(To write this story, i went through the articles and interviews of sex worker's in red streets...and still like to put more research and to finish it as a complete novel in future..)
ചെന്നൈയിലെ ഒരു വാർത്ത ചാനലിന്റെ പ്രമുഖ പത്ര പ്രവര്തകയായി ,പലവക മനുഷ്യ ജീവിതങ്ങളെ കണ്ടും ഒപ്പിയെടുതും ഞാൻ എന്റെതായ ലോകത്ത് തുഴഞ്ഞു നീന്തുകയായിരുന്നു...
ചെന്നൈയിലെ ഒരു വാർത്ത ചാനലിന്റെ പ്രമുഖ പത്ര പ്രവര്തകയായി ,പലവക മനുഷ്യ ജീവിതങ്ങളെ കണ്ടും ഒപ്പിയെടുതും ഞാൻ എന്റെതായ ലോകത്ത് തുഴഞ്ഞു നീന്തുകയായിരുന്നു...
അന്നത്തെ സ്റ്റാഫ് മീറ്റിങ്ങിൽ രംഗരാജൻ സർ പുതിയ ഡോകുമെന്ററി പ്രോജെച്ടുകളെ പറ്റി സംസാരിച്ചു.റെഡ് സ്ട്രീറ്റ്കളെ പറ്റിയുള്ള പുതിയ ഡോകുമെന്ററി യുടെ ഹെഡ് ആയി അദ്ദേഹം എന്നെ ചുമതലപെടുതിയത് ഒരു ഞെട്ടലോടെയാണ് ഞാൻ ഏറ്റു വാങ്ങിയത്.റെഡ് സ്ട്രീറ്റ് സെക്സ് വോര്കെർ യുണിനീലെ ഒരു സ്ത്രീ ഇന്റർവ്യൂ തരാമെന്ന് സമ്മതിച്ച പ്രകാരം,ഞങ്ങൾ 3 പേരടങ്ങുന്ന യുണിറ്റ് ചുവന്ന തെരുവില്ലേക്ക്.....ഞാൻ മനസ്സില്ല മനസോടെ ആണ് വാനിൽ ഇരുന്നത്..ആന്റണി യും മണിയനും വളരെ ഉത്സഹപൂര്വം കാണപെട്ടു..
പൊതു നിരത്തിൽ നിന്നും വാൻ, കാമാതിപുര സ്ട്രീട്സ് എന്നെഴുതിയ ബോര്ട് കണ്ട റോഡിലേക്ക് തിരിഞ്ഞു...എന്റെ നെഞ്ച് എന്ട് കൊണ്ടോ പട പടന്നിടിക്കുന്നു..ഒരിക്കലും കാണരുത് എന്ന് മനസ്സ് കൊണ്ടുറച്ച സ്ഥലം..
ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും സന്ധ്യയോടടുത്തു..സൂര്യ പ്രകാശത്തിനു ഒരു ചുവപ്പ് കലര്ന മഞ്ഞ നിറം. മാംസത്തിന്റെ ഗന്ധം മാത്രമുള്ള ചുവന്ന തെരുവിലൂടെ വാൻ നീങ്ങി.പുറത്തെ കാഴ്ചകൾ മണിയൻ കാമറയിൽ ഒപ്പി.-പഴകി ദ്രവിച്ച ലോഡ്ജു മുറികൾ പോലെ ,അടുപ്പ് കല്ല് കൂട്ടി യിട്ട പോലെ,കെട്ടിടങ്ങൾ..വൃത്തിഹീനമായ തെരുവിൽ, ഒരിടത് പൈപ്പ് പൊട്ടി, ശുദ്ധ ജലം തൊട്ടടുത്തുകൂടി ഒഴുകുന്ന അഴുക്കു ചാലിലേക്ക്, നല്ലതിനെയും ചീത്തയാക്കുമെന്ന തെരുവിന്റെ തത്വം ഒര്മിപ്പിക്കുന്നുന്നപോലെ...പലതരം ഭാഷകളാൽ തെരുവ് മുഖരിതമാണ്.
റോഡിനിരുവശത്തും പല രീതിയിൽ വസ്ത്രധാരണം ചെയ്ത സ്ത്രീകള്‍ അവിടവിടെയായി കൂട്ടം തെറ്റിയ മാടുകളെ പോലെ.മുഖം മിനുക്കി ചുണ്ടിൽ ചുവന്ന ചായം പൂശി..താനാണ് കൂടുതൽ സുന്ദരിയെന്ന ഭാവമാണ് .എല്ലാവരും ആരെയൊക്കെയോ പ്രതീക്ഷിച്ചു നില്കുന്നു..
അന്നത്തെ മാംസ കച്ചവടത്തിന് തെരുവുനര്നു..അവിടെ രാത്രികൾ പകലുകലാണല്ലോ..പക്ഷെ ഒരു വ്യത്യാസം മാത്രം..ആ പകലിന്റെ നിറം കടും ചുവപ്പാണെന്ന് മാത്രം..
മുന്നോട്ടു നീങ്ങുമ്പോൾ വഴികൾ പലതായി പിരിഞ്ഞു.പത്തു പന്ദ്രണ്ടോളം തെരുവുകൾ അവിടെയുണ്ട്. പാഞ്ചാലം,വൈശാലി അങ്ങനെ പല പേരുകളിൽ.തെരുവിന്റെ വീതി കുറഞ്ഞു വരുന്നുണ്ടായിരുന്നു..വഴികളിൽ കൂടുതൽ ഇരുൾ പരന്നു.ഇനിയുള്ള വഴികൾ ഒരാള്ക് മാത്രം പോകാൻ പറ്റുന്ന തരത്തിലായതുകൊണ്ട്.,വാൻ നിർത്തി.ഞങ്ങൾ പുറത്തിറങ്ങി..
അസ്തമയ സൂര്യന്റെ ചുവന്ന പ്രകാശം എന്റെ കന്നിലെക്കിരച്ചു കയറി.പല മുഖങ്ങളും ഞങ്ങളെ കടന്നു പോകുന്നുണ്ടായിരുന്നു.മണിയൻ ക്യാമറ ഒളിച്ചു പിടിച്ചു.
ചുവന്ന ചുണ്ടിൽ പല്ലുകൾ കടിച്ചു അമര്‍ത്തി ചിലര്‍ ഞങ്ങളെ മാടി വിളിച്ചു.ആനുങ്ങളുടെത് പോലുള്ള എന്റെ വേഷ വിധാനവും മുടിയും കണ്ടിട്ടാണോ എന്നറിയില്ല ,എന്നെയും ചിലര്‍ തങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിക്കുനുണ്ടായിരുന്നു.അക്കുട്ടത്തിൽ ഒരു കൂസലുമില്ലാതെ അർദ്ധ നഗ്നകളായി നടക്കുന്ന ബാല്യം വിട്ടു മാറിയിട്ടില്ലാത്ത കുഞ്ഞനുജതിമാരും ഉണ്ട് ..പിന്നെ ..പിഞ്ചു കുഞ്ഞിനു മുലപ്പാൽ കൊടുക്കുന്ന അമ്മമാരും ഉണ്ടായിരുന്നു..
മുലപ്പാലിന് വേണ്ടി കെഞ്ചി കരയുന്ന കുഞ്ഞു മക്കൾ,ചിലര്‍ പിച്ചവച്ചു നടക്കുന്നു.വൃത്തിയില്ലാത്ത പത്രങ്ങളിൽ എന്ടോ പെറുക്കി തിന്നുന്നു..അവരെ സൂക്ഷിച്ചു നോക്കുമ്പോൾ ഞാൻ കാണുന്ന മുഖം .. അത് എന്റേത് തന്നെ അല്ലെ??
ആ ഇടുങ്ങിയ വഴിയുടെ ഒരു വശത്ത് നിരനിരയായി കരിപിടിച്ച ചുമരുകളുള്ള കെട്ടിടങ്ങൾ,മറുവശത്ത് കൂറ്റൻ മതില്കെട്ടു .അവിടെ ആ സ്ത്രീ ഞങ്ങളെ പ്രതീക്ഷിച്ചു നില്‍പ്പുണ്ടായിരുന്നു.ചുവന്ന കുങ്കുമ പൊട്ടു തൊട്ടു,മുടി മെടഞ്ഞു കെട്ടി ചുവന്ന റോസാ പൂവ് ചൂടി,കടും നീല നിറത്തിലുള്ള സാരി ധരിച്ചു,വെളുത്തു തടിച്ച ഒരു സ്ത്രീ. ഒറ്റ നോട്ടത്തിൽ ഒരു കുലീനയായ സ്ത്രീ.അവർ ഞങ്ങളെ ആ ഇരുളടഞ്ഞ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി.പേരിനു ഒരു ജനൽ പാളി ആ മുറിയിൽ ഉണ്ടായിരുന്നു.പ്രകാശത്തിന്റെ കണിക പോലും അതിലൂടെ എത്തുന്നുണ്ടയിരുന്നില്ല.അവിടുത്തെ ജിവിതം ഞങ്ങളോട് പറയാൻ മനസ്സ് കാണിച്ചതിന് നന്ദി പറഞ്ഞു കൊണ്ട് ആന്റണി അവരുമായുള്ള അഭിമുഖം ആരംഭിച്ചു.മനിയാൻ ക്യാമറ ചലിപ്പിച്ചു..ഞാൻ അവരുടെ സംസാരം റെക്കോർഡ് ചെയ്തു. തന്റെ പേരും മുഖവും പുറത്തു വിടരുതെന്ന നിര്‍ദേശം അവർ ഞങ്ങള്ക് നല്കി.
കുറച്ചു വിദ്യഭ്യാസം ഉള്ള വരെ പോലെ ആ സ്ത്രീ സംസാരിച്ചു.
ആന്റണി :ഇവിടെ എങ്ങനെ എത്തിപെട്ടു?
ഭാവഭേടങ്ങലോന്നും ഇല്ലാതെ അവർ പറഞ്ഞു തുടങ്ങി.."12 വയസ്സുളപോ , സ്കൂൾ വിട്ടു വീട്ടിലേക്കു പോകുന്ന വഴിയിൽ കാറിൽ അവർ തട്ടി കൊണ്ട് പോയി.നാൻ കുറെ നിലവിളിച്ചു. ആരും രക്ഷപെടുത്തിയില്ല ..കൈയും കാലുമൊക്കെ കെട്ടിയിട്ടു ക്രുരമായി പീഡിപ്പിച്ചു.ഒടുവില ഇവടെ കൊണ്ടെത്തിച്ചു അന്ന് അവർ കൊന്നു കളഞ്ഞാൽ മതിയായിരുന്നു .എങ്കിൽ ഒരു തവണയല്ലേ മരിക്കുമായിരുന്നുള്ള്." അത് കേട്ട് എന്റെ കണ്ണ് നിറഞ്ഞു.
"വീട് പലക്കാടെവിടെയോ ആണ്.പാവപ്പെട്ട കുടുംബമായിരുന്നു.അച്ഛനും അമ്മയും ഒരുപാടു അന്വേഷിചിട്ടുണ്ടാകും.പക്ഷെ അവരുടെ കൈലകപെട്ടാൽ പിന്നെ ഒരു കര കയറൽ ഇല്ല സാറെ .ഇതിനു പിന്നിൽ ഒന്നോ രണ്ടോ പേരല്ലല്ലോ.."
ആന്റണി: രക്ഷപെടാൻ ശ്രമിച്ചില്ലേ.?
"ഓ പിന്നെ ,ഒന്ന് രണ്ടു വട്ടം നോക്കി ,പിടിച്ചു കൊണ്ട് വന്നു പൊള്ളിച്ചു ..അതോടെ നിർത്തി.ഈ ചെളി കുണ്ടിൽ നിന്നും ഇനി രക്ഷപെടില്ലെന്നു മനസ്സിലായപ്പോ തൊഴിലാക്കി.വിശപ്പ് മാറണ്ടേ സാറെ !ആദ്യമൊക്കെ നല്ല കഷ്ടപാടയിരുന്നു.പ്രായം കുറഞ്ഞവർക്ക് രേട്ടും കൂടുതലാണ്.അപ്പൊ സ്ഥിരം ഇരകൾ ആയി".
ആന്റണി:ഇവടെ കുടുംബം ..?
അവർ ചിരിച്ചു കൊണ്ട് തുടര്ന്.
"അറിയാൻ വയ്യാത്ത പ്രായത്തില്‍ ആദ്യം അമ്മയായി.ഒരു മോളും ഒരു മോനും ഉണ്ട്.മോള്‍ക് 5 വയസ്സുള്ളപ്പോ അവളെ ചാരിടബൽ ട്രുസ്ടിന്റെ കീഴിലുള്ള സ്കൂളിൽ ചേർത്ത്.അവടെ നിന്ന് പഠിച്ചു..മിടുക്കിയാണ്.ഇപ്പോൾ എഞ്ചിനീയറിംഗ് പഠിക്കുന്നു.മകൻ എന്റൊപ്പം ഉണ്ട്."
ആന്റണി:ഇവടെ വരുന്നവരെ പറ്റി .. ?
"എനിക്ക് ഒരുദിവസം 5-6 പേരെ കിട്ടും.300-400 രൂപവരെ തരും.ഇതിലും കൂടുതൽ വാങ്ങുന്നവരുണ്ട് എന്റെ ഈ മുഖത്തിന് അത്രയൊക്കെ തന്നെ കിട്ടു." സ്വന്തം മാംസ വില അവർ നർമതോടെ പറയുന്നത് കേട്ട് സഹതാപം തോന്നി.
"ചിലര്ക് നമ്മള് പാടുകയും ഡാൻസ് ചെയുകയും വേണം ,ചിലരുടെ കാട്ടലുകൾ അറപ്പ് തോന്നിക്കും.ചിലര്‍ വിളിക്കുന്നിടത് ചെല്ലും.ഒരാളെന് പറഞ്ഞു വിളിക്കും ചെല്ലുമ്പോ അഞ്ചും ആരും പേരൊക്കെ ഉണ്ടാകും.പിന്നെ ചിലര്ക് ഫോണില്‍ പടവും എടുക്കണം.അവരെ ഞാൻ ആട്ടും.കൂടുതലും വിവാഹിതരാണ്."
ആന്റണി: ഇപ്പൊ എത്ര വസ്സുണ്ട്?
അവർ പൊട്ടി ചിരിച്ചു.
'എത്ര ഉണ്ടാകും സാറെ.?" ഒന്ന് ചിന്തിച്ചു "അറിയില്ല സാറെ..മുപ്പതിനും മേലെ ഉണ്ടാകും .."
ആന്റണി: എന്ടാണ് നിങ്ങളുടെ യുണിയൻ പ്രവർത്തനങ്ങൾ ..?
"ഞങ്ങൾ ലൈംഗിക സുരക്ഷിതത്വത്തെ പറ്റി ബോധ വല്കരണം നടത്തുന്നുണ്ട്.ഒരു സമയത്ത് ഈ തെരുവിൽ HIV ബാധിതരുടെ നിരക്ക് കൂടുതലായിരുന്നു.ഇപ്പൊ അത് കുറഞ്ഞിട്ടുണ്ട്എല്ലാ മാസവും സൗജന്യ മെഡിക്കൽ ക്യാമ്പുകളും നടക്കുനുണ്ട്..കൂടാതെ ലൈംഗിക തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം,അവരുടെ സുരക്ഷിതത്വം ഇ വക കാര്യങ്ങളും ഞങ്ങൾ ശ്രധിക്കുനുണ്ട്. "
മകളെ കാണാൻ പോകാറില്ലേ ?
"ഉണ്ട്..ഇടക്ക് പോകും.അമ്മ വീട്ടു വേലക്കാരി ആണെന്നാണ് അവളുടെ ധാരണ.നാൻ തിരുതിയിട്ടില.ഇനി ഒക്കെ അറിയുമ്പോ..."അവരുടെ തൊണ്ട ഇടറി."വെറുക്കും എന്നെ " അപ്പോൾ മാത്രം ആ കണ്ണുകള ഈറനണിഞ്ഞു.
ആന്റണി: ഇതു അവസാനിപ്പിച്ച് ,നിങ്ങളെ പോലുള സ്ത്രീകളെ എങ്ങനെ രക്ഷിക്കാം?
"അത് നടക്കുമെന്നു തോനുന്നില്ല.നിങ്ങളല്ല ആര്‍ക്കും ഈ ചുവന്ന തെരുവ് അവസാനിപ്പിക്കാൻ കഴിയുമെന്ന് തോനുന്നില്ല.ഇങ്ങനെ ഒരു സ്ഡലം സത്യത്തിൽ സമൂഹത്തിന്റെ ആവശ്യമാണ്..എന്നാലും ഒരു പെണ് മക്കളും ഇ നരകതിലെതല്ലേ എന്നതാണ് എന്റെ പ്രാര്‍ത്ഥന"
അവർ പറയുന്നത് ശരിയാണെന്ന് തോന്നി.ഇ കാടില്ലയിരുന്നെങ്കിൽ പേ പിടിച്ച കാട്ടു മൃഗങ്ങൾ നാട്ടിലേക്കു വരില്ലേ ..ഇരകളെ തേടി.. .
ആന്റണി:ഇവടെ നിയമവും പോലീസും ഇല്ലേ അവർ വിചാരിച്ചാൽ...?
അവർ എഴുനേറ്റു ,എന്നിട്ട് പൊട്ടി ചിരിച്ചു.
ആന്റണി:ഞങ്ങ എന്ടാണ് ചെയ്യേണ്ടത്?
"അത് നിങ്ങൾ സ്വയം ചോദിച്ചു നോക്ക്..!" അത്രയും പറഞ്ഞു അവർ നിർത്തി.ഇവടെ എത്തിപെട്ടിലയിരുനിലെങ്കിൽ,സമൂഹത്തില ഉന്നത സ്ഥാനം വഹിക്കുന്ന ആരെങ്കില് മൊക്കെ ആകുമായിരുന്നു അവർ എന്ന് എനിക്ക് തോന്നി.
അവരുടെ ഐഡന്റിറ്റി ഒരിക്കലും പുറത്തു വിടില എന്നാ ഉറപ്പു നല്കി,ഞങ്ങൾ വിട പറഞ്ഞു.
തിരിച്ചു വാനിനടുതെതുംബോഴേക്കും നേരം വളരെ ഇരുട്ടി ..വാനിൽ കയറുമ്പോ എന്റെ മനസ് വിങ്ങി പൊട്ടുകയായിരുന്നു..ഒന്ന് പൊട്ടി കരയണം.വാൻ നീങ്ങി തുടങ്ങി.കാഴ്ചകൾ പഴയത് തന്നെ..പക്ഷെ തെരുവിന്റെ തിരക്ക് കൂടി.കുറച്ചു കൂടി ബഹളമയമാണ്.മണിയന്റെ ക്യാമറ വേണ്ടും മിന്നി. അതിന്റെ ചുവന്ന പ്രകാശം തട്ടിയ ചിലര്‍ അസഭ്യം പറഞു..ചിലര്‍ മുഖം മറച്ചു,മറ്റു ചിലര്‍ ഇരുളിലേക്ക് ഓടി മറഞ്ഞു ...
ദൂരെ ഒരു ചുവന്ന പ്രകാശം ,അതിൽ ഞാൻ ഓർമ്മകൾ ചികഞ്ഞു തുടങ്ങി..
അനാധാലയത്തിന്റെ മതിൽകെട്ടിൽ നിന്ന് ആ ദമ്പതികളുടെ കൈയും പിടിച്ചു പുറത്തിറങ്ങുമ്പോൾ തന്നെ ,ചുവന്ന തെരുവിന്റെ സന്തതി ആണ് ഞാൻ എന്നുള്ള സത്യം ഞാൻ മനപൂർവ്വം വിസ്മരിച്ചു.ആ കറുത്ത ഓർമ്മകൾ ഓർക്കാൻ പിന്നീടു ഒരിക്കലും ശ്രമിച്ചു മില്ല.
വലിയ കുങ്കുമ പൊട്ടു തൊട്ടു,മുല്ല പൂവ് ചൂടി,പട്ടു ചേല ചുറ്റി ചുണ്ടിൽ ചായം തേക്കുന്ന അമ്മയെ , റാന്തലിന്റെ മങ്ങിയ വെളിച്ചതിൽ ഒരു പാട് രാത്രികളിൽ ഞാൻ കണ്ടിരുന്നു.മുല്ലപൂ ചൂടാൻ വാശി പിടിച്ചു കരയുന്ന എന്നെ താരാട്ടു പാടി ഉറക്ക്കി അമ്മ എങ്ങോട്ടോ പോകും.ഇടക്ക് ഉണര്‍ന്നു ഇരുട്ടിൽ പേടിച്ചു അമ്മയെ കാണാതെ ഞാൻ കരയാറുണ്ട്.രാവലെ ഉണരുമ്പോ,അമ്മ എന്റെ അടുത്ത് തന്നെ കിടക്കുന്നുണ്ടാകും.ക്ഷീണിച്ചു വാടി തളര്ന മുഖമോടെ.അമ്മയുടെ തലയിലെ മുല്ലപൂക്കല്കു അപ്പൊ മനം മടുപ്പിക്കുന്ന ഗന്ധമാണ് .നെറ്റിയിലെ ചുവന്ന പൊട്ടും മാഞ്ഞു പൊയ്ട്ടുണ്ടാകും.അന്ന് അമ്മ എന്നെ തനിച്ചാക്കി എവടെ പോകുന്നുവെന്ന് എനിക്കറിയില്ലായിരുന്നു.
പേടിച്ചുറങ്ങാൻ കഴിയാത്ത രാത്രികളും വിശന്ന വയറോടെ ,വൃത്തിഹീനമായ വഴികളിലെ പൊടി പിടിച്ച പകലുകളും,ഇരുളടഞ്ഞ ഒറ്റ മുറിയിലെ രണ്ടു പാളി ജനലിലൂടെ അകലങ്ങളിൽ കാണുന്ന വലിയ ലോകത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമായി എട്ടു വയസ്സുവരെ എന്റെ ബാല്യകാലം ഒരു ചുവന്ന തെരുവിൽ ഇഴഞ്ഞു നീങ്ങി.
ആ ദിവസം എന്നെ ഇന്നും പേടിപ്പിക്കുന്നു.ചിത്ര ബുക് നോക്കി അമ്മ വരുന്നതും കാത്തു ഞാൻ ഇരിക്കുമ്പോ ,പിനിൽ നിന്ന് ആരോ എന്റെ വാ പൊതി പിടിച്ചു.എന്ന്റെ കുഞ്ഞു ശരീരം ഒരു കറുത്ത കൈകൊണ്ടു വലയം ചെയ്യപെട്ടു ..പെരുമ്പാമ്പ് ചുറ്റി പിണരും പോലെ.ഞാൻ കുതറി,ശ്വാസം കിട്ടാതെ പിടഞ്ഞു.എന്നെ അയാൾ തറയിലേക്കു വലിച്ചിട്ടു.എന്റെ വസ്ത്രങ്ങള കീറി പറിച്ചു.ആ ചുവന്ന കണ്ണുകൾ എന്നെ പേടിപ്പിച്ചു..ഞാൻ ഉറക്കെ നിലവിളിച്ചു.എവ്ടുന്നോ അമ്മ ഓടിയെത്തി,അയാൾ പിടഞ്ഞെഴുനേറ്റു.അമ്മ അയാളെ മുറിയുടെ മൂലയ്ക്ക് വച്ചിരുന്ന ഇരുമ്പ് കമ്പി കൊണ്ട് തല്ലുന്നുണ്ടായിരുന്നു.അയാൾ അമ്മയുടെ മുടി കെട്ടിൽ ചുറ്റി പിടിച്ചു ചുമരിലേക്കു വലിച്ചു തള്ളി,തുറന്ന വാതിലിലൂടെ എവ്ടെക്കോ ഓടി മറഞ്ഞു.
അമ്മയെന്നെ വാരി എടുത്തു,പൊട്ടി കരഞ്ഞു.ഞാൻ പേടിച്ചു വിറച്ചു കരഞ്ഞു കൊണ്ട്.അമ്മയുടെ നെഞ്ചിൽ പറ്റി ചേർന്നു.അമ്മ വന്നില്ലായിരുന്നെങ്കിൽ അത് എനികൊര്ക്കാൻ വയ്യ..അയാളുടെ നഖം കൊണ്ട് കോറിയ മുറിവുകളിൽ അമ്മ മരുന്ന് വച്ച് കെട്ടി.
അന്ന് രാത്രി അമ്മ എന്നെ തനിച്ചാക്കി പോയില്ല.അമ്മയെ കെട്ടിപിടിച്ചു ഉറങ്ങിയ ആ രാത്രിയിൽ ഇടക്ക് ഉണര്ന് ഞാൻ നോക്കുമ്പോ,ഉത്തരത്തിലേക്കു കണ്ണും നട്ട് ഉറങ്ങാതെ കിടക്കുന്ന അമ്മയെ ഞാൻ കണ്ടിരുന്നു..ആ കണ്ണുകളിൽ നിന്ന് പൊടിഞ്ഞ ചുടു രക്തം എന്റെ നെറ്റിയിൽ പരന്നാണ് ഞാൻ ഉണര്നത്.ഞാൻ കൈകള കൊണ്ട് അമ്മേടെ കണ്ണ് നെരോപ്പി.കരയണ്ടാണ് പറഞ്ഞു ആശ്വസിപ്പിച്ചു.അമ്മ എന്റെ കുഞി കയിൽ ഉമ്മകൾ തന്നു.ഇനിയും അയാളെന്നെ കൊള്ളാൻ വരുമോന്ന് ഞാൻ പേടിച്ചു ചോദിച്ചു..
" ആരും വരില്ല ,എന്റെ കുട്ടി സുഖമായി ഉറങ്ങു" അമ്മയ്ടെ കരവലയത്തിനുള്ളിൽ ,അമ്മ ഉണര്നിരിക്കുന്നല്ലോ എന്ന സമാധാനത്തിൽ ഞാൻ അന്ന് നന്നായി ഉറങ്ങി.
അനാഥാലയത്തിലെ കന്യ സ്ത്രീകളോട് അമ്മ സംസാരിക്കുന്നതു ഞാൻ നോക്കി ഇരുന്നു.അവർ എനിക്ക് കഴിക്കാൻ മധുര പലഹാരങ്ങൾ തന്നു.ഞാൻ അത് ആര്‍ത്തിയോടെ കഴികുന്നത് കുറച്ചു നേരം അമ്മ നോക്കി ഇരുന്നു.ഞാൻ ഓരോന്ന് തിന്നാൻ എടുകുമ്പോഴും അമ്മക്ക് നേരെ നീട്ടും.അമ്മ അതൊക്കെ എന്റെ വായിലേക്ക് വച്ച് തന്നു..അമ്മ്മയുടെ കണ്ണ് കരഞ്ഞു കലങ്ങി ഇരുന്നു.എന്ടോ ഒന്ന് പറഞ്ഞു അമ്മ എന്റെ കൈ അത്ലൊരു കന്യ സ്ത്രീയുടെ കൈലേക്ക് ചേർത്തു വചു..എന്നിട്ട് പോകാനൊരുങ്ങി.ഞാൻ അമ്മയുടെ സാരിത്തലപ്പിൽ കടന്നു പിടിച്ചു.
അമ്മ എന്റെ മുന്നില്‍ മുട്ടുകുത്തി ഇരുന്നു,എന്നെ ചേർത്തു നിർത്തി,എന്റെ ചെമ്പിച്ച തലമുടി മടി ഒതുക്കി ,മുഖത്ത് ഒരുപാടു ഉമ്മകൾ തന്നു..അമ്മ പൊട്ടി കരയുന്നുണ്ടായിരുന്നു.പിന്നെ എന്റെ മുഖത്ത് നോക്കാതെ സാരിത്തലപ്പു കൊണ്ട് മുഖം പൊത്തി,എഴുനേറ്റു ,തിരിഞു നോക്കാതെ പടി കടന്നു പൊയ് മറഞ്ഞു.ഞാൻ അമ്മയെ വിളിച്ചു അലറി കരഞ്ഞു.പിന്നെ ഒരിക്കലും ഞാൻ ആ അമ്മയെ കണ്ടില്ല..
അവർ എന്നെ സമാധാനിപ്പിച്ചു.അവടെ എനിക്ക് നല്ല ഉടുപ്പും,വയറു നിറയെ ഭക്ഷണവും ,ഒരുപാടു കൂടുകരെയും കിട്ടി..ഒരമ്മയുടെ സ്നേഹം ഒഴിച്ച്.
ആദ്യമൊക്കെ അമ്മയെ ഓര്ത് ഞാൻ കരഞ്ഞിരുന്നു.നീറുന്ന രാത്രികളിലും അമ്മയുടെ ആശ്വാസം ഞാൻ ആയിരുന്നല്ലോ.എന്നെ കൊണ്ടുപോകാൻ വരുന്ന അമ്മയെ ഞാൻ കാത്തിരുന്നു.വരാതയപ്പോ ഉള്ളിൽ ദേഷ്യം തോന്നി തുടങ്ങി.പിന്നെ കുറച്ചു കൂടി വളര്ന്നപ്പോ ആ അമ്മയുടെ മകളനെന്നോർത്തു ലജ്ജ തോന്നി.പിന്നീടു dr വേണുവിന്റെയും ഗീതയുടെയും വളര്ത് മകൾ ആയപ്പോ,അമ്മയുടെ സ്നേഹം പിന്നെയും നുകര്ന്നപോൾ,ചുവന്ന തെരുവിൽ ,എന്നെ നൊന്ട് പ്രസവിച്ച അഭിസാരികയെ ഓർക്കാനേ ഞാൻ അറച്ചു..
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .അന്ന് അമ്മ എന്നോട് ആ ദയവു കാട്ടിയില്ലയിരുനെങ്കിൽ,ഇന്നു ഞാനും ആ ചുവന്ന തെരുവിലെ ഒരു ബലി മൃഗമായി മാറിയേനെ. അമ്മ ഇപ്പോഴും എന്ന്നെ ഓര്ത് കരയുന്നുണ്ടാകുമോ? അമ്മക്ക് മനസ്സുകൊണ്ട് ഞാൻ കോടി പ്രണാമം നല്കി.ഏതോ ഒരു ചുവന്ന തെരുവിൽ അമ്മ ഇപ്പോഴും ജീവിക്കുനുണ്ടാകുമോ?ഉണ്ടാകരുതേ.ഞാൻ കണ്ണടച്ച് പ്രാർത്ഥിച്ചു.സ്വന്തം അമ്മ ജീവിചിരിപ്പുണ്ടാകല്ലേ എന്ന് പ്രാർത്ഥിക്കുന്ന മകൾ ഞാൻ മാത്രം ആകുമോ?ഇന്നു കണ്ട സ്ത്രീയുടെ മകളും നാളെ എന്റെ ഇ പ്രാര്‍ത്ഥന ഏറ്റു ചൊല്ലുമോ?
നല്ലൊരു ഡോകുമെന്ററി കിട്ടിയ സന്തോഷത്തിലായിരുന്നു മണിയനും ആന്റണി യും.
വാൻ ഗേറിന് മുന്നില്‍ എത്തി.ആ വൃദ്ധ ദമ്പതികൾ ഉറങ്ങാതെ എന്നെയും കാത്തു അവടെ നില്‍പ്പുണ്ടായിരുന്നു.കണ്ണിനെ മറച്ച ചുവന്ന വെളിച്ചത്തിലെ അവ്യക്തമായ ആ രൂപം മറന്നു ഞാൻ വാനിൽ നിന്നിറങ്ങി,വീണ്ടും പുതിയ ജീവിതത്ലേക്ക്.....


This comment has been removed by the author.
ReplyDeleteOre samayam hrudyayasparsiyayum swabhavikamayum ezhuthan kazhiyunnu.. it is a talent and a gift.. Hereditary ayirikkum.. thanks for writing this...
ReplyDeleteVaayichu theerkan nallanam budhimutti. Aakashadood cinema kandirikan ithra budhimuttilla. Ithrem vendayirunnu.
ReplyDeleteകഥയിലെ വിഷയപരിസരം വളരെ നന്നായി വര്‍ക്ക് ഔട്ട് ചെയ്തിട്ടുണ്ട്. ഈയിടെ എം.മുകുന്ദന്റെ പുതിയ പുസ്തകമായ ദല്‍ഹി ഗാഥകളില്‍ ദല്‍ഹിയുടെ ഗലികള്‍ക്കിടയില്‍ അടിയന്തരാവസ്ഥയുടെ മൂര്‍ച്ചയേറിയ വാള് കൊണ്ട് ചൂഴ്ന്നെടുത്ത കുറേയേറെ പാവങ്ങളുടെ കഥ വായിച്ചിരുന്നു. അത്രത്തോളം തീക്ഷ്ണമായില്ലെങ്കില് പോലും ഈ കഥയില്‍ ഉയര്‍ത്തിയ ചില അമ്പരിപ്പിക്കുന്ന ചോദ്യങ്ങള്‍, ഒരു കാലത്തെ ഞെട്ടിപ്പിച്ച സത്യങ്ങള്‍ അതെല്ലാ ചേര്‍ത്ത് നല്ല വായനാനുഭവം തന്നെ....
ReplyDeleteനന്നായിരിക്കുന്നു..... എഴുത്തില്‍ ചില പുതു ഭാവസമീപനം ഉള്‍പ്പെടുത്തുന്നത് ഗുണകരമാവും......
ReplyDeleteകാഴ്ച മങ്ങാൻ ഒരു നിമിഷം ആഗ്രഹിച്ചു
ReplyDelete