"പൂരബ് ഞാൻ ചെയുന്നത് തെറ്റോ ശരിയോ ?"
അവളുടെ മനസ്സ് സംഘർഷ ഭരിതമാണ് .വിധവയായ തന്നിലേക്ക് ചൂണ്ടുന്ന ആയിരം വിരലുകളെ തട്ടി മാറ്റി മുന്നേറാൻ തനിക്കാകുമോ? 'പൂരബ് ' ഇന്നു സത്യത്തിൽ അവളുടെ മനസ്സല്ലേ ?ആ മനസ്സിന് തന്റെ വികാരങ്ങളെ ഉള്കൊല്ലാൻ കഴിയും .ആ വിശ്വാസം ആണ് ഇന്നവളെ ആ റിക്ഷയിൽ കേറാൻ പ്രേരിപ്പിച്ചത്.കർണ്ണാ ലിന്റെ ചൂട് പിടിച്ച ചെമ്മണ്‍ നിരത്തിലൂടെ റിക്ഷ പാഞ്ഞു .സൂര്യന്റെ കത്തുന്നപ്രകാശം ബസന്ദി യുടെ കണ്ണി ലേക്ക് വെളിച്ചം വീശി..
.വെളുത്ത പ്രതലത്തിൽ ചുവന്ന ചായത്തിൽ ഒരു പിന്ഞ്ചു കുഞ്ഞിന്റെ നനുത്ത ചിരി പകർത്തി നിന്ന 'ആകാക്ഷ' ക്ലിനികിന്റെ കൂറ്റൻ മതിൽ കെട്ടിനുള്ളിൽ താൻ എത്തിപ്പെട്ടിരിക്കുന്നു .ഇനി ദിവസങ്ങള് മാസങ്ങളാണ് .പുറത്തുള്ള കഴുകന്മാരുടെ രക്ത കര പുരണ്ട കൊക്കുകൾ ഇനി കുറേ കാലം തന്നെ കാണില്ല .അവരുടെ കൊക്കുകല്ക്ക് വലിച്ചു കീറാൻ തന്റെ മാംസം കൊടുക്കുന്നതിലും നല്ലതല്ലേ ഈ തീരുമാനം.പിന്നെ പൂരബ് !! അവൻ ഇപ്പോഴും എന്റെ കൂടെ തന്നെ ഉണ്ട്.അവനെ ഒ രിക്കലും താൻ പിരിയുന്നില്ലല്ലോ !!!!കടിഞ്ഞാണ്‍ തൊണ്ടയിൽ അമര്ന്ന്പ്പോഴണ്ടായ കുതിരകളുടെ അലറൽ ബസന്ദിയെ ഉണർത്തി .
"വരൂ ബസന്ദി ..." ഡോ രാധ അവളെ അകത്തേക്കാനയിച്ചു .അവളുടെ ചുവടുകളിൽ ഹൃദയത്തിന്റെ വേദനകളുടെ കനം കുറഞ്ഞു വന്നു.പരിഷ്കര വേഷത്തിന്റെ മറവിൽ പ്രതീക്ഷയുടെ കിരണങ്ങൾ മറച്ചു പിടിച്ചു നിന്നിരുന്ന വിദേശ ദമ്പതികളുടെ ഏറെ നേരത്തെ കാത്തിരിപ്പിന്റെ അവസാനമായിരുന്നു ബസന്ദി യു മായുളള കൂടി കാഴ്ച .അവരെ കണ്ടപ്പോൾ തലയും മുഖവും ദുപ്പട്ട കൊണ്ട് മറച്ചു ബസന്ദി കുറച്ചു കൂടി അന്ത ർ മുഖി ആയി.
"ദിസ് ഈസ് യുവർ കറി യർ (carrier ).ഹേർ നെയിം ബസന്ദി "
ഡോ രമ ബസന്ദി യെ അവര്ക് പരിചയപെടുത്തി .
"thank you so much മൈ ഡിയർ ബസന്ദി "നിഷ്കളങ്ക മായ ചിരി വിടര്ത്തി കരോലിൻ തന്റെ വെളുത്ത പഞ്ഞികെട്ടുപോലുള്ള കൈകൾ കൊണ്ട് ബസന്ദിയെ മാറോടണച്ചു .ആ കരവലയത്തിൽ ബസന്ദി ദേഹം ചുരുക്കി വിനീതയായി നിന്നു .ഡെന്നിസ് കരോളിന്റെ സന്ദോഷം പങ്കിട്ടു .
"we are from australia ..." കരോളി ന്റെ സ്വയം പരിച്ചയപെടുതലുകൾ ബസന്ദി അല്ബുടതോടെ കേട്ടിരുന്നു.അവള്കൊന്ന്നും മനസിലായിരുന്നില്ല.ഒടുവിൽ ഡോ അവൾക്കു എല്ലാം മനസ്സിലാക്കി കൊടുത്തു .
മരുന്നുകളുടെ കുത്തുന്ന മണ മുള്ള ആ മുറിയിൽ പേരിനൊരു പുറം ചട്ട മാത്രം ധരിച്ചു ബസന്ദി കിടന്നു.കരോളിനും ടെന്നിസും അവള്കടുത്തു തന്നെ നില്പ്പുണ്ടായിരുന്നു.പൂരബല്ലാതെ മറ്റൊരാണും ഇതുവരെ തന്നെ ഇ കോലത്തിൽ കണ്ടിരിക്കില്ല. തന്റെ അർദ്ധ നഗ്ന ശരീരം അവളെ അസ്വസ്ഥയാക്കി .അത് മനസ്സിലാക്കിയിട്ടെന്നോണം ഡെന്നിസ് പുറത്തേക്കു പൊയി .
നീണ്ട സിറിഞ്ചു മായി ഡോ .രമ വന്നു ,.ബസണ്ടി യുടെ കാലുകളെ വകഞ്ഞു മാറ്റി .അവളുടെ ഹൃദയം പട പടയെന്നു മിടിച്ചു.സിറിഞ്ച് തുടകൾക്കിടയിലൂടെ ഗര്ഭപാത്രം ലക്ഷ്യമാക്കി നീങ്ങി .എവ്ടെയോ ഒരു വേദന .വരാനിരിക്കുന്ന വലിയ വേദനയുടെ ഒരു സൂചന മാത്രമോ അത് ?!!അവൾ കണ്ണുകൾ മുറുക്കെ അടച്ചു.
"പൂരബ് നമ്മുടെതല്ലാത്ത ഒരു ഭ്രൂണം എന്റെ ഉള്ളില എത്തപ്പെട്ടു.പക്ഷെ പൂരബ് ഞാൻ കലങ്കിതയല്ല ...ഇതു ഒരു നന്മയുടെ കളങ്കമാണ് ..ഉപയോഗ ശൂന്യമായി ദ്രവിച്ചു പോകുമായിരുന്ന എന്റെ ഗര്ഭാപത്രത്തിലൂടെ നാം ചെയുന്ന നൻമ .ഒരമ്മയാകാൻ ഒരിക്കലും കഴിയാത്ത അവർ എന്നിലൂടെ ആശ്വസിക്കട്ടെ "
ദിവസങ്ങൾ പിന്നിടുമ്പോൾ ആകാംഷ കൂടി വന്ന രണ്ടുപേര് ബസന്ദി യും കരോളിനുംയിരുന്നു.ബസന്ദിയുടെ മനം പുരട്ടലും ആദ്യത്തെ ഛ ർദിയും ഡെന്നിസ് ആശുപത്രി വാസികല്ക്ക് മധുരം നല്കി ആഘോഷമാക്കി.
"അതെ നീ ഗര്ഭിണി യാണ് ബസന്ദി "ഡോ രമയുടെ വാക്കുകളിൽ അവൾ നാണിച്ചു തലതാഴ്ത്തി
"പൂരബ് അതിനു ജീവൻ വച്ചു .അത് വളരാൻ തുടങ്ങി .നീ ഒരഛ നാകാൻ പോകുന്നു പൂരബ് .നീ ചിരിക്കുവാണോ?നിനക്ക് സന്ദൊഷമയൊ ?"
തന്റെ വയർ കാണുമ്പോൾ ബസണ്ടിക്ക് ഒന്നും തോന്നിയില്ല.നിർ വികാരയായി അവൾ കിടന്നു.പക്ഷെ സ്ക്രീനിൽ തെളിഞ കുഞ്ഞ് നെഞ്ചി ടി പ്പുകൾ അവളിലെ വികാരങ്ങളെ ഉണര്ത്തി.ആ ചലങ്ങൾ കൈയും കാലുമിലക്കി കളിക്കുന്ന തന്റെ ഉള്ളില വളരുന്ന കുഞ്ഞിന്റെതാണ് എന്ന സത്യം അവളെ അത്ഭു തപ്പെടുത്തി .അത് കണ്ട് ആനന്ദിക്കുന്ന കാരോളിനെയും ടെന്നിസിനെയും കണ്ട് അവളുടെ കണ്ണുകളിൽ ഈറനണിഞ്ഞു .
"ഡോ. വിച്ച് ബേബി ?" കരോളിന്റെ ചോദ്യത്തിൽ ആകാംഷ നിഴലിച്ചു .
'ദാറ്റ് സ സസ്പെൻസ് " ഡോ .രമ കുസൃതി ചിരി വിടര്ത്തി .
കരോളിൻ ബസന്തിയു ടെ വയറ്റിൽ തല ചേർത്ത് വച്ചു .കുഞ്ഞിന്റെ അനക്കം ആ അമ്മമാർ പരസ്പരം അറിയുന്നു ണ്ടായിരുന്നു .കാരോളിൻ ബസന്തിയുടെ വയറ്റിൽ നല്കിയ ചുംബനം ,ടെനിസിനും പകർന്നു .തങ്ങളുടെ കാണാ കണ്മനിക്ക് ആദ്യ ചും ബനവും നല്കി.
"കം സൂണ്‍ മൈ ബേബി '..ടെന്നിസ് കരോളിന്റെ കണ്ണുകളിൽ നിന്നും ഒഴുകിയ നീര് തുടച്ചു ആശ്വസിപ്പിച്ചു .
തന്റെ ശരീരത്തിൽ പടര്ന്ന നീരും വേദനയും.,ഉറക്കമില്ലാത്ത രാത്രികളും,കുഞ്ഞു ചലങ്ങൾ തുടിക്കുന്ന വയറ്റിൽ കൈ ചേർത്ത് വച്ച് ആശ്വസിച്ചു ബസന്തി തള്ളി നീക്കി.
"പൂരബ് എന്റെ വയറിനു കനം വച്ച് തുടങ്ങി .നിനക്കേറ്റവും ഇഷ്ടമുള്ള എന്റെ നാഭി ചുഴി അപ്രത്യക്ഷമായി .അവൾ വളരുകയാണ് .അതെ പെണ്‍കുട്ടിയാണ് .എനിക്കുറപ്പാണ്.നിനക്ക് പെണ്‍കുട്ടികളെ വലിയ ഇഷ്ടമ ല്ലേ ..നിന്റെ സന്ദോഷം ഞാൻ കാണുന്നു പൂരബ് .ഞാനിവളെ വല്ലാതെ സ്നേഹിക്കുന്നു പൂരബ് .............. നിന്റെ മുഖം വാടിയതെന്ടെ ?എന്ട ഞാൻ ഇവളെ സ്നേഹിക്കുന്നത് നിനക്കിഷ്ടമല്ലേ???പറയ് പറയു പൂരബ് "
"ബസന്തി നീ അവളെ സ്നേഹിക്കാൻ പാടില്ല ..അതിനു നിനക്കാവകാശം ഇല്ല മോളെ .നീ വെറും ഒരുപകരണം മാത്രമാണ് .പത്തു മാസം ആ കുഞ്ഞിനെ സൂക്ഷിക്കാൻ ദൈവം സൃഷ്‌ടിച്ച ഒരുപകരണം മാത്രമാണ് നിന്റെ ഗർഭ പാത്രം.നീ അതിനെ സ്നേഹിച്ചാൽ പിന്നീടു കടുത്ത വേദന സഹിക്കേണ്ടി വരും.ഒരുപക്ഷെ നീ ഇ പ്പോൾ അനുഭവിക്കാൻ പോകുന്ന പ്രസവ വേദനയെക്കാൾ വലിയൊരു വേദനയാകും അത്."ബസന്തി മയക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു .അടിവ.യറ്റിൽ ഉരുണ്ടു കേറുന്ന വേദന അവൾ മനസ്സിലാക്കി.അവൾ പല്ലുകൾ കടിചമാർത്തി ..ശബ്ദം പൊന്തുന്നില. അടുത്ത് കസേരയിൽ ഉറങ്ങുന്ന കരോളിനും ടെന്നിസും അവളുടെ ഞരക്കം കേട്ട് ഉണര്ന്നു.
എല്ലുകൾ ഒടിയുന്ന വേദന ..ശരീരം ആസകലം ