മ് " അബ്ദുവിന്റെ പരിഭവം  പറച്ചിൽ അവൾ കേട്ടില്ല  .അവളുടെ മനസ് മുഴുവൻ സ്കൂളിൽ ആയിരുന്നു .
............
        ദിവസങ്ങൾക്ക്  ശേഷം ഉമ്മയും ഉപ്പയെയും  കണ്ടപ്പോ അവൾ സന്തോഷത്താൽ  വിങ്ങി പൊട്ടി..
സല്ക്കാര  വേളയിലാണ് അബ്ദു അത് ശ്രദ്ധിച്ചത്.ചുമരിലെ ആ പഴയ തടി അലമാരയിൽ നിറയെ പല വലുപ്പത്തിലും ഉള്ള ട്രോഫികൾ.
'ഇതൊക്കെ .??." അയാൾ വിരൽ ചൂണ്ടി .
മറുപടി പറഞ്ഞത് ഉമ്മുന്റെ ഉമ്മയാണ്‌ .
" ഇതൊകെ ഉമ്മുനു സ്ചൂളിന്നു കിട്ടീതാ.പഠിത്തത്തിലും പാട്ടിനും ദാന്സിനും ഒക്കെ പഷ്ട് മാർക്കാ  ഒള്ക്ക്. പത്താം ക്ലാസ്സില്  സ്കള്ളിലെക്കും വച്ച്  മുന്നില് ഓലയിരുന്നു.അതിനു കിട്ടീത ഇ വലുത്." അവ്ടെയുണ്ടയിരുന്നതിൽ ഏറ്റവും വലുത് അവർ ചൂണ്ടി കാട്ടി.
അബ്ദു അത്ഭുടതോടെ ഉമ്മുനെ നോക്കി. നിസംഗ മനോഭാവത്തിൽ അവൾ എന്തോ ഓർത്തു ഇരുന്നു.
അബ്ദു പുറത്തു ഉപ്പയോട്‌ വർത്താനം പറഞ്ഞിരിക്കുന്ന നേരം ഉമ്മു ഉമ്മാന്റെ അടുത്ത് വന്ന് സ്വകാര്യമായി പറഞ്ഞു.
' ഉമ്മ ..ങ്ങലോന്നു ചോദിക്ക്..ന്നെ പഠിക്കാൻ വിടുമോന്നു .."
" ന്താണ്‌ ഉമ്മു യ്യ് പറേണത്‌ .മൊയലിയാര്‌ അതൊന്നും സമ്മതിക്കൂല.മോയലിയരെ അനക്ക്‌ അറിയില്ല.അനക്ക്‌ അവടെ ഒരു കൊരവും വരില്ല.അബ്ദു നല്ലൊനാ.വല്യോരുടെ കിസ്മത് ന്റെ ഉമ്മുനു വരുത്തല്ലേ പടച്ചോനെ.."
ശരിയാണ് തനിക്കു അവിടെ ഒരു കുറവും ഇല്ല.ഉണ്ണാനും ഉടുക്കാനും വേണ്ടുവോളം കിട്ടുന്നുണ്ട്.പണ്ട് കഞ്ഞി കഴിയുമ്പോൾ കപ്പ പുഴുങ്ങി ഉമ്മയും താനും വിശപ്പടക്കിയിരുന്നു.ഇത്താത്ത മാരുടെ പഴയ കുപ്പായങ്ങൾ ഉമ്മ തുന്നി കൂട്ടി തരുമായിരുന്നു.അന്നൊക്കെ പുതിയ കുപായം ഇടാൻ എത്ര കൊതിച്ചതാണ്.ദാരിദ്രം കണ്ടു വളര്ന്നതുകൊണ്ടാകും എന്തൊക്കെയോ നേടണമെന്ന് വാശി ഉണ്ടായത് .

               തിരിച്ചു പോകുമ്പോൾ അബ്ദു അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.നിരാശ നിഴലിക്കുന്ന ആ മുഖം അയാളെ വല്ലാതെ അലട്ടി. 
'ഉമ്മു അനക്ക്‌ എന്നോട് എന്ടെലും പറയാനുണ്ട?"അവൾ മിണ്ടിയില്ല.
"അനക്ക്‌ കൂട്ടുകരികലോടോപം ഇനീം പടിക്കനംനു മോഹം ഉണ്ടല്ലേ " 
ഊതി വീർപ്പിച്ച ബലൂൺപോലെയുള്ള അവളുടെ മുഖത്ത് നനുത്ത പുഞ്ചിരി വിടർന്നു.
‘ഇതെങ്ങനെ മനസ്സിലായി’ എന്ന ഭാവത്തിൽ അവൾ അയാളെ നോക്കി.
"അനക്ക്‌ പടിക്കനങ്കിൽ ജ് പോയ്കോ.അന്റെ പൂതി തീരുവോളം ജ് പഠിക്കണം. ഞമ്മളന്നെ പഠിപിക്കും..പഷെങ്കില്‌ വല്യ ആളാകുംബം ജ് മീൻ വിറ്റ് നടക്കണ ഞമ്മളെ ബിട്ട് പോകല്ല്ട്ടാ“ “ “
ഉമ്മുന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഒന്നും പറയാതെ അയാൾ തന്നെ മനസ്സിലാക്കി..അവൾക്കു അബ്ദുനോട് ആദരവു തോന്നി. അവൾ അബ്ദുവിന്റെ തോളിലേക്കു ചാഞ്ഞ് വിങ്ങി പൊട്ടി
ഇടവഴി തിരിഞ്ഞ് കാർ ത്രിക്കുളം സ്കൂൾ എന്ന ബോർഡ് ലക്ഷ്യമാക്കി നീങ്ങി. പാവപ്പെട്ടവരുടെ ഡോക്ടരാകാനുള്ള തീവ്രമായ ആഗ്രഹത്തിന്റെ പുത്തൻ പ്രതീക്ഷകളോടെ ഉമ്മു ഒരു പുതിയ ജീവിതത്തിലേക്കും…….

**************