Pages

Friday, 27 November 2015

“മാമാങ്കം പലകുറികൊണ്ടാടി  നിളയുടെ തീരങ്ങൾ നാവായി...”…..മനോഹരമായ ഈ ഗാനം എത്രപേർക്കറിയാം?ഗാനത്തിൽ പറയുന്ന മാമാങ്കം എന്താന്ന് അറിയാമോ?
മലപ്പുറം കെട്ടുകഥകളും ചരിത്രവും ഉറങ്ങുന്ന തനി വള്ളുവനാടൻ മണ്ണിന്റെ ഭാഗമാണ്..മലപ്പുറം ജില്ലയിലെ മനോഹരമായ നിള നദിയുടെ തീരത്ത് ഒരു ചെറിയ ഗ്രാമം ഉണ്ട്..ഒത്തിരി ചരിത്രാവശേഷിപുകൾ മനുഷ്യകാല്പ്പാടുകൾ കൊണ്ട് അധികമൊന്നും വെട്ടി തളിക്കപ്പെടാതെ നീണ്ട നിദ്രയിൽ ആണ്ടു കിടപ്പുണ്ട് അവിടെ.അതാണ് “തിരുനാവായ”..ഒരികാലത്ത് കൊചി രാജാക്കന്മാരുടെ തലസ്ഥാന നഗരിയയിരുന്ന ഇവിടം പിന്നീട് കോഴിക്കോട് സാമൂതിരിമാർ പിടിചടക്കി.മാമാങ്കം പണ്ട് കാലത്തെ ഒരു വാണിജ്യമഹോൽസവമായിരുന്നു...പന്ത്രണ്ട് കൊല്ലത്തിൽ ഒരിക്കൽ മാത്രം എരുപത്തെട്ട് നാൽ നീളുന്ന ആ ഉൽസവം അരങ്ങെറിയിരുന്നത് നിളയുടെ തീരത്ത് നാവാമുകുന്ദന്റെ തിരുമുറ്റത്തായിരുന്നു.സാമൂതിരി രാജാവ് തന്റെ കൈയൂക്കും ആൾബലവും കൊണ്ട് തിരുനാവായ പിടിചടക്കിയ നാൾ മുതൽ അദ്ദെഹം മാമാങ്കം എന്ന ഉൽസവതിന്റെ രക്ഷാപുരുഷനായി സ്വയം പ്രഖ്യാപിതനായി.മാമാങ്കം എന്ന ഉൽസവത്തിലൂടെ തന്റെ മേല്കൊയ്മ മറ്റ് രാജാക്കന്മാർക്കിടയിൽ നേടി എടുക്കുക എന്ന ഉദ്ദേശമാണ് സാമൂതിരിക്കു ഉണ്ടായിരുന്നത്..എന്നാൽ വള്ളുവനാട്ട് രാജാവ് ഈ മേല്കൊയ്മ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. സാമൂതിരി രാജാവിനെ കൊല്ലാൻ അദ്ദെഹം ഒരു കുട്ടം ചാവേറുകളെ അയച്ചിരുന്നു..വള്ളുവകോനാതിരിക്കുവേണ്ടി മരണം വരിക്കാൻ തയ്യാറായി നിലകൊള്ളുന്ന പതിനെട്ട് കുടുംബങ്ങളിൽ നിന്നുള്ളവരാണ് ചാവേറുകൾ.നിലപാട് തറയിൽ തന്റെ പടയാളികളുടെ സംരക്ഷണ വലയത്തിനുള്ളിൽ ഇരുന്നു സാമൂതിരി മാമാങ്കം കാണുന്ന ചിത്രം നിലപാട് തറ കണ്ടപ്പോൾ ഞാൻ ഉള്ളിൽ വരക്കാൻ ശ്രമിചു പോയി..മരണം വരെ പൊരുതാൻ വിധിക്കപ്പെട്ടവരായിരുന്നു ഈ ചാവേറുകൾ.മരിച്ചു വീഴുന്ന ചാവേറുകളുടെ മൃതശരീരങ്ങൾ കൂട്ടതോടെ “മണിക്കിണർ‘ എന്ന് പറയപ്പെടുന്ന ഒരു കിണറ്റിൽ തള്ളുകയും,ആനയെ കൊണ്ട് ചവിട്ടി നിറക്കുകയുമായിരുന്നു ചെയ്തിരുന്നതത്രെ!! സാമാന്യം വലിപ്പവും ആഴവുമുള്ള ആ കിണറ്റിൽ തള്ളിയിരുന്ന മൃതദേഹങ്ങൾ ആനയെ കോണ്ട് ചവിട്ടി നിറക്കണമെങ്കിൽ എത്രത്തോളം ചാവേറുകൾ ജീവത്യാഗം ചെയ്ത്കാണും എന്നോർത്തപോൾ ശരിക്കും വിഷമം തോന്നി.ആർക്കോ എന്തിനൊക്കെയോ വേണ്ടി പൊരുതി ഒടുവിൽ ജലത്തിൽ അഴുകി ദ്രവിച് ചരിത്രത്തിന്റെ ഒന്നിനും കൊള്ളാത്ത ശെഷിപ്പുകളായ കുറെ ഹതഭാഗ്യർ..!!എല്ലാ യുദ്ധങ്ങളുടെയും അനന്തരഫലങ്ങൾ ഇതൊക്കെ തന്നെ അല്ലെ..സ്കൂൾ കുട്ടികൾ ശപിച്ചു കൊണ്ട് പഠിക്കൂന്ന കൂറേ അർത്ഥമില്ലാത്ത അക്ഷരക്കൂട്ടങ്ങളല്ലെ ഈ ചരിത്രയുദ്ധങ്ങൾ..?.എ ഡി 135 തുടങ്ങിയ മാമാങ്കതിന് ഒടുവിൽ തിരശ്ശില വീണത് എ ഡി1765 ൽ ആണ്.മൈസൂർ ഭരണാധികാരിയായ ഹൈദ്രാലി,സാമൂതിരിയെ പരാജയപ്പെടുത്തിയതോടെ രക്തചൊരിചിലിന്റെയും അധികാരകാഹളങ്ങളുടേയും ശംഖൊലി മുഴക്കി നടമാടിയ മാമാങ്കം എന്നെന്നേക്കുമായി അവസാനിക്കപ്പെട്ടു എന്ന് ചരിത്രം പറയുന്നു..ഇതിനൊക്കെ തെളിവൂകളായി മണിക്കിണറും നിലപാടു തറയും മരുന്നറയുമൊക്കെ ഇന്നും തിരുനാവായയിൽ പല ഇടത്തായി ചിതറി തെരിച് ശബ്ദമുണ്ടാക്കതെ ഉറങ്ങി കിടക്കുന്നു..മാമാങ്കത്തിന്റെ ഒരേ ഒരു ദ്രിക്സാക്ഷി ആയി ഇന്നും ഒരാൾ മാത്രം ഉണ്ട്..നിളയുടെ ഓരത്ത് നാവാമുകന്ദന്റെ മുറ്റത്തെ ഒരു പഴയ അപ്പുപ്പൻ ആല്മരം..എല്ലാം കണ്ടും കേട്ടും ഒന്നും പറഞ്ഞുതരാനാകാതെ പരിഹസിച്ച് കൊണ്ട് അപ്പുപ്പന്റെ തളിരിലകൾ ഇപ്പൊഴും നിളയുടെ കാറ്റിൽ ശാന്തമായി ഇളകി ആടുന്നു...ആ പാട്ട് പിന്നെയും മൂളാൻ തോന്നുന്നു..“.മാമാങ്കം പലകുറികൊണ്ടാടി  നിളയുടെ തീരങ്ങൾ നാവായി..”

Friday, 30 October 2015

മറിമായം വിടൽ


മൊയ്ദീൻ മൂപ്പൻ പഴയ ഒരു പഞ്ചായത്ത് മെംബറാണ്‌.....നല്ല തൂവെള്ള നിറത്തിലുള്ള ജുബ്ബയും മുണ്ടും അരയിൽ വലിയ കറുത്ത ബെല്റ്റും നീണ്ട വെളുത്ത മിനുസമുള്ള താടിയും തലയിൽ കറുത്ത വെൽ വെറ്റ് തൊപ്പിയും വലിയ കാലൻ കുടയും മുടന്തി മുടന്തി ഉള്ള നടപ്പുമൊക്കെ മൂപ്പന്റെ പ്രെത്യെകതകളാണ്‌.നർമരസത്തോടെ തനത് മലപുറം ഭാഷയിലാണ്‌ മൊയ്ദീൻ മൂപ്പന്റെ വർത്തമാനം.ആട് വളർത്തലാണ്‌ പുള്ളിയുടെ തൊഴിൽ.വിദ്യാഭ്യാസത്തിന്റെ അഭാവം വളരേ ഉണ്ടെങ്കിലും നാട്ടുകാർക്ക് പ്രിയപ്പെട്ട ഒരാളാണു മൂപ്പൻ.ഇടക്കൊക്കെ  നാട്ടുകാരുടെ പല ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്താറുണ്ട്.
ഒരുദിവസം മൂപ്പൻ ഒരു അപേക്ഷയുമായി പഞ്ചായത്തിൽ എത്തി..
‘ഇജ്ജ് ഇതൊന്നു നംബരിട്ട് കൊണ്ടാ“.കൌണ്ടറിൽ അപെക്ഷ സ്വീകരിക്കുന്ന ജോസിന്റെ അടുതുതു മോയിദീൻ മൂപ്പൻ വളരെ പ്രസന്ന വദനനായി അപെക്ഷ നീട്ടി..
”ഇത് മര്യെജ് രജിസ്റ്റ്രെഷനാണല്ലൊ..ഇക്ക ഫീസ് അടക്കണം..അകത്ത് ബിനി മാഡം ഒണ്ട്.ഒന്നു കാണിചു രെഖകളോക്കെ ശരിയാണോന്നു നോക്കി വരണം“
”അഹാ..ന്നാ എബ്ടെ ബിനി മാഡം.ഞമ്മൾ കാണിചിട്ട് കൊണ്ട് ബരാം“
മൂപ്പൻ അതുമായി ഒഫ്ഫികിനുള്ളിൽ ബിനി മാഡത്തിന്റെ അടുതെത ത്തി..
’അഹാ..ജ്ജ് പുതിയ ആളാല്ലെ..ഞമ്മൾ പഴയ മെംബരാണ്‌..”
പഴയ പ്രതാപം പറഞ്ഞ് ഒരു പരിചയപ്പെടുത്തൽ..
ബിനി മാഡം മൂപ്പനെ ഒന്ന് നൊക്കി ചിരിചു..
“ഹാ..അതെ..എന്താ ..”
“ഞമ്മടെ മൂന്നാമത്തോന്റെ നിക്കാഹ് രൈസ്റ്റർ ചെയ്യണം..”
ബിനി മാഡം രേഖകൾ വാങ്ങി നോക്കി“നിക്കാഹ് കഴിഞ്ഞിട്ട് പത്ത് കൊല്ലം ആയോ”
“അതെന്ന്.ഓൻ പേർഷ്യയിലാ..ഓർക്ക് മൂന്ന് പുള്ളരായിക്ക്ണ്‌..ഇപ്പൊ ഓന്‌ ലീബില്ലാ.ഒളേം മക്കളേം അങ്ഗൊട്ട് ബിടാനാ..പാസ്പൊർട് ആപ്പിസില്‌ ചെന്നപ്പം.മാര്യെജ് സർട്ടിപ്പിക്കറ്റ് ബേണം പോലും..ന്നാ പിന്നെ സരിയാക്കാന്ന് ബിചാരിച്ച്..അക്ഷയില്‌ പൊയി ഈ അപേക്ഷ ഒണ്ടാക്കിച്ച്..ഇബിടെ തരാൻ പറഞ്ഞ്‘
”അതെ..പക്ഷെ അഞ്ച് കൊല്ലം വരെ ഉള്ള മാര്യെജുകളെ പഞ്ചയത്തിൽ നേരിട്ട് രജിസ്റ്റർ ചെയ്യാൻ അനുമതി ഉള്ളു..അഞ്ച് കൊല്ലം കഴിഞ്ഞതിന്‌ മലപ്പുറം ജില്ല ഒഫ്ഫിസറുടെ അനുമതി വേണം..മാത്രല്ല..മാര്യെജ് നടന്നപ്പോൾ പെൺകുട്ടിക്ക് 18 വയസ്സ് ആയിട്ടും ഇല്ല..പ്രായപൂർത്തി ആയിട്ടില്യ.അതുകൊണ്ടു അനുമതി വാങ്ങണം.മൂന്ന് മാസമെങ്കിലും പിടിക്കും അവിടുന്ന് രെഡിയായി വരാൻ“
മൂപ്പന്റെ മുഖം ചുളിഞ്ഞു..
”ബയസ്സിലെന്ത് കര്യാ..ഓൽ 3 പെറ്റിക്ക്ണ്‌..“
മൂപ്പന്റെ മറുപടി കേട്ട് ബിനി മാഡം ചിരിച്ച് പോയി..
”നിപൊ എന്താ ഞമ്മൾ ചെയ്യെണ്ടി ..ജ് അത് പറ“
”അനുമതിക്കയി ഞങ്ങൾ അപേക്ഷ മലപ്പുറം ജില്ലാ ഒഫ്ഫിൽ വിടും..അവിടെ നേരിട്ട് പോയി ശരിയാക്കി കൊണ്ടു വന്നാൽ മതി..മൂപ്പനാക്കുംബൊ പിടിപാടുകൾ കാണില്ലെ’
“ഹാ പിന്നില്ലെ.ജ്ജ് ബിട്ടൊ..ബാക്കി ഞമ്മളേറ്റ്”
കൈ കൊണ്ട് നെഞ്ചിൽ ആഞ്ഞ് അടിച് മൂപ്പൻ തന്റെ പിടിപാടിന്റെ ഊക്കം കാട്ടി..
പിന്നെ ഒരാഴ്ചകഴിഞ്ഞ് മൂപ്പൻ വീണ്ടും ഒഫ്ഫിസിൽ എത്തി
“മാഡം..ഇങ്ങള്‌ ബിട്ടിക്കണാ”
“അയ്യൊ ഇല്ല..സെക്രെട്ടറി മാഡം ട്രൈനിങ്ങിലാ..അടുത്ത ആഴ്ചയേ വരൂ..‘
മൂപ്പൻ അടുതത അഴ്ച വീണ്ടും എത്തി
”ഇങ്ങൾ ബിട്ടാ?/“
”ആ മാഡം തിരക്കിലാ..ഇന്നു ഒപ്പിടുമായിരിക്കും..എന്നാൽ ഇന്നു തന്നെ വിടും’
മോയിദീൻ മൂപ്പൻ പിന്നെയും ഒരാഴ്ച കഴിഞ്ഞ് എത്തി.
“മാഡം..ബിട്ടോ?”
‘ആ അതു വിട്ടിട്ട് മൂന്നാലു ദിവസായല്ലൊ..“
”അപ്പം ഇനി ഞമ്മൾ മലപ്പുറം പൊയാ മതില്ലെ?“
”അതെ“
മൂപ്പന്‌ സന്തോഷമായി..
പിന്നെ രംഗം മലപ്പുറം ജില്ലാ ഒഫ്ഫിസിലാണ്‌..”ഹല്ലാ ഓര്‌ അവ്ട്ന്ന് ബിട്ടിക്ക്ണ്‌ന്ന് പറഞ്ഞ്..നാലീസായി“
തപാൽ ക്ലർക്ക് ഡസ്ക്ക് അരിച്ച് പെറുക്കി..
”ഇല്ല..ആ പഞ്ചായത്തിൽ നിന്നും അങ്ങനൊരു മര്യെജ് രജിസ്റ്റ്രെഷൻ അപെക്ഷ എത്തീട്ടില്ല“
”ത് ക്കൊല്ലാം..അപൊ ബിട്ടിക്ക്ണ്‌ന്ന് ആ മാഡം പറഞ്ഞ്..അത് എബ്ടെ പോയി..“ മൂപ്പൻ താടിക്ക് കൈയും കൊടുത്ത് ഇരുന്നു..
ഇതേ സമയം പഞ്ചായത്ത് ഒഫ്ഫിസിൽ” ഗീതെച്ചി തപാൽ വല്ലൊം ഉണ്ടെൽ കൊണ്ടാ..ഞാൻ മലപ്പുറം ഒഫ്ഫിസിൽ പോകുന്നുണ്ട്“ ഡ്രൈവർ വാസു പ്യുൺ ഗീതയോട് പറഞ്ഞു.
’ആ ഒന്നൊണ്ട്”
ഡെസ്പാച്ച് രജിസ്റ്ററിൽ ഇരുന്ന അപേക്ഷ  ഗീത വാസുനു നല്കി..
“മാര്യെജാ..”
‘ആ..ബിനി മാഡത്തിന്റെ സെക്ഷനിലെയാ“
കുനിഞ്ഞിരുന്ന് എഴുതുന്ന ബിനി ഇതു കെട്ട് ഞെട്ടി തലപൊന്തിച്ചു..
”ഗീതേചി അത് ഇതുവരെ വിട്ടില്ലേ..“
‘ഇല്ലാ,,എലക്ഷൻ തിരക്കിൽ വിട്ട് പൊയി മോളെ”
“എനിക്ക് വയ്യ..ആ മോയിടീൻ മൂപ്പന്റെയാണ്‌..അയാളീപ്പൊ ഈ അപേക്ഷ മലപ്പുറം എത്തി എന്ന് വച്ച് പൊയിരിക്കുവാ..ഷ്ഹീ...ആകെ പുലി വാലാകും”
കുറച്ച്  കഴിഞ്ഞപ്പൊ അതാ വരുന്ന് മൂപ്പൻ കാലൻ കുടയും പിടിച്ച്മുടന്തി..
അരിശം മൂത്ത മുഖം..പക്ഷെ വളരെ സംയമനത്തോടെ’മോളേ‘
ബിനി മാഡം ഒന്ന് പതറി..
’എ..ന്താ‘
“ജ്ജ് ബിട്ടിക്ക്ണ്‌ന്ന് പറഞ്ഞത് ഒള്ളതാണാ..?”
ബിനി ദൂരെ കള്ള ലക്ഷണത്തോടെ കുനിഞ്ഞിരിക്കുന്ന ഗീതയെ നോക്കി..ഗീത തല ഒന്നുയർത്തി കണ്ണു ചിമ്മി കാണീച്ചു..“ഹാ..എ..ന്നേ..വിട്ടു”ബിനി മാഡം ഇടറി..
“ഹാ..ഞമ്മൾ അബ്ടെ ചെന്ന്..മൊത്തം ആ ക്ലർക്ക് ചെക്കൻ പരതി..ബിട്ട സാധനം അബടെ എത്തിലാ പോലും..ഇബ്ബ്ട്ന്ന്‌ ബിട്ട്..അബ്ടെ എത്തീട്ടില്ലാ..പിന്നെ അത് എബ്ടെ പോയീ..ഞമ്മൾ ബരണ ബഴി ആനപ്പടി അങ്ങടിലും ചങ്ങുബെട്ടിയിലും കൊട്ടക്കലും ബൈലത്തൂർ അങ്ങാടീലും..സകലമാന അങ്ങാടിലും എറങ്ങി തപ്പി..ബിട്ട സാധനം അബ്ടെ കുട്ങ്ങി കെടക്കണാന്ന് നോക്കാനേ..പക്കെങ്കി എങ്ങും ഇല്ലാ”
മൂപ്പൻ ഒളികണ്ണിട്ട് ബിനി മാഡത്തെ നോക്കി..
മാഡം വിയർത്ത് കുളിച്ചു..
“ജ് അത് ആകശത്തെക്കാണാ ബിട്ടത്..ന്തായാലും അത് ബല്ലാത്ത ബിടലായി പോയി... പടച്ചൊനെ”
തന്റെ ഉള്ളിലെ ദെഷ്യം നർമ്മത്തിൽ ചാലിച്ച് നല്ലൊരു പ്രതികരണം നല്കി മൂപ്പൻ പോകുബൊൾ ഇതൊക്കെ കേട്ട് നിന്നവർക്ക് ചിരി അടക്കാൻ കഴിഞ്ഞില്ലാ...



Saturday, 17 October 2015

വേലു..

പഞ്ചായത്ത്  വണ്ടിയിൽ ഒരു പരാതി അന്വേഷിക്കാൻ  പോകുമ്പോൾ ,റോഡിൽ ഒരിടത്ത് ഒരു ആൾക്കുട്ടം കണ്ടു.. ഡ്രൈവർ ജൊസിനോട് എന്താന്ന് നോക്കി വരാൻ പറഞ്ഞു.
 “മാഡം..നമ്മുടെ നായതോണ്ടി വേലു മരിച്ചു..വണ്ടി തട്ടി ആണെന്ന് തോന്നുന്ന്...ശവം ആകെ ചിന്നി ചിതറി റോഡിൽ കിടക്ക്ന്നു..ശവം മാറ്റാൻ ആരും വരാത്തതിൽ നാട്ടുകാർ ആകെ ബഹളം ആണ്‌”
ജോസ് പറഞ വിവരം കേട്ട് ഞാൻ ഒന്നു ഞെട്ടി..
പഞ്ചായത്തിന്റെ അന്നത്തെ പ്രത്യെക യോഗത്തിലാണ്‌ ആദ്യമായി ഞാൻ വേലു എന്ന വേലായുധനെ ആദ്യമായി കാണുന്നത്.സെക്രട്ടറി ആയി ചാർജ് എട്തത ആദ്യ മീറ്റിങ്ങ് ആയിരുന്നു അത്..മെലിഞ്ഞു കൊലുന്ന ദേഹത്തിൽ രണ്ട് പേരെ ഉൾക്കൊള്ളിക്കാൻ പറ്റുന്ന വലിപ്പത്തിലുള്ള കാവിനിറത്തിലുള്ള ഷർട്ടും ട്രൌസറും ആണ്‌ വേഷം.പരുഷമായ നോട്ടം.അയാളുടെ കഷണ്ടി കയറിയ വലിയ നെറ്റിയും നീണ്ട മൂക്കും കുർത്ത ചുണ്ട്കളും എനിക്ക് ഒരു നായയുടെ മുഖം പോലെ തോന്നി..ചിലപൊൾ അന്നത്തെ മീറ്റിഗ്ഗ് വിഷയം തന്നെ നായയെ പറ്റി അയത്കൊണ്ടാകാം.
“ന്തായാലും റൊട്ട്മ്മേന്ന് ശവം മാറ്റണം..ഇതിപ്പൊ രണ്ടാം ദിവസമാ .പരിസരവാസികൾ ന്റെ വീട്ടിൽ വന്ന് തെറി വിളിയാ..മെംബരാചിട്ട് എന്തൊക്കെ പുകിലാ” പതിനാലാം വാർഡ് മെംബർ സൗമിനി പരാതി പെട്ടി തുറന്നു..
“ഗൌരവം ഉള്ള വിഷയം തന്നെ ആണ്‌ അത്..”
മറ്റ് മെംബർമാരും അന്ന് ചക്ലിചി പോരു കാട്ടാതെ ഒരേ വിഷയത്തിൽ ഐക്യദാർട്യം പ്രഖ്യാപിച്ചു.
“ദെ ഈ വേലു ചെയ്യും..ഓന്‌ എന്തേലും കൊട്തതാ മതി” സുലൈമാൻ മെംബറുടെ ആ തീരുമാനത്തോട് എല്ലാവരും യോജിച്ചു..
പ്രസിഡന്റായ അയമു ഹാജി എന്റെ മുഖത്തേക്കു നോക്കി..
നായ റോഡിൽ ചത്ത് കിടക്കുന്നു.ജനങ്ങൾക്കു പ്രയാസം സ്രിഷ്ടിക്കുന്നു.പഞ്ചായത്തിന്റെ മുഖ്യചുമതലയിൽ വരുന്ന ഒന്നാണ്‌ ഇതൊക്കെ..“ആകാം “എന്ന മട്ടിൽ ഞാൻ തലയാട്ടി..
“ന്റെ ജൊലി തൊക്കെ തന്നെ ആണ്‌ സാറമ്മാരെ.ഞാൻ ചെയ്യാം..പക്ഷെ എനിക്ക് 2000 രൂപ വേണം..“വേലു നിസാരഭാവത്തിൽ കൈയും കെട്ടി നിന്നു..
”2000 രൂപയോ..അതൊന്നും പറ്റില്ല..പഞ്ചായത്ത് ഫ്ണ്ടിൽ നിന്ന് 300 രൂപ തരാനെ പറ്റുള്ളു“ അയമു ഹാജി ഉറച്ച സ്വരത്തിൽ പറഞ്ഞു..
”ന്നാ എനിക്ക് പറ്റില്ലാ...ചീഞ്ഞ ശവം കോരി മാറ്റുംബൊ നിക്ക് പിന്നെ ചൊര്‌ കയിക്കാൻ പറ്റുലാ..ന്റെ ഏനക്കേട് മാറ്റാൻ ഷാപ്പിലെ കള്ളൊന്നും മതിയാവൂലാ..നല്ല പിരിയൻ സാധനം തന്നെ മേടിക്കണം.നിക്ക് 2000 റൊക്കം കിട്ട്ണം..ന്നാ വേലു ഏറ്റ്“ പുച്ചഭാവത്തിൽ അയാളത് പറയുംബ്ബൊൾ എനിക്ക് കുറചു വിഷമം തോന്നി..അതതരത്തിൽ ഉള്ള ജോലികൾ ചെയ്യുന്ന ആളുകളുടെ അവസ്ഥ അറിയാതെ ഒന്ന് ചിന്തിചു പോയി..
”ആ നീ ആദ്യം ചെയ്..കാശൊക്കെ തരാം..“വെറുതെ എന്ന മട്ടിൽ അയമു ഹാജി എന്റെ നേർക്ക് ഒരു ആഗ്ഗ്യം കാട്ടി..
‘ന്നെ പറ്റിക്കാൻ പറ്റൂലാട്ടാ”...വേലു കൈകൾ വീശി പുറത്തെക്ക് പോയി..
“ഒ പിന്നെ ഓന്‌ 2000 രൂപ..ഇപ്പൊ കൊട്ക്കാം..വരട്ടെ”..അയമുഹാജി പുച്ചഭാവത്തിൽ പറഞ്ഞു..
അത് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പൊൾ എന്റെ ഒഫ്ഫിസ് മുറിയിലെക്ക്ക്കൂ അയമുഹാജ്ജി ഓടി പിടഞ്ഞു വന്നു..
“ഓൻ അതാ ആ നായെന്റെ ശവവ്ം പൊക്കി പഞ്ചായത്തിലെക്ക് വരണോണ്ട്”
“എന്താ‍ാ” എനിക്ക് ആദ്യം കാര്യം മനസ്സിലായില്ലാ..
മിനിട്ട്കൾക്കുള്ളിൽ ദുർഗന്ധം എന്റെ മൂക്കിലും എത്തി..പഞ്ചായത്തിനു മുന്നിൽ ഒരു വലിയ ജനക്കൂട്ടം മൂക്കും പൊത്തി നില്ക്കുന്ന്ണ്ടായിരുന്നു...
ജീർണിച് പുഴു കൊഴിയുന്ന നായയുടെ ശവം ഒരു കവറിൽ പൊതിഞ്ഞ് പിടിച് രോഷാകുലനായി വേലു നില്പ്പുണ്ടായിരുന്നു..
“സാറമ്മാരെ ഞാൻ അന്നെ പറഞ്ഞതാ ന്നെ പറ്റിചാ ഞാൻ വിവരം അറിയിക്കൂന്ന്..ഇത് ഞാൻ കുയി തോണ്ടി എടുതോണ്ട് വന്നിക്ക്ണ്‌,,പഞ്ചായത്തിന്റെ മുന്നിൽ ഇടും ഞാനിത്..പറഞ്ഞ കാശ് തന്നില്ലേൽ....”
വേലു എന്റെ നേർക്ക്ക്ക് ആക്ക്രൊശിച്ചു..
ഞാൻ അയമു ഹാജിയെ ചുറ്റ്ം നൊക്കി..ആളുടെ പൊടിപോലും ഇല്ല..മറ്റ് മെംബർ മാരെയും കാണാനില്ല..
ഞാൻ നിന്ന് വിയർത്തു..ഒടുവിൽ എന്റെ പെർസിൽ നിന്നും 2000 രുപ അയാൾക്ക് കൊടുത്ത് പ്രശ്നം അവസാനിപ്പിച്ചു..പക്ഷെ അതിനു ശെഷം വേലുവിനു ഒരു വിളിപ്പെരു വീണു..“നായതോണ്ടി വേലു..”
വേലു പിന്നെയും ഒരുപാട് ശവങ്ങൾ കുഴിച് മ്മൂടി..പഞ്ചായത്തിന്റെ ആസ്ഥാന തോട്ടി ആയി..

  ഒരാഴ്ച മുൻപ് ഓഫിസി ലെ  ജോലി തിരക്കില് മുഴുകുമ്പോൾ വേലു എന്നെ കാണാനെത്തി..പതിവിനു വിപരിതമായി വേലു എന്നെ കാണാൻ വന്നപ്പോൾ ഞാൻ അമ്പരന്നു..."മാഡം ..സുഖല്ലേ"

നല്ലവണ്ണം മദ്യപിച്ചിരുന്നതായി തോന്നി.

"ഹാ"ഞാൻ ചെറി യ നീ ര സത്തോടെ  പറഞ്ഞു ..
 പിന്നെ കുറച്ചു നേരം മേശയിൽ എന്റെ എഴുത്ത് നോക്കി നിന്ന ശേഷം പൊയി...


 ഹുമ്മ് "....ഒരുനെടു വീർപ്പിൽ എല്ലാം അവസാനിപ്പിച് ,ഞാൻ എന്റെ ഓർമ്മകളിൽ നിന്നും പതിയെ തിരിചെത്തി .
 ഒടുവിൽ നായതോണ്ടി വേലുവിനും  നായക്കു സമം ഒരു മരണം.വിലപേശി ശവം മാറ്റാൻ മറ്റൊരു തോട്ടി വരുന്നതു വരെ വേലുവിന്റെ ശവ ശരീരം റൊഡിൽ അനാഥമായി കിടന്നുവത്രെ..ചില ജന്മങ്ങൾ ഇ ങ്ങനെ അവസാനിക്കപ്പെടുന്നു..ആര്ക്കും വേണ്ടാതെ ...ആരും ഓര്ക്കാതെ...

Wednesday, 9 September 2015

മുഖക്കുരു

പരലുകൾ നീന്തി തുടിക്കുന്ന കുളത്തിൽ അവൾ കൊലുസിട്ട കാലുകൾ പതിയെ താഴ്ത്തി.ഒരുപറ്റ്ം മീനുകൾ കാലിൽ പൊതിഞ്ഞൂ മൂടി..വെളുതത വിരൽ തുംബിൽ അവ ഇക്കിളി കൂട്ടി.അവൾ പൊട്ടി ചിരിച്ചു.കുളത്തിന്റെ മൂന്നാമത്തെ കൽ പടവിലാണു അവൻ നിന്നിരുന്നതു..
“എനിക്ക് ഇഷ്റ്റാ തന്നെ ”.അവൻ ഒരു ചുവന്ന റോസാ പുഷ്പം അവൾക്കു നീട്ടി
"പോടാ".. അവ്ൾ ഒരു കൈകുംബിളിൾ വെള്ളം കോരി വീശി..അവൻ കള്ള ചിരിയോടെ ഒഴിഞ്ഞു മാറി..
ന്താപൊ ഓന്‌ പുതിയൊരിഷ്ടം.
വെള്ളത്തിൽ തെളിഞ്ഞ തന്റെ പ്രതിബിംബം നൊക്കുംബോൾ പണ്ടൊന്നും തോന്നാത്ത ഒരു ആകർഷണം.മൂകിനു മുകളീൽ തിളങ്ങി നില്ക്കുന്നു..‘എന്ദാപ്പോ ഇതു“ .വെളൂത്ത ചുവന്ന മുഖക്കുരു മെല്ലെ കൈകൊണ്ട് തൊട്ടു നോക്കി.
’ആവേദനയിണ്ടല്ലൊ”.അവൾ ഓർത്തു.
പ്രണയത്തിന്റെ വേദന..?
അന്ന്‌...... മേമയുടെ മുഖത്തും പ്രണയത്തിന്റെ ആ ആകർഷണം അവൾ കണ്ടിരുന്നു.
”ന്ദാ മേമെന്റെ മുഖത്ത്.
“മുഖക്കുരു’..
‘നിക്കും വരുവൊ ഇത്!!..”
“വരുല്ലൊ...വലുതാകുംബൊ..അന്നെ ആരെലും മോഹിചാലെ മുഖക്കുരു വരുള്ളു”
’മോഹിക്കേ..അയ്യേ.ന്നാ ഒന്നു തൊട്ട് നൊക്കട്ടെ.“
”വേണ്ടാട്ടോ...വേദനിക്കും..“
”വേദനിക്കോ!!“
“ഉം..പ്രണയത്തിന്റെ വേദന”
കൌമാരത്തിന്റെ ജല്പനങ്ങളായിരുന്നു ആ പ്രണയത്തിന്റെ വേദനകൾ.ഉള്ളിൽ അഗ്നിപർവതം പോലെ വിങ്ങുന്ന കാമത്തിന്റെ കലിയിൽ നിന്നു മുഖത്തു പൊട്ടിമുളക്കുന്ന വികാരത്തിന്റെ ഭാവമല്ലെ ഈ മുഖക്കുരു? .കൈയ്യടക്കുന്നതിലൂടെ കെട്ടുപോകുന്ന വെറും നേരംബോക്കുകൾ

      ഹുമ്മ്..എന്നിട്ട് എന്തായി..ഇപ്പൊഴും മേമ വേദനിക്കുന്നില്ലെ..ചെറിയചൻ മോഹിചു മേമക്ക് മുഖക്കുരു വന്നു..ആ മുഖക്കുരു പഴുത്തു പൊട്ടി മേമെന്റെ മുഖത്തു വലിയ കറുത്ത പാടൂണ്ടാക്കി
……ജീവിതത്തിലും...

.ഇന്നും കരഞ്ഞ് കല്ങ്ങിയ കണ്ണുകളുമായി പ്രണയത്തിന്റെ വേദനയും പേറി ജീവിക്കുന്ന മേമയെ അവളോർത്തു.
           നിലാവുള്ള ഒരു രാത്രിയിൽ ,പ്രണയത്തിന്റെ കൊടുമുടി കയറാൻ പെറ്റമ്മയെ പോലും ഉപേക്ഷിച് ഇരുട്ടിൽ ചെറിയച്ച്ന്റെ അടുത്തെക്കു ഓടിപോയപോൾ ,അന്ധകാരത്തിന്റെ പടുകുഴിയിലേക്കാണ്‌ താൻ പോകുന്നതെന്ന് ആ പ്രായത്തിന്റെ പക്വത ഇല്ലായ്മ അറിഞ്ഞതേയില്ല.ഒടുവിൽ കൈകുഞ്ഞ് മായി ഒരു ദിവസം അവർ വീണ്ടും പടി കടന്നു വന്നു.നിരാലംബയായി.പ്രണയത്തിന്റെ പുകമറപോലും അവരുടെ കണ്ണുകളിൽ അന്ന് കണ്ടതേയില്ല.അന്ന് മുതൽ നാട്ടുകാർക്കു മക്കൾക്ക് പറഞ്ഞുകൊടുക്കനുള്ള നല്ലൊരു ഗുണപാഠമായി മേമയുടെ ജീവിതം.
            ഒരിക്കൽ ശാന്ത ടീചർ  പറഞ്ഞ വാക്ക്ക്കുകൾ അവൾ ഓർത്തു.
ഇഷ്ടം പോലെ തിന്നാനും ഉടുക്കാനും ഒക്കെ തരാന്‍ മാതാപിതക്കന്മാരുള്ളപ്പൊ ചില പോങന്മാര്‍ക്കും പോങത്തികള്‍ക്കും തോന്നും പ്രേമിക്കുന്ന ചേട്ടനൊ പെണ്ണൊ ആണ്‌ ജീവിതത്തില്‍ ഏറ്റവും വലുതെന്നും അവരു പറയുന്നതാണ് ശരിയെന്നും പ്രേമ നൈരാശ്യവുമാണ്‌ ലോകത്തിലെ ഏറ്റവും വലിയ ദുഖമെന്ന്.കാമത്തിന്റെ നൈര്‍മിഷിക ഭാവമത്രെ പ്രണയം...കഷ്ടം.നമ്മുടെ നന്മ മാത്രം ആഗ്രഹിക്കുന്ന നമുക്കു വേണ്ടീ മാത്രം ജീവിക്കുന്ന നമ്മുടെ മാതാപിതാക്കളെ മറക്കുന്നവര്‍ക്ക് ജീവിതത്തില്‍ പരാജയം മാത്രം നിശ്ചയം.പേറ്റ് നോവിന്റെ വേദനയത്രെ ശാശ്വതം.

അവൾ വിരലുകൾ കൊണ്ട് മൂക്കിൽ ഞെരിച്ചു..മുഖക്കുരു പൊട്ടിപോയി..
“നിക്കു വേണ്ടാ ഈ മോഹക്കുരു" അവൾ റോസാ പൂവ് പിടിച്ചു വാങ്ങി..
“ആദ്യം ജ് പഠിച് ഒരു ജോലിയൊക്കെ വാങ്ങി,കണ്ടോർടെ പാത്രം കഴുകി ജീവിക്കുന്ന അന്റെ അമ്മയെ നോക്ക്..ന്നിട്ട് പോരേ പ്രേമം വും കോപ്പുമൊക്കെ..!!” അവൾ പുച്ചഭാവത്തോടെ പൂവിന്റെ ഇതളുകൾ പിച്ചി ചീന്തി  ഉടച്ചു.

അവളൂടെ ചുവന്ന് തുട്തത മൂക്കും ചിതറി കിടന്ന പൂവിന്റെ ഇതളുകളും നോക്കി നിരാശനായി അവൻ പടവുകൾ കയറി പോയി..


Saturday, 1 August 2015

സഖി

യമുനാ നദീതീരേ ഖിന്നയായ് മരുവിനേൻ സഖി-
സുന്ദര ഗാത്രി രാധയിൻ ഏണാങ്കമിഴി തേടുന്നു
കണ്ണനെ,കാർവർണ്ണന്റെ  ഓടക്കുഴൽവിളി നാദം
കേൽക്കാതെ കേല്പ്പൂ മനോമുകുരത്തിൽ വൃഥാ
കേണൂ കരഞ്ഞുഴറി പ്രേമവിവശയായ്..

ദൂരേ മധുരാപതിയോ മരുവിനേൻ,ഗുണനിധി
കാമരൂപൻ,കഥ ഏതുമോർമ്മയില്ലെന്ന് നടിച്ചു
തൻ,ചുണ്ടോടു ചേർത്തേൻ ഓടക്കുഴൽ പിന്നെ
കർമനിരതനായീ,മറന്നാകുഴൽ,പട്ടുമെത്തയിലിട്ടു
പരാധീനനായ് പോയീടീനേൻ,ഹൃദയാകുലാൽ..




Thursday, 25 June 2015

അസൂയ

രോമങ്ങൾ ഉയരന്നു നില്ക്കുന്ന വാലും പൊക്കി ഒരു പോരാളിയെ പോലെ പൂച്ച!!!..കുരചു  ചാടി കൊല്ലാനുള്ള ഭാവത്തിൽ നായ!!!!
.നായയും പൂച്ചയും തമ്മിലുള്ള ഈ കുടിപ്പകയ്ക്ക് വര്ഷങ്ങളുടെ  പഴക്കമുണ്ട് .സ്ഥായി അയ കാരണം ഞാൻ നോക്കീട്ടു ഒന്നുമില്ല.പക്ഷെ എന്നാൽ എന്ടോ ഉണ്ട് താനും.രണ്ട്  പേരും  ഒരു വീട്ടിൽ ..കൂട്ടുകരെ പോലെ അല്ലെങ്കിൽ സഹോദരങ്ങളെ പ്പോലെ ...ജാതി മത വർഗ നിറ  ഭേദ മില്ലാതെ ജീവിക്കെണ്ടവരാണ് .അപ്പൊ പിന്നെ അവർ തെറ്റി പിണങ്ങിയതി നു കാരണമെന്തേ ?ഒരേ വീട്ടില് രണ്ടു രീതിയിൽ ഉള്ള പെരുമാറ്റം,ഭക്ഷണം,പരിചരണം എന്നിവ ലഭിച്ചപ്പോൾ സ്വാഭാവികമായി ഇവരുടെ പൂർവികരിൽ ഉടലെടുത്ത അസൂയ എന്ന വികാരം !!!!പിന്നെ അവരെ ബദ്ധ ശത്രുക്കളാക്കി."അസൂയ" എന്ന വികാരം മൃഗങ്ങൾക്ക്   മാത്രമല്ല..മനുഷ്യർക്കും ഉണ്ട്..അതിന്റെ അനന്തര ഫലമല്ലേ ഈ കുടി പ്പക? ഇ ന്നും പല വീടുകളിലും ജോലി സ്ഥലങ്ങളിലും  നല്ല സുഹൃതുക്കൾക്കിടയിലും  എന്ന് വേണ്ട എവിടയും പരസ്പര ഐക്യം  നഷട്ടപെടുന്നതിൽ "അസൂയ എന്നാ വികാരത്തിന് വലിയൊരു പങ്കുണ്ട്" . ഒരാളെ അഭിനന്ദിക്കാനും ഒരാളുടെ സന്തോഷത്തിൽ പങ്കാളി ആകാനും ഉള്ള ഹൃദയ വികാരത്തെ പലരും അസൂയ എന്നാ ഒരു തട ഇ ട്ടു മാറ്റി നിര്ത്തുന്നു . ഒരു ചെറിയ മുറിവായി അത് ഹൃദയത്തിലേറ്റി   പിന്നെ വ്രണമായി ബന്ധങ്ങളെ മുറിച്ചു മാറ്റുന്നു. എന്തിന്????? ആ വലിയൊരു ചൊദ്യം  പൂച്ചയുടെയും നായയുടെയും രൂപതിൽ  ചിന്തിപ്പിക്കുക തന്നെ യല്ലേ ?????

Sunday, 14 June 2015

പ്രാർഥന 
നേപ്പാളിലും ഇന്തോനേഷ്യയിലും ഭൂചലനം ..
കണ്ടു സഹതപിക്കും മാന്യ മനുജൻ,-എന്നാൽ 
കണ്‍ മുന്നിൽ  കരുണ തേടുന്ന 
കുഞ്ഞു കൈകുംബിൽ തട്ടി മാറ്റും... :(
പേ റ്റു  നോവു  പേടിച്ച്  പരിഷ്ക്കാരം കൂടി 
പട്ടിയെ വളര്ത്തുന്നു മോഡേൻ സ്ത്രീ പിന്നെ ചിലര് -
സ്‌ത്രീ ധനം ചോദിച്ച്  മരുമകളെ കൊല്ലും 
പിന്നെ അത് സീരിയലിൽ കണ്ടു സഹതപിക്കും 
അച്ഛൻ കടക്കെണി മൂത്ത് കയറെടുക്കും - മകനോ 
ആപ്പിൾ ഐ ഫോണിൽ ഹോട്ട്  ചാറ്റി ലാകും 
ഒരു വാച്ചില്ലാതെ കുഞ്ഞു പെങ്ങൾ   പരീക്ഷ ഹാള്ളിൽ  വലയുമ്പോ -
സഹോദരൻ  കാമുകിക്ക്  ഗിഫ്റ്റ് ആയി വാച്ച് നല്കും ...
എല്ലാവരും  ആരെയൊക്കെയോ  മറ ക്കുന്നു 
 അർഹിക്കുന്നവനെ വെറുക്കുന്നു.
 ഞാനും എന്റെ കുടുംബവും എന്ന  വലയിൽ കുരുങ്ങുമ്പോഴും 
ചിരിക്കാൻ  കൊതിക്കുന്ന മുഖങ്ങൾ  ചുറ്റു മുണ്ടാക്കാൻ ശ്രമിചെങ്കിൽ .....



 

Friday, 29 May 2015

 
    പെയ്തൊഴിഞ്ഞു നില്ക്കും വാനമെത്ര  ഭംഗി
   മെല്ലെ നോക്കി നിന്ന് പോയി ഞാൻ..
   നീൽ മിഴികളാലെ  ആരെന്നെ നോക്കി നില്പൂ
   ആ  മേഘ പാളി  ഒന്ന്  നീങ്ങിയാൽ..
    വര്ണ മേഘ ജാലം കൊണ്ടു നിന്നെ എന്നിൽ
    നിന്നു മേറെ  ദൂരെ മാറ്റിയാൽ...
    കണ്ണുകൾക്ക്‌ ദൂരെ നീ മാഞ്ഞു പോകുമാകും
     കാതുകല്ക്ക് നിൻ ചിരിയും  അന്യമായി മാറും
     ഒരു മഞ്ഞു തുള്ളിയായ്  മനസ്സിലായ്
    എങ്ങു മീ പ്രപഞ്ചം നിന്നെ ഒര്തിടും.....
   

Wednesday, 20 May 2015

മഴയോട്...



എനിക്ക്  പ്രണയമാണ് മഴയോട്
 മലിനമായ ഭൂമി  പെന്ണിന്റെ  കളങ്കം
ഒരു കുടം തുള്ളികളാൽ ഒഴുക്കി കളയുമ്പോൾ..
ഒരിറ്റു ദാഹജലമെകി  പനിനീര് പൂക്കളെ തഴുകി ഉണര്തുമ്പോൾ ...
അറിയാതെ  വന്നു പെയതന്നെന്റെ
 നനഞ്ഞൊട്ടിയ   മേനിയിൽ  കുളിരായി പടരുമ്പോൾ..
പറയാതെ പിന്നെ ചിലംബിച്ചു  പോകുമ്പോൾ..
എന്റെ പ്രണയം..നീ അറിയാതെ പോകുമ്പോൾ...




Saturday, 9 May 2015

കണ്ടു ഞാൻ കണ്ണനെ കയാമ്പു  വർണ്ണനെ  ഗുരുവയൂരംബല .നടയിൽ.
ഒരു കൊച്ചു ചുള്ളൻ  പയ്യന്....ഗുരുവായൂര് ദര്ശനം കഴിഞ്ഞാൽ  അടുത്ത പടി നീണ്ട ക്യൂ വിൽ  മണിക്കൂറുകളോളം  നിന്നത്തിന്റെ വിശപ്പ്‌ മാറ്റുക എന്നതായിരുന്നു.എപ്പോഴതെതും പോലെ തൊട്ടുമുന്നിൽ ദ്വാരക യുണ്ടല്ലോ.അവിടെ പ്രായം ചെന്ന കുറെ പേരാണ് വൈട്ര്സ്..അപ്പോഴാണ് നിറഞ്ഞ ചിരി തൂകി അവൻ നില്ക്കുന്നത്.രണ്ഞു ഏടന്റെ  വിശപ്പിന്റെ വിളി മനസ്സിലാക്കി അവൻ നല്ലപോലെ ഭക്ഷണം  വിളമ്പി സഹായിച്ചു. എല്ലാരോടും സൌമ്യമായി പെരുമാറുന്നു.ഓടി നടന്നു ഭക്ഷണം വിളമ്പുന്നു.മേശ തുടച്ചു വൃത്തിയാക്കുന്നു.ഇതിനിടയിൽ .ആ കുട്ടി കൊടുത്ത പപ്പടത്തിൽ വീണു ദേവു  കൂട്ടായി.  ഞാൻ കുറച്ചു നേരം നോക്കി ഇരുന്നു.നല്ലൊരു മോൻ.പരിച്ചയപെടണം  നു തോന്നി.അപ്പോഴല്ലേ..പ്ലസ്‌ ടു നു പഠിക്കുവാ.ഒറ്റപാലതാണ് താണ് വീട് ..അവധി ആയതോണ്ട്  വൃദ്ധനായ അച്ഛനെ സഹായിക്കാൻ വന്നതാ.അച്ഛൻ അവിടുത്തെ ഒരു ജോലിക്കാരനാണ്.ആ അച്ഛനെ ഓർത്ത്‌ അഭിമാനം തോന്നി.എന്ടിനാ പാത്തും പതിനഞ്ചു മൊക്കെ നല്ല  മനസ്സുള്ള അതുപോലെ ഉള്ള  ഒരു മോൻ മതിയല്ലോ ! മാതാപിതാക്കള്ക്ക് അഭിമാനിക്കാൻ..

Wednesday, 6 May 2015

"ഉമ്മാ എന്റെ കാല്  മുറിക്കല്ലേ ..എനിച്ചു വേദനിച്ചും .."ഫാത്തിമ ഷാഹിന മോൾ തേങ്ങുമ്പോൾ  റുബീനയുടെ യും മുനീറിന്റെയും കണ്ണുകൾ  നനയും.ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന അവളുടെ കുഞ്ഞി കാലുകളിലെ  കുഞ്ഞു മുറിവുകൾ  ആ ഉമ്മയുടെയും വപ്പയുടെയും ഹൃദയതിനെല്കുന്ന മുറിവുകളാണ്.ഇത് ഒരു കഥയല്ല.ഷാഹിന മോളുടെ ജീവിതമാണ്‌.ഞാൻ നേരിട്ട് കണ്ട ഒരു ജീവിതംബഹു:.മുഖ്യ മന്ത്രി യുടെ ജനസമ്പർക്ക  പരിപാടിയുമായി ബന്ധപ്പെട്ടു താനാളൂർ  പഞ്ചായത്തിൽ വരുന്ന പരാതികൾ അന്വേഷിക്കാനും റിപ്പോര്ട്ട് നല്കാനും എന്നെ ചുമതലപ്പെടുതിയപ്പോൾ


അത്  വളരെ ദേഷ്യത്തോടെ ആണ് ഞാൻ സ്വീകരിച്ചത്.ധാരാളം പണികളും  ഉത്തരവാദിത്തവും  ഉണ്ട്,അതിന്റെ കൂടെ ഇതും കൂടി എന്ന്  പറഞ്ഞ്  ബഹു: മുഖ്യ നെ മനസ്സാൽ ശപിച്ചു.പക്ഷെ ആ വലിയ ഉത്തരവാദിത്തം   കുറെ ഏറെ ജീവിതങ്ങളുടെ നേര് കാഴ്ച എനിക്ക് കാട്ടിതന്നു .അതിൽ എന്നെ ഏറെ വിഷമിപിച ഒരു ജീവിതമാണ്‌ ഷാഹിന മോളുടെത്.
ജന്മനാ വികലാന്ഗ യായ കുട്ടി ആണ് അവൾ.നാലു വയസു പ്രായം.എന്റെ മകളുടെതിനു സമാനമായ മുഖം.അത് എന്നെ ഏറെ വിഷമിപ്പിച്ചു.അവളുടെ   വലതു കാൽ മുഴുവനായും വളഞ്ഞതാണ്.വാരിയെല്ല് രണ്ടെണ്ണം കുറവ്.നട്ടെല്ലിനും വളവുണ്ട് .നടക്കാൻ കഴിയില്ല.കാൽ മുട്ടിൽ ജോയിന്റ് ഇല്ല.കുഞ്ഞി കാല് കൊണ്ട് ഓടിക്കളിക്കേണ്ട പ്രായത്തിൽ സ്വപ്‌നങ്ങൾ ഉള്ളിലൊതുക്കി അവൾ ഇഴഞ്ഞു നീങ്ങുന്നത്‌ കാണാൻ കഴിയുന്നില്ല.കാല്  മുറിച്ചു മാറ്റുന്നതല്ലാതെ മറ്റു  പരിഹാരങ്ങൾ ഇല്ല.കൂലി പണിക്കാരനായ മുനീര് തന്റെ അധ്വാനം മുഴുവനും ആ മകളുടെ ചികിത്സക്കായി ചിലവഴിക്കുന്നു.ഏഴു സെന്റിലെ ആ കൊച്ചു ഷെഡ്  പോലുള്ള വീട്ടില് ആ കുടുംബം കഴിയുന്നു.പഞ്ചായത്തിൽ നിന്നും വീട് നിരമാണതിനു അപേക്ഷ നല്കാൻ പറയുന്നതല്ലാതെ ഒരു പരിഹാരവും റിപ്പോര്ട്ട് ആക്കാനില്ല.ഇനി ബഹു:മുഖ്യമന്ത്രി ക്ക് മാത്രേ അവരെ ദുരിതത്തിൽ നിന്നും കയറ്റാൻ കഴിയൂ..പക്ഷെ അത്രയും കാലതാമസത്തിന് പകരം അവരെ എന്നാൽ കഴിയുന്ന രീതിയിൽ എന്ട് കൊണ്ട് സഹായിചൂട എന്ന് തോന്നി.പഞ്ചായത്തിലെ വെറുമൊരു ക്ലെര്ക്കിന് കഴിയുന്നത്‌ നിങ്ങള്ക്ക് പലര്ക്കും വളരെ എളുപ്പമാണ്.ഞാൻ അപേക്ഷിക്കുകയല്ല ചിന്ടിപ്പിക്കുകയാണ്.ഇവിടെ വേദനിച്ചത്‌ കൊണ്ടോ സഹതാപിച്ചത് കൊണ്ടോ കാര്യമില്ല.കാരണം.ഇതുപോലുള്ള ദൈവത്തിന്റെ വികൃതികൾ  നാളെ നമ്മുടെ ജീവതതിലും സംഭവിച്ചു കൂടാ എന്നില്ല.നിങ്ങളിൽ നല്ല മനസുള്ള ,ഇ ജീവിതത്തിന്റെ സത്യസന്ധത മനസ്സിലാക്കിയ, ആരെങ്കിലും ഉണ്ടെങ്കിൽ ഷാഹിന മോളെ സഹായിക്കണം.അവൾ  കൃത്രിമ കാലുകൾ  കൊണ്ടെങ്കിലും പാറി നടക്കുന്നത് കാണാൻ..ഒരു ചെറിയ കുടുംബത്തിന്റെ സന്ദോഷം  കാണാൻ.....നിങ്ങള്ക്ക്  അവളെ വിളിക്കാം 9895203580 ..  നമ്മൾ മറ്റുള്ളവരുടെ സന്തോഷത്തിനു കാരണ മാകുന്നതാണ്  ഏറ്റവും വലിയ സന്തോഷം...
kerala gramin bank ,tanalur branch,Rubeena A P
acco no:40186100109829
ifsc:KLGB0040186

Saturday, 11 April 2015

നീർമാതളം തേടി….


ഗുരുവായൂരിൽ നിന്നു തിരിചു വീട്ടിലേക്കു മടങ്ങൂം വഴി രഘു ഏട്ടനോട് ഒരാഗ്രഹം പറയണമെന്നു തോന്നി.വെളൂപ്പിനെ വാകചാർത്ത് തൊഴാൻ ഉറക്കമളച കാരണം,ആ ക്ഷീണത്തൊടേ കാറോടിക്കുന്നതിൽ തെല്ലൊരു മുറു മുറുപ്പ് അദ്ദെഹത്തിന് ഉണ്ടായിരുന്നു.അതുകൊണ്ടു തന്നെ എന്റെ വട്ടുകൾ ഏറേ സഹിക്കുന്ന ആ ശാന്ത സ്വരൂപനെ ആ ആഗ്രഹം കുപിതനാക്കുമെന്നതും ഉറപ്പായിരുന്നു.
       "മാധവിക്കുട്ടി“ എന്ന കഥകാìരിയോടു മാനസികമായി ഒരടുപ്പവും എനിക്കു ഉണ്ടായിരുന്നില്ല,“നീർമാതളം പൂത്ത കാലം “ വായിക്കുന്നതു വരെ...” പക്ഷെ പിന്നിട് അവരുടെ ചില കഥകൾ വായിച് അത്യധികം വിമർശിച്ഛിട്ടുണ്ട്. സദാചാരതിന്റെ അതിർ വരബുകൾ ലംഘിക്കാൻ കഴിയാത്ത ഒരു കപട മനസ്സ് എന്നെ മാധവിക്കുട്ടി എന്ന വേറിട്ട കധാകാരിയുടെ വിമർശകയാക്കി..
                      മാധവിക്കുട്ടിയുടെ “ബാല്യകാലസ്മരണകൾ” ദ്രിശ്യവൽക്കരിച് പണ്ടു ദൂരദർശനിൽ കാണാറുണ്ടായിരുന്നു. അതിലെ മാധവിക്കുട്ടിയായി അഭിനയിച “ അപർണ” എന്ന കുട്ടി യും ഞാനും കൊട്ട്ൺഹിൽ സ്കൂളിലെ വിദ്യാർദ്തിനികൾ ആയിരുന്നു.അന്നൊക്കെ സത്യവും മിധ്യയും തിരിചറിയാവുന്ന ഒരു മനസ്സില്ലാത്തതു കൊണ്ടാകാം ഞാനും എല്ലാരെയും പൊലെ ആ “മിധ്യാ മാധവികുട്ടി“ യുടേ ഒരു ആരാധിക ആയിരുന്നു.ആ കധയിൽ മാധവിക്കുട്ടി അനുഭവവേദ്യമാക്കിയ ആ ബാല്യമായിരുന്നു ഞാൻ കൊതിചത്.

           എന്നും പഴമ നെഞ്ചിലേറ്റുന്ന ഒരു സാധാരണ നാട്ടിൻപുറത്ത് കാരിയാണ് ഞാൻ.പക്ഷെ ജനിചതും വളർന്നതും നഗര ജീവിതത്തിന്റെ തിരക്കിൽ ആയിപൊയി.രഘു എട്ടനാണെങ്കിലൊ തനി നാട്ടിൻ പുറത്ത് ജനിചു വളർന്നയാൾ.കുട്ടിക്കാലത്തെ അനുഭവങൾ അദ്ദെഹം പറയുബ്ബോ‍ൾ ഞാൻ നഷ്ട്ട സ്വപ്നങ്ങലിൽ കണ്ട ബാല്യം ഓർക്കും.പഴയ നാലുകെട്ടുകളും കാവും കുളവുമൊക്കെ അദ്ദെഹത്തിന്റെ നാട്ടിൽ എത്തിയപ്പൊ വളരെ വിസ്മയിപ്പിച കാഴ്ചകളായിരുന്നു.ഇങ്നൊരിടമായിരുന്നു പണ്ടൂം ഞാൻ സ്വപ്നത്തിൽ കണ്ടത്.അതു കൊണ്ടാവാം മാധവിക്കുട്ടി യുടെ കധകളിലൂടേ ഞാൻ ഭാവനയിൽ വരച “പുന്നയുർക്കുളം“ കാണാൻ മോഹം മനസ്സിലുദിചത്…
    ആമിയുടെ സ്വന്തം പുന്നയൂർക്കുളം….
നാലപ്പാട്ട് സാഹിത്യോത്സവം എന്ന ബോർഡ് വഴിയിൽ ഒരിടത്തു കണ്ടു
“അതെയ് ഇതാന്നു തൊനുന്നു പുന്നയുർക്കുളം..നാലപ്പാട്ട് തറവാട് കണാൻ ഒന്നു കൊണ്ട് പൊക്വൊ” കറുത്ത് തടിച എനിക്ക് ഏറെ ഇഷ്ട്ടം ഉള്ള അദ്ദെഹതിന്റെ പുരികങൾ വില്ലു പൊലെ വളഞ്ഞു..രൂക്ഷമായ നോട്ടതിൽ ഞാൻ ഒന്നു പതറി.ഒരു കുസ്രിതി ചിരി വിടർതി ഞാൻ തുടർന്നു “ആമി…നമ്മുടെ മാധവി കുട്ടിടെ വീട് കാണാനാ‍…”
അതു കേട്ട ഭാവം പോലും ആ മുക്ഖത്തില്ലാ…‘എന്തു മാധവി കുട്ടി…?അതെങനെ വായനാ ശീല്ം വേണ്ടെ…?” ഞാൻ പിറു പിറുത്തു കൊണ്ട് നിരാശയായി കാറിന്റെ ജനൽ ചില്ലുക്ലിൽ നിരർധമായി നോക്കിയിരുന്നു....അദ്ദേഹം മെല്ലെ കാറിന്റെ വേഗത കുറചു..ഒരു ചെറിയ കടക്കു മുന്നിൽ അടുപ്പിചു.കടക്കു മുന്നിൽ സൊറ പറഞു നിന്നിരുന്ന ചെട്ടനെ കൈ കാട്ടി വിളിചു.
“എവ്ടെക്കാ നിനക്കു പൊകേണ്ടെ. അയാളൊടു ചൊദിക്കു...?” അദേഹം പരുഷ ഭാവത്തിൽ എന്നോടു പറഞു.ഞാൻ ഒന്നു ഞെട്ടി..ആദ്യം എതിർക്കുമെങ്കിലും എന്റെ ഇഷ്ടങൽക്കു അദ്ദേഹം നൽകാറുള്ള പതിവു സർപ്രൈസ്.
“നാലപ്പാട്ട് ..എഴുത്തുകാരി മാധവിക്കുട്ടിടെ തറവാട്.. എവ്ടാ‍”
“നെരെ പൊയാൽ ഒരു ആൽത്തറ കാണാം..അവിടുന്നു ഇടത്തേക്കു ഒരു പത്തു മീറ്ററ് പൊയാൽ ഒരു ചെറിയ പാടം കാണാം..അതിനടുതു തന്നെയാ‍…പക്ഷെ അവിടെ ഇപ്പൊ ആരും ഇല്ല..തറവ്വാടൊക്കെ പൊളിചു പൊയി..നീർമാതളം മ്മാത്രം കാണാം…” അയാൽക്കു നന്ദി പറഞ് രഘു ഏട്ടൻ വണ്ടി മുന്നോട്ടെടുത്തു…
“വല്ല കാര്യം ഉണ്ടൊ…”ചെറിയ പുചചത്തോടെ അദ്ദെഹം ഒന്നു നോക്കി..ഞാൻ നിരാശയായി .എന്റെകണ്ണുകളിൽ ഈറൻ പടർന്നു..
രഘുഏട്ടന്റെ തണുത്ത കൈ വിരലുകൾ എന്റെ കൈകളെ തഴുകി..”വിഷ്മിക്കണ്ടടി ഞാൻ കൊണ്ടു പോകാം”
ഞാൻ കൂ‍ടുതൽ ഉഷാറായി.
അയാൾ പറഞ പൊലെ ആൽത്തറയും പാടവും പിന്നിട്ടു..പൊകുന്ന വഴികൾ ചിരപരിചിതമായി തോന്നി..ഏറ്റവും പ്രിയപ്പെട്ടവരെ കാണാൻ പോകുന്ന പോലെ ഒരു അനുഭവം..
“നാലപ്പാട്ട് സർപ്പക്കാവ്.’ കറുത്ത ലിപികളിൽ എഴുതപ്പെട്ട ആ ബോർഡ് എന്റെ കണ്ണിൽ തടഞു.
“നിർത്തു.നിർതു..ഇവ്ടാ‍..”ഞാൻ ആർത്തു…
ബോർഡ് ചൂണ്ടി കാട്ടിയ ചെമ്മൺ വഴിയിലേക്കു ഞങൾ നടന്നു..
‘മാധവി കുട്ടി ഒരു കാലത്തു ഈ ചെമ്മൺ വഴികളിൽ ഓടി കളിചിടുണ്ടകും അല്ലെ..?” രഘുവേട്ടന്റെ മുഖത്തെ പരിഹാസ ഭാവം ഞാൻ വക വെചില്ല..
കുറചു നടന്നപ്പോൾ ഇടതു വശത്തായി ഒരു വേലിക്കെട്ട് കണ്ടു..അതിനുള്ളീൽ പടർന്ന് പന്തലിച വ്രിക്ഷക്കുട്ടങൾക്കിടയിൽ ഒരു ഇലഞി മര ചൊട്ടിൽ രണ്ടു ചെറിയ നാഗവിഗ്രഹങൾ കണ്ടു..അതിനടുത്തു പഴയ ചിത്രകൂടകല്ലും കണ്ടു..മാധവിക്കുട്ടിയിലൂടെ ഞാൻ മനസ്സിൽ വരക്കാൻ ശ്രമിച അതേ സർപ്പക്കാവ്..
ദൂരെ അതിന്റെ അതിർത്തിയിൽ ഒരു മതിൽ കെട്ടിയിട്ടുണ്ടു..മാധവികുട്ടിയുടെയും അമ്മ ബാലാമണി അമ്മയുടെയും അമ്മവൻ നാലപ്പാട്ട് നാരായണമേനോന്റെയ്യും ഫോട്ടോ പതിച ഒരു ഫ്ലെക്സ് ബോർഡ് ആ മതിലിൽ തുങി കിടപ്പുണ്ടായിരുന്നു.. മൂന്ന് മഹാത്മാക്കൾക്ക് ജന്മം നൽകിയ പാവനമായ മണ്ണ്.അവരാണല്ലൊ നാലപ്പാട്ട് എന്നൊരു മണ്മറഞ തറവാടിന്റെ പേരു അഭ്രപാളികളിൽ കൊത്തി വചത്.
പക്ഷെ ഞാൻ നിരാശആയിരുന്നു. കരിയിലകൾ പരന്ന മണ്ണിൽ ചെറുകാറ്റ് വീശി..അവയൊന്നിളകി ഒചയിട്ടു..അടുത്തമരക്കൊംബിൽ ഒരു കിളി ചിലചു.പ്രിയ കധാകാരി ആഗ്രഹിചപൊലെ പക്ഷി അയൊ പൂംബാറ്റയായൊ ഇവിടെവിടെയോ ആത്മ്നിർവ്രിതി പൂണ്ടു പാറി നടക്കുന്നുണ്ടാകുമൊ?ഇല്ല!! ഞാൻ ഏകയായി മുന്നൊട്ട് നടന്നു.
ആ സർപ്പക്കവൊഴിചു പ്രിയ  കഥാകാരി അനുഭവവേദ്യമാക്കിയ ഗ്രാമസൌന്ദര്യം ഒന്നും എനിക്ക് അവിടെ കാണാനായില്ല..നാലപ്പാട്ട് തറവാറ്ടിന്റെ ഒരു ശെഷിപ്പും അവിടെ കണ്ടില്ല..ആ സ്താനത്ത് ഇപ്പൊ മാധവികുട്ടിയുടെ ഓർമക്കായി ഒരു കെട്ടിടം പണിതുയർത്തുന്നുണ്ട്..അതിനടുത്ത് തന്നെ ഏറെ വിസ്മയിപ്പിച ആകുളത്തിന്റെ ശെഷിപ്പുംകണ്ടു..കഥയിൽ ആമി അതിനെ വിവരിക്കുന്നതൊക്കെ ഒർത്ത് ഞാൻ അതിന്റെ ഇപ്പൊഴത്തെ കൊൺക്രീറ്റ് പടവിൽ നിന്നു..
  കുളത്തിന്റെ മറുകരയിൽ നിരനിരയായി ആധുനിക രീതിയിൽ പണിത വീടുകൾ..അവക്കുനടുവിൽ ഗ്രിഹാതുരത നിറഞു നിൽക്കുന്ന പഴയ ആ തറവാട്ട് കുളം എനിക്ക്കാണാനായില്ല..
“മതി..ഇനി പോകാം..”
രഘുഏട്ടന്റെ നനുത്ത സ്പ്ര്ശം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി..
“ഉം..”ഞാൻ മൂളി.പക്ഷെ എന്റെ കണ്ണുകൾ പിന്നെറ്യും എന്തൊ പരതി..
“നീർമാതളം എവിടേ..”
“എന്ത്?” ര്ഘു ഏട്ടൻ വാ പൊളിച്ചു..
മാധവികുട്ടി പകർന്ന അറിവെ എനിക്കു നീർമാതള ചെടിയോടുള്ളു..മുൻപു കണ്ടിട്ടും ഇല്ല..സർപ്പക്കവിൽ നിഴൽ പടർത്തി നിന്നവ്ക്ക്കട്ടത്തിൽ ഞാൻ അതു തിരഞു..
“നീർമാതളം കാണാൻ വന്നതാണോ” അടുതെവിറ്റെയോ താമസിക്കുന്ന രണ്ടു കുട്ടികൾ ആരൊ വിട്ട പോലെ അവിടെ വന്നു..
“അതെ..ഏതാ മക്കളെ..?“ എന്റെ ആവേശം കണ്ടു രഘു ഏട്ടൻ ചിരിചു..
“ദെ അത് തന്നെയാ..ചെചി അതിന്റെ ചുവട്ടിൽ തന്നെയാ..”
ഞാൻ മെല്ലെ മുകളിലേക്കു നോക്കി..പടർന്നു പന്തലിചുനിൽക്കുന്ന വലിയ വ്രിക്ഷം.”നീർമാതളം”ഒടുവിൽ ആമിക്കരികിൽ തന്നെ ഞാനരിയാതെ എത്തിയിരുന്നു.
കത്തുന്ന സൂര്യന്റെ പ്രഭാവലയങൽ നീർമാതളതിന്റെ തളിരിലകൾക്കിടയിലൂടെ കണ്ണിലെത്തുംബൊൽ എന്റെ വികലമായ ചിന്തകളിൽ ഞാൻ കൊതിച നീർമാതളത്തിന്റെ മണം അനുഭവിക്കാതെ അനുഭവിചു ആ നിർവ്രിതിയിൽ അലിഞു ചേർന്ന ആ നിമിഷത്തിൽ ഞാൻ കണ്ടു..,മഞവിരിച പാടതിനു നടുവിൽ വ്രിക്ഷക്കുട്ടങൾ നിഴൽ പടർത്തിയ ഇരുണ്ട കാവും, കരിങൽ പടവുകൾ വഴികാട്ടുന്ന ആംബൽ പൂക്കൾ വിടർന്നു വിളങുന്ന പച പായൽ പട്ര്ന്ന കുളവും അതിനൊക്കെ നടുവിൽ തല ഉയർത്തി നിൽക്കുന്ന നാലപ്പാട്ട് തറവാടും..പിന്നെ തെക്കെ മുറിയുടെ തുറന്നിട്ട ജനൽ പാളീക്കപ്പുറം മനോഹരമയി ചിരി തുകി നീണ്ടു ചുരുണ്ട മുടിയിഴകൾ തഴുകി നിൽക്കുന്ന ആമിയും.....
‘പാറു…”
സത്യവും മിധ്യയും ഇടകർന്ന ആ നിമിഷത്തിൽ നിന്നു എന്നെ ഉണർതിയതു ആ വിളിയാണ്.
“പോകാം രഘു എട്ടാ”
ഞാൻ പുറകിലേക്കു നൊക്കാതെ കാറിനടുത്തെക്കു നടന്നു..
“എന്തു പറ്റി നിനക്ക്” രഘുഎട്ടൻ എന്റെ പെരുമറ്റത്തിൽ അതീവ അസ്വസ്ധനായി..
‘ഒന്നും ഇല്ല..ഞാൻ കാണാൻ കൊതിചു വന്നതു ഞാൻ കണ്ടു..എനിക്കു കാട്ടി തന്നു..ഇനി ആ ഒർമകളെ യാധാർധ്യവുമായി കൂട്ടി കുഴക്കാൻ എനിക്കവില്ല..അത്രക്കു മാറി പൊയി ഇവിടം..അതാ ഞാൻ …“ രഘുവേട്ടന് ഒന്നും മനസ്സിലാകാത്ത പൊലെ തോന്നി.
“ഹും… അപ്പൊ പൊകാം’
“ഉം..വേഗം.“
കാർ നീങി..പുന്നയൂർക്കുളത്തിനും മാധവിക്കുട്ടിക്കും വിട..
“വിട്ടെക്കെടി നിന്റെ മാധവികുട്ടിയെ..”എന്റെ മൌനം കണ്ടു രഘു എട്ടൻ പറഞു..
 ബഗ് തുറന്ന് ഞാൻ ആ പുസ്തകം എടുതു..”നീർമാതളം പൂത്ത കാലം..“ കാറിന്റെ കബൊർഡ് തുറന്നു അതിലെക്കു വചു..കബൊർഡിലുണ്ടായിരുന്ന മറ്റൊരു കടലാസ് അപ്പൊൾ കൈയിൽ തടഞു..എന്റെ സ്കാനിങ് റിപൊർട്ട് ആയിരുന്നു അത്..ഗുരുവായൂർ യാത്രക്കുപിന്നിലെ കാരണം..നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ സന്തോഷം.
    “രഘുഎട്ടാ..ഞാൻ ഒരു കാര്യം പറഞോട്ടെ”
“ഉം..പറയു മോളെ’
“നമ്മുക്ക് ജനിക്കുന്നത് മോളാനെങ്കിൽ ഞാൻ ഒരു പേരു കണ്ടു വെചിട്ടുണ്ട്..പറയട്ടെ”
“വേണ്ട എനിക്കറിയാം..”
ഞാൻ അൽഭുദപ്പെട്ടു..”എന്നാ പറ”
“ആ‍മി ………… അതല്ലെ..”
എന്റെ ഹ്രിദയവും കണ്ണുകളും സന്തോഷത്താൽ നിറഞ്ഞൂ തുളുംബി…