Pages

Tuesday, 22 October 2013

തണൽ

അന്ന് നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു.എമര്ജെന്സി റൂമിലെ തിരക്കുകൾ ഒഴിഞ്ഞപ്പോൾ കാന്റീനിൽ നിന്ന് ഒരു ചായ കുടിച്ചു കാബിനിലേക്ക്‌ നടന്നു.സമയം നാലു മണിയാകുന്നു..പുറത്തു മഴ അര്തലക്കുന്നു.വാർഡുകളിൽ അധികം രോഗികളും അവരുടെ ആശ്രിതരും നിദ്രയിലാണ്ടു.ഇടക്ക് ചിലരുടെ മുരള്ച്ചയും ചുമയും അവടെ അവടെ നിന്ന് കേള്ക്കാം.നേഴ്സ് മാരിൽ ചിലര്  ഉറങ്ങുന്നു.ചിലര് രോഗികളുടെ ട്രിപ്പ് മാറ്റുകയും മരുന്ന് കൊടുക്കയും ചെയുന്നുണ്ട്.കാബിനിൽ കയറി ചില കേസ് ഡയറികൾ വായിച്ചു.നേഴ്സ്നെ വിളിച്ചു ചില രോഗികളുടെ പ്രോഗ്രസ്സ് ചോദിച്ചു .ഉറക്കം കണ്ണുകളെ തലോടുന്നുണ്ട്‌.എണീറ്റ് ജനാല തുറന്നു കുറച്ചു നേരം മഴ  കണ്ടു രസിച്ചു.ഹോസ്പിടൽ പരിസരം സ്ട്രീറ്റ് ലൈറ്റ്  പ്രകാശത്താൽ ശോഭിച്ചു കണ്ടു..ഇടക്ക് ആംബുലൻസ് വന്നും പൊയ് കൊണ്ടും ഇരിക്കുന്നു.
    ബോറടിച്ചപ്പോൾ പിന്നെയും കാബിൻ തുറന്നു പുറത്തേക്കിറങ്ങി.വരാന്തയിലൂടെ  നടക്കാമെന്ന് കരുതി.

ആ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഒരു ഒച്ച കേട്ടാണ് അവിടേക്ക് നടന്നത് 
   .
"നിങ്ങളോട് പറഞ്ഞതല്ലേ,കാര്യം പറഞാൽ മനസ്സിലാകില്ലേ..വല്ല  govt ഹോസ്പിടളിലെക്കും കൊണ്ട് പോ ." അറ്റന്റർ ഒച്ചയിട്ടു.
ഞാൻ അങ്ങോട്ട്‌ ചെന്നു..
"എന്ട രാധ കൃഷ്ണാ." ഞാൻ തിരക്കി.
"ഒന്നുല്ല മാടം..ഇവരോട് പറഞ്ഞിട്ട് പോകുന്നില്ല.അഡ്വാൻസ്‌ അമൌന്റ്റ്‌ അടക്കാതെ അഡ്മിറ്റ്‌ ചെയാൻ പറ്റില്ലല്ലോ "
അഴുക്കു പിടിച്ച വെള്ളമുണ്ടും.ബട്ടണ്‍ പൊട്ടി പിന്നിട്ടു തുന്നി കൂട്ടിയ ഷർട്ടും ധരിച്ച ,വെള്ള പഞ്ഞിപോലുള്ള  താടി രോമങ്ങളുള്ള മെലിഞ്ഞുനങ്ങിയ ഒരു വൃദ്ധൻ.അയാൾ നിസഹായനായി,കൈയില ഒന്ന് രണ്ടു കടലാസ്സുകളും പിടിച്ചു നില്ക്കുന്നു.
ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു.
"എന്ട അസുഖം?."
അയാൾ എന്നെ ആദരവോടെ തൊഴുതു.അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
കസേരയിലേക്ക് വിരല ചൂണ്ടികൊണ്ട്‌ പറഞ്ഞു 
"ഓൾക്ക്‌ തീരെ വയ്യ ഡോക്ടറെ "
കസേരയിൽ തളര്ന്നു കിടക്കുന്ന സ്ത്രീ രൂപം എന്റെ കണ്ണില പെട്ടു.
ക്ഷീണിച്ചു അവശയായി കിടക്കുന്ന അവരുടെ അടുത്തേക്ക് ഞാൻ ചെന്ന്.കൈത്തണ്ട പിടിച്ചു പൾസ് നോക്കി.മിടിപ്പിന്റെ ശക്തി കുറഞ്ഞു വരുന്നത് ഞാൻ മനസ്സിലാക്കി.
"ഓൾക്ക്‌ നെഞ്ച്  വേദന ഉണ്ട്" വൃദ്ധൻ ഓടി എന്റടുത്തു വന്നു പറഞ്ഞു..
"നെഞ്ച് വേദന ഉണ്ടോ ?എപ്പോഴാ തുടങ്ങിയത്."
"ഇന്നലെ കാലത്ത് ...."
"എന്നിട്ട് ഈ പതിരാത്രിയാണോ കൊണ്ട്  വരുന്നത്.' അയാൾ മുഴുമിപ്പിക്കുന്നതിനു മുന്പേ ഞാൻ ചോദിച്ചു 
""ഇന്നലെ ഉച്ചക്ക് വന്നതാ.."ഞാൻ ആലോചിച്ചു ,ആ വൃദ്ധയായ സ്ത്രീ  ആ നിലയിൽ തുടര്ന്നിട്ടു 10-12 മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു.
എനിക്ക് ചിന്തിച്ചു നില്ക്കാൻ കഴിഞ്ഞില്ല.ഞാൻ  ഡോക്ടര ആണ്.രോഗിയുടെ കൈ ഇലെ   നോട്ടിന്റെ കനം  കണ്ടല്ല ഞാൻ എന്റെ കടമ ചെയ്യേണ്ടത്..
"രാധ കൃഷ്ണൻ വേഗം ഇവരെ എമർജൻസി റൂമിലേക്ക്‌ കൊണ്ട് വരൂ.ഐ വിൽ ടേക്ക് കെയർ ഓഫ് ഓൾ അദർ ഓഫെൻസ്"


എമർജൻസി റൂമിന് വെളിയില ഒരു മൂലയില തടിക്കു കൈയും കൊടുത്തു തളര്ന്നിരിക്കുന്ന ആ വൃദ്ധന്റെ അടുത്തേക്ക് ഞാൻ ചെന്ന്.എന്നെ കണ്ടു അയാൾ ചാടി എഴുനേറ്റു കൈ കൂപ്പി
"പേടിക്കണ്ട കൊഴപ്പം ഒന്നും ഇല്ല.എന്റെ കാബിനിലേക്ക്‌ വരൂ "
"ഇരിക്കൂ" അയാൾ ആദ്യം ഇരിക്കാൻ കൂട്ടാക്കിയില്ല.പിന്നെ ഇരുന്നു.
കേസ് ഡയറി ഫിൽ ചെയുന്നതിനിടയിൽ ഞാൻ ചോദിച്ചു ..
"എന്ട പേര് ?എവ്ടുന്നു വരുന്നു?"
"നാരായണൻ.കോഴിക്കോട് നരിക്കുനിക്കടുതുന്നാ."
""അവർ  നിങ്ങളുടെ ഭാര്യയല്ലേ.പേര് ."
അയാൾ കുറച്ചു നേരം ചിന്തിച്ചു...
"" അ...തെ.. .കുഞ്ഞു ..ലക്ഷ്മി "
"അവര്ക്ക്  വയറ്റിൽ  വേദന ഉണ്ടെന്നു പറയുന്നല്ലോ .തുടങ്ങീട്ടു എത്രയായി?"
"ഉണ്ട്.ഒരു മാസത്തോളം ആയി"
"എന്നിട്ട് ഇതു വരെ ആരെയും കാണിച്ചില്ലേ ?"
"മേടിക്ക കോളേജിൽ കൊണ്ട് പോയതാ.അവടെ കൊണ്ട് ചെന്നപ്പോ ആദ്യം ഒരു ഡാക്ടർ നോക്കി.രണ്ടീസം അവടെ കെടക്കണംനു പറഞ്ഞു.പിന്നെ ആരും നോക്കാൻ വന്നില്ല.നിലത്തു കിടന്നു തണുപ്പടിച്ച് ഓൾക്ക്‌ മേലനക്കാൻ വയ്യാതായി .പിന്നെ അവ്ടുന്നു പോന്നു."
"അവർക്ക് ചെറിയ പനിയും നെഞ്ച്  വേദനയും ഉണ്ട്. INFECTION ഒഴിവാക്കാൻ ICU യിൽ കിടത്തും.ഇത്   പ്രൈവറ്റ്  ആശുപത്രി ആണ്.ഇവിടെ ചില ഫോര്മാളിടീസ് ഉണ്ട്.കുഞ്ഞു ലക്ഷ്മി യുടെ  വയറ്റിൽ  ഒരു മുഴ വളരുന്നുണ്ട്‌. ഉള്ളില രക്ത സ്രവം ഉണ്ട്. .ഉടൻ  ഒരു ഒപരേഷാൻ  ചെയ്യണം.  മക്കളെയോ വേറെ.. ബന്ധുകലെയോ   വിളിപ്പിച്ചു കാര്യം പറയു.വേഗം കാശു കെട്ടാനുള്ള എര്പടുകൾ ചെയ്യണംനാളെ രാവിലെ തന്നെ ചെയ്യണം.."
     അയാളുടെ നെറ്റിയിൽ നിന്ന് വിയര്പ്പ് പൊടിഞ്ഞു.മുഖം കുനിച്ചു അയാൾ ഇരുന്നു.
"ഉം " ഒരു  മൂളൽ.

