Pages

Friday, 4 October 2013

കഥ തുടരുന്നു...

ആ ഡയറി 9 വർഷങ്ങൾക്കു ശേഷം മറിച്ചു നോക്കി...9 വർഷങ്ങൾ അതിൽ പൂപ്പലും പൊടിയും കൊണ്ട് ചിത്രപണികൾ ചയ്തിരിക്കുന്നു...പഴയ പുസ്ടകതിന്റെ അതി രൂക്ഷ് മായ ഗന്ധവും അതിനുണ്ട്...ഞാൻ പൊടിയും പൂപ്പലും തട്ടി...താളുകളിൽ..ചിതലുകളും കൂട് കൂട്ടിയിട്ടുണ്ട്..അവയേ മെല്ലെ തട്ടി ഓടിച്ചു ...അച്ഛന്റെ നീല മഷി പേന  അടിച്ചു മാറ്റി ആയിരുന്നലോ ഞാൻ അവ എഴുതിയിരുന്നത്..മഷി പടര്ന്  ഉണങ്ങി പിടിച്ച കാരണം അക്ഷരങ്ങളും വ്യക്ത മല്ല..ഃഊമ്മ്മ്മ്  ഞാൻ നെടുവീര്പിട്ടു. നീല പുറം ചട്ടക്ക് പുറത്തു സ്വര്ണ ലിപികളിൽ 1994 എന്ന് അതിൽ എഴുതിയിട്ടുണ്ട്..govt of kerala  എന്നും അതിൽ അച്ചടിച്ചിട്ടുണ്ട്.അത് കൂടു്കാരെ കാണിക്കാൻ എനിക്ക്  എന്തോ ഒരു അഭിമാനം ആയിരുന്നു.എന്റെ അച്ഛൻ സര്കാർ സർവിസിൽ കേറിയ ആദ്യ വര്ഷം കിട്ടിയ ഡയറി ആയിരുന്നു അത്..അച്ഛൻ അത് എനിക്ക് സമ്മാനമായി നല്കി..ഇ ഡയറി എന്റെ ജീവനയിരുന്നില്ലേ..ഒരു കാലത്ത്.. ഞാൻ കണ്ട സ്വപ്‌നങ്ങൾ..മനസ്സിലെ വർണങ്ങൾ..എല്ലാം എല്ലാം ..എന്റെ ബാല്യം മുതൽ കൌമാരം വരെ ആ ഡയറി യിൽ ഞാൻ കണ്ടു..ആദ്യം എഴുതിയ പൂമ്പട്ടയുടെ കുട്ടി കവിത മുതൽ കൌമാരത്തിൽ വിരിഞ്ഞ ആദ്യ പ്രണയ കാവ്യം വരെ..
                   അക്കാലത്തു എഴുത്ത് ഒരു ഹരമായിരുന്നു..സ്കൂളിൽ വിദ്യ രംഗം കല സാഹിത്യ വേദിയിലെ സ്ഥിരം അംഗം ആയിരുന്നു ഞാൻ.കല ,സാഹിത്യ മലസരങ്ങളിൽ പങ്കെടുക്കാനും സമ്മാനം വാങ്ങാനും ഒക്കെ ഉത്സാഹിച്ചു നടന്ന കാലം..
അതിനു ശേഷം....???/
                               എഞ്ചിനീയറിംഗ് പഠിത്തം അതാണ് എന്റെ ജീവിതം വഴി മാറ്റിയത്... അച്ഛൻ പലതവണ പറഞ്ഞു .."ഡിഗ്രി പഠിച്ചു IAS  എടുക്കു മോളേ".. IAS  എനിക്ക് ചിരിയാ.. അച്ഛൻ ഒരുപാടു IAS  കാരെ ദിവസവും കാണാറുണ്ട്..അവരുടെ തലയെടുപ്പും പ്രൌടിയം വർനികാനെ സമയമുണ്ടയിരുന്നുല്ല്..അച്ഛൻ ഒരു ലാസ്റ്റ് ഗ്രേഡ് ആയതോണ്ട് ..അവരോടൊക്കെ അച്ഛന് വെല്യ ബഹുമാനം ആണ്നു..ഇ ലോകത്തിലെ ഏറ്റവും നല്ല പണി അച്ഛന്റെ അഭിപ്രായത്തിൽ GOVT  ജോലി തന്നെ..പക്ഷെ ഞാനോ..?? എല്ലാം തുലച്ചത് ആ technopark  വിസിറ്റ് ആണ്.
       അതൊരു മായ കാഴ്ചതന്നെ ...കൊട്ടും സൂട്ടും റ്റൈ ഒക്കേ ഇട്ടു യുവ കോമളന്മാർ..ജീന്സും കുര്തയും ലിപ്സ്ടികും ഇട്ട അടിപൊളി ചേച്ചിമാർ ...അവരവിടെ പാറി നടകക്കുന്നു..IT വേൾഡ് ....അതൊരു വിസ്മയ ലോകമായി അന്നെന്റെ കൌമാര മനസിനെ തോന്നി.... അവടെ എത്താൻ മനസ്സ് വിതുമ്പി
     പള്ളിലെ ഗാനമേല്ലക്ക് പാടാൻ മോളെ വിടുമോന്നു ആറുവരി പല്ലൻ  മാഷ്  അച്ഛനോട് ചോദിച്ചു..ഞാൻ എന്ട്രൻസ് കോചിങ്ങിനു പൊയ് തുടങ്ങിയിരുന്നു..പത്താം ക്ലാസ്സിന്റെ ഇടവേളയിലെ തുടങ്ങി..ഇടക്കൊക്കെ ഗാനമേളക്ക് ഞാൻ പാടാൻ പോകാറുണ്ട്..അന്നൊക്കെ ...പാട്ട് അച്ഛന്റെ ഇഷ്ടതിനയിരുന്നു..എനിക്കതും ഒരു കുറവായി തോന്നി പിന്നീടു..എഞ്ചിനീയർ ഗാനമേളക്ക് പൊയ് നടക്കുകയോ ? കുറവല്ലേ ? അയ്യേ..ഞാൻ വരില്ലാന്ന് തീരത് പറയാൻ അച്ഛനോട് പറഞ്ഞു.. മാഷും അച്ഛനും കെഞ്ചി..ഞാൻ അനങ്ങിയില്ല...

  പിന്നീടു വര്ഷങ്ങള്ക്ക് ശേഷം റിയാലിറ്റി പ്രോഗ്ര്മ്സിൽ മാഷിന്റെ മോൻ പാടുന്നത് കണ്ടു..കുറ്റ ബോധം തോന്നി..അന്ന് ആ കുട്ടി യെ ഞാൻ പുചിച്ചിരുന്നു..അവന്റെ കൂടെ ആയിരുന്നല്ലോ എന്റെ യുഗ്മ ഗാനങ്ങൾ..വേറെ പണി   ഒന്നും ഇല്ലേ ഇവര്ക്ക്..പഠിച്ചു മിടുക്കനകെണ്ടാവാൻ പാട്ടും പാടി നടക്കുന്നു..അതായിരുന്നു എനിക്ക് പറ്റിയ ആദ്യ പിഴവ്...അവൻ ഇന്നു പ്രസ്തനായി..വലിയ ഗായകൻ...ഞാൻ എന്റെ  പാട്ടും കുഴിച്ചു മൂടി ..അതിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിത്ത് നട്ടു...
                   ദിവസവും നാലു  മണികൂര് നീണ്ട ബസ്‌ യാത്ര  ....കലാലയ ജീവിതം ആസ്വദിക്കാൻ അത് എന്നെ അനുവദിച്ചില്ല...ഹോസ്റ്റലിൽ നിക്കാമായിരുന്നു..പക്ഷെ..എനിക്ക് എന്നും അമ്മേടെ ചൂട്   പറ്റി ഉറങ്ങണം..അനിയത്യോട് തല്ല് കൂടണം..അച്ഛന്റെ ലാളനയും ശകാരവും ആസ്വദിക്കണം..വീടിലെ കുറുമ്പി ആണ് ഞാൻ..ഞാനില്ലെങ്കിൽ വീട്ടിൽ ഒച്ചയും അനക്കവും ഉണ്ടാകില്ല..അത് അടുത്ത വീടിലുള്ളവർ പോലും പറയും..

പക്ഷെ അത് കൊണ്ട് എനിക്ക് നഷ്ടമായതോ..എന്റെ മനോഹരമായ നാലര വർഷങ്ങൾ..യൌവനത്തിന്റെ തുടക്കം കൌമാരത്തിന്റെ മനോഹരമായ അന്ദ്യ നിമിഷങ്ങൾ..plus two നു കൂടെ പടിച്ചവരാരും ഇല്ല..അതുവരെ ഉണ്ടായിരുന്നവരൊക്കെ വഴി പിരിഞ്ഞു പൊയ്..ആദ്യം കരുനഗപില്ലി  കോളേജിൽ ആയിരുന്നു ഞാൻ..പിന്നെ ആറ്റിങ്ങലിൽ ....കംപിലെരും നെറ്റ്‌വർക്ക് ലാബും ഒക്കെ ദിവസങ്ങള് കാര്ന്നു തിന്നു..സുഹ്ര്തുകൾ ഒരുപാടു..   പക്ഷെ ആരും ഇല്ല..ആദ്യമായി സൈബര് ലോകം എന്നാ വിസ്മയം അവടെ വച്ച് ഞാൻ കണ്ടു..കലാലയ കൌമാര മനസ്സുകളിൽ പ്രണയം വിടരുന്ന ആ കാലം.. മനസ്സിന്കടിഞ്ഞാണ്‍ ഇടാൻ ബുദ്ധിമുട്ടുന്ന,എന്ദിയങ്ങലെ നിയന്ദ്രിക്കാൻ പാട് പെടുന്ന ആ മനോഹര കാലത്തും ,വഴി  തെറ്റിക്കാൻ പലതും  പലതവണ നോക്കി .. എങ്കിലും ഞാൻ എന്റെ വഴിയെ നടന്നു....

        ഉള്ളിൽ പക്വത യുള്ള  വികാരങ്ങളും വിചാരങ്ങളും ആദര്ഷങ്ങളും എനിക്കുണ്ട്..പക്ഷെ അത് പുറത്തു കാട്ടുവാൻ എനിക്ക് പലപ്പോഴും കഴിഞ്ഞില്ല..അതയിരുന്നിരിക്കാം എന്റെ കലാലയ ജീവിതത്തിൽ ഉറ്റ തോഴർ എനിക്ക് എല്ലതിരുന്നതിനു കാരണം..ഉള്ളിലെ നാൻ , പുറത്തു വ്യക്തതയില്ലാത്ത കുട്ടിത്തം കാട്ടി നടക്കുന്ന പക്വത ഇല്ലാത്ത ഞാൻ ആയിരുന്നു..ആരോടും ഒന്നിനോടും നീതി പുലര്താതെ  പഠനം മാത്രം..ഒരേ ഒരു ലക്‌ഷ്യം മാത്രം.. ജോലി..നല്ല ശമ്പളം..അച്ഛനേം അമ്മേം അനിയതിയെയം നോക്കണം..

    എട്രൻസ് പഠനം തുടങ്ങിയപ്പോഴേ എന്റെ പഠന മുറിയിലെ മേശമേൽ പുസ്തക കൂമ്പാരം വന്നു നിറഞ്ഞു..എഞ്ചിനീയറിംഗ് നു ചെര്നപോ അത് പിന്നെയും കൂടി..അപ്പോഴൊക്കെ മേശയുടെ ഒരു കോണിൽ ആ ഡയറി  കുട്ടൻ നീണ്ട ഉറക്കത്തിൽ ആണ്ടു..പക്ഷെ ഞാൻ ഒരു ദയയും അവനോടു കാട്ടിയില്ല; ഒരു ദിവസം അതും സംഭവിച്ചു...പുസ്തകങ്ങള അടുക്കി വക്കുമ്പോൾ മേശയുടെ ഓരത്ത് സ്ഡലം തികയതിരുന്ന ആ ഡയറി ഞാൻ തട്ടുമ്പുരതെക്കു വലിച്ച്‌ എറിഞ്ഞു .....
  പിന്നീടു ഞാൻ പൂവിന്റെ മന്ദഹാസവും കണ്ടില്ല ...മഴയുടെ താളം പിടിചില്ല..കിളികളുടെ പാട്ടും..മഞ്ഞിന്റെ പുതപും..താരങ്ങളുടെ പുഞ്ചിരിയും രാത്രിയുടെ കുളിര്മയും ഒക്കെ മറന്നു..എല്ലാം പറന്നകന്നു..
     ഇന്നു ആ വസന്തം പിന്നെയും എന്റെ കൈകളെ  തൊട്ടുണർത്തി....പറന്നകന്ന പക്ഷികൾ  കൂടുകളിൽ ചേക്കേറും പോലെ...ഞാൻ ആവേശത്തോടെ പേന എടുത്തു..മഷി പുരളാത്ത കുറെ ഏറെ താളുകൾ ഇനിയും ആ ഡയറി യിൽ ഉണ്ട്..അതിൽ ഒന്നിൽ ഞാൻ കോറി ഇട്ടു..
  " ഒന്നും അവസാനിച്ചിട്ടില്ല..എല്ലാം വേണ്ടും തുടങ്ങുകയായി..എന്റെ കഥ ഇവിടെ തുടരുന്നു..."  മനസ്സിന് എന്തെന്നില്ലാത്ത  സന്തോഷം ....

9 comments:

  1. you really have great writing skill....
    i can't even think of me writing about myself like this...
    this is awesome... keep going........ thumps up...

    ReplyDelete
  2. Really nice to read.... expecting more...

    ReplyDelete
  3. great dear.. keep it up.... and best wishes for your future writings...

    ReplyDelete
  4. Vaayichirikan rasamundu. Keep on writing

    ReplyDelete
  5. pazhaya paru chechi ye ee aksharangalku idayil kanan kazhiyunnu...........gud keep doing....

    ReplyDelete
  6. nice and interesting...i didnt expect this from from u. changed all the aspect abt u in my mind..Keep on writing.. All d very best..

    ReplyDelete
  7. really superb and interesting....now all your words are matured .

    ReplyDelete
  8. gud...keep t up...proud f u.........my dear........

    ReplyDelete