അയാൾ പൊയ്ക്കഴിഞ്ഞു ഞാൻ പിന്നെയും ജനാലക്കരുകിൽ വന്നു മഴ നോക്കി നിന്ന്.എനിക്ക് അയാളോട് വല്ലാത്ത സഹതാപം.കണ്ടാൽ തന്നെ അറിയാം കാശ് അടക്കാൻ  വഴിയൊന്നും ഇല്ലെന്നു പിന്നെ അയാള് എന്ട് ചെയും ?.

ദൂരെ സ്ട്രീറ്റ് ലൈറ്റ് ഇന്റെ സ്വര്ണ വെളിച്ചത്തില മഴയിൽ കുതിര്ന് വേച്ചു വേച്ചു നടന്നകലുന അയാളുടെ രൂപം  ഞാൻ കണ്ടു.

"അയാളെവിടെ മാടം,ബില്ലടക്കാതെ  പോയോ ?" ബില്ലുമായി നേഴ്സ് വന്നു ചോദിച്ചു.
ഞാൻ ബാഗിൽ നിന്ന് കാശു എടുത്തു കൊടുത്തു.
"ഇപ്പൊ ഇത് അടക്കൂ "

പിറ്റേന്ന് രാവിലെ ഡ്യൂട്ടി ഹാൻഡ്‌ ഓവർ ചയ്ത് ഞാൻ കുഞ്ഞു ലക്ഷ്മിയുടെ അരികിൽ വന്നു.അവർ നല്ല ഉറക്കത്തിലായിരുന്നു.ഉമ്മാടെ അതെ മുഖം .ഞാൻ  മെല്ലെ നെറ്റിയില തൊട്ടു.
മണിക്കൂറുകൾ കഴിഞ്ഞു അയാൾ മടങ്ങി വന്നില്ല.
"താൻ എന്തിനാ ഈ   ആവശ്യം ഇല്ലാത്ത തലവേദനകൾ എടുത്തു വെക്കുന്നത്  നസിയ ? അയാളിനി തിരിച്ചു വരുമെന്ന് എനിക്ക് തോനുന്നില്ല."
DR മുനീറിന്റെ ചീത്ത കേട്ടു കൂസലില്ലാതെ ഞാൻ നടന്നു.

"പണ്ടൊരു ദിവസം എനിക്കുമുണ്ടായിരുന്നു..ഉപ്പാന്റെ മരവിച്ച ദേഹം കെട്ടിപിടിച്ചു ഉമ്മ്മെടെം ഇതാതമാരുടെയും കൂടെ ഒരു ആശുപത്രി വരാന്ത യിൽ ഒരു രാത്രി മുഴുവൻ." ഞാൻ പറഞ്ഞു 
മുനീര് പിന്നൊന്നും പറഞ്ഞില്ല.
'ന്നിട് എന്ട ചെയ്യാൻ പോകുന്നത്.അത് പറ" 
കാബിനിൽ അരിച്ചു പറക്കി.അവസാനം അത് കിട്ടി.
പ്രൊ.റീനയുടെ വിസ്റിംഗ് കാർഡ്‌ അതിൽ അവളുടെ നമ്പർ കാണുമല്ലോ.ഞാൻ റീനയെ വിളിച്ചു.പണ്ടൊരു മെഡിക്കൽ ക്യാമ്പ് ഉള്ഖാടനം ചെയുംബോഴാണ്  അവരെ പരിച്ചയപെട്ടത്.'തണൽ' എന്നാ സാമൂഹ്യ സേവന സംഘടന അവരുടെ നേതൃത്തത്തിൽ ആണ്.ഞാൻ സഹായം ചോദിച്ചപ്പോൾ അവർ നിഷേധിച്ചില്ല.
"ഞങ്ങൾ കുഞ്ഞു ലക്ഷ്മിയെ ഏറ്റെടുക്കാൻ തയ്യാറാണ്."
കുഞ്ഞു ലക്ഷ്മി യുടെ ഓപറേഷൻ  കഴിഞ്ഞു .
"ഡാക്ക്ടാരേ ,മൂപ്പരെ ഒന്ന് വിളിക്കമോ ''ബോധം വന്നപ്പോൾ അവർ അയാളെ തിരക്കി .
മറുപടി യില്ലാതെ ഞാൻ നിന്നു.
കാബിനിൽ ഞാൻ വെറുതെ ഓരോന്ന് ഒര്തിരിക്കുമ്പോൾ 
"ഡാക്ക്ടാരേ .."
"നിങ്ങളോ? വരൂ ഇരിക്കൂ.നിങ്ങൾ എവിടെ ആയിരുന്നു..?ഞാൻ കാര്യങ്ങൾ നിങ്ങളോട് പറഞ്ഞതല്ലേ.. നിങ്ങലരോടും പറയാതെ എന്താ പോയത്.ഭാര്യയെ ഇങ്ങനൊരു അവ്സ്തയിലിട്ടിടണോ  പോകുന്നത്.'' എനിക്കു അല്പം പരുഷമായി സംസാരിക്കാനാണ് തോന്നിയത്.
"പൈസ ശരിയക്ക്കാൻ ..."കൈയിലെ ഒരുപിടി നോട്ടു കെട്ടുകൾ അയാൾ പൊക്കി കാണിച്ചു.
"മക്കൾ ആരെങ്കിലും വന്നിട്ടുണ്ടോ ?'' ഞാൻ തിരക്കി.
"ഇല്ല."
അയാൾ നിസംഗ ഭാവത്തിൽ പറഞ്ഞു.
"ഓപറേഷൻ കഴിഞു അവരെ റൂമിലേക്ക്‌ മാറ്റിയിട്ടുണ്ട് .അവരുടെ മുഴുവൻ ചിലവും വഹിച്ചത് "തണൽ " എന്നാ ഒരു  TRUST ആണ്."
അയാൾ വീണ്ടും നിറഞ്ഞ കണ്ണുകളോടെ എന്നെ തൊഴുതു.
"നിങ്ങള്ക്ക് വേറാരും ഇല്ലേ "
അയാൾ ഇല്ലെന്ന മട്ടിൽ തലയാട്ടി.
"ഡോക്ടര ഇപ്പൊ ഞങ്ങള്ക്ക് ദൈവം ആണ്..ഒരുപാടു നന്ദി ഉണ്ട്..."
അയാളുടെ  കണ്ണുകൾ നിറഞ്ഞൊഴുകി.
"നിങ്ങൾ കരയാതെ..എന്ട ? എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ?"
"ഒള് എന്റെ ഭാര്യ അല്ല ..'
"പിന്നെ ?" ഞാൻ അമ്പരപ്പോടെ ചോദിച്ചു.
"മക്കൾ ഉപേക്ഷിച്ച രണ്ടു ഗതി കെട്ട ജന്മങ്ങൾ ആണ്  ഞങ്ങൾ.വൃദ്ധ സദനത്തിൽ വച്ചാണ് ,ഒരേ കഥകളുമായി വന്ന ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത്.ഒള്ടെ കൈയും പിടിച്ചു അവിടന്നിറങ്ങി,ചുമടെടുത്തു,എച്ചില് തുടച്ചു ഞങ്ങൾ  സന്തോഷത്തോടെ ജീവിക്കുംബോഴാണ്,ഓലക്കു സുഖം ഇല്ലാതെ ആയതു..മക്കളുടെ അടുത്ത് ഒരിക്കലും പോകില്ലന്നു മനസ്സ് കൊണ്ട് തീരുമാനിച്ചതായിരുന്നു.,ഓൾക്ക്‌ വേണ്ടി,എനിക്ക് അവരോടു വീണ്ടും എരക്കേണ്ടി വന്നു."
ആ കഥ കേട്ട് എനിക്ക്  അയാളോട് വല്ലാത്ത ആദരവു തോന്നി.
"എനക്ക് ഓളെ ഒന്ന് കാണാമോ "
"വരൂ"
ഞാൻ അയാളുമായി  കുഞ്ഞു ലക്ഷ്മി കിടക്കുന്ന മുറിയിൽ എത്തി.
പാതി മയങ്ങുന്ന അവുടെ അടുത്ത് അയാളിരുന്നു.വെളുത് മെലിഞ്ഞ നീല നരമ്പുകൾ തെളിഞ്ഞു കാണുന്ന ആ കൈവിരലുകളിൽ അയാൾ തലോടി ..
"ഇങ്ങള്  വന്നോ?"
"ഉം"

അവർ പരസ്പരം   നോക്കി കുറച്ചു നേരം ഇരുന്നു.കണ്ണുകളിലൂടെ അവർ എന്ടോകെയോ പരസ്പരം പറയുന്നത് പോലെ തോന്നി
"കുട്ടനു വല്ലതും കൊടുത്തോ? ഓൻ രണ്ടീസം പട്ടിണി ആയി അല്ലെ ?"
"ഉം"
"ആരാ കുട്ടൻ?"ഞാൻ ചോദിച്ചു
"നായ കുട്ടി ആണ്...ഞങ്ങളുടെ ഏക മകൻ" അയാൾ ചിരിച്ചു  കൊണ്ട് പറഞ്ഞു.ഞാനും ചിരിച്ചു പൊയ് .

ദിവസങ്ങള്ക്ക് ശേഷം ...
"കുഞ്ഞു ലക്ഷ്മി അമ്മക്ക് ഇനി വീട്ടില് പോകാം" അവർ മനോഹരമായി ചിരിച്ചു.
എന്നോട് ഒരുപാടു നന്ദി പറഞ്ഞു, പരസ്പരം താങ്ങായി   ആ ദമ്പതികൾ നടന്നകലുന്നത് ഞാൻ നോക്കി നിന്നു....







2 comments:

  1. This comment has been removed by the author.

    ReplyDelete
  2. നന്നായിരിക്കുന്നു......എഴുത്തു തുടരുക
    കമന്റ് ചെയ്യുമ്പോൾ വേഡ് വേരിഫികേഷൻ ചോദിക്കുന്നു. അതു മാറ്റികൂടെ..?
    go to Blogger--design--settings(last item)--word verification--tick 'no'
    thats all..!

    ReplyDelete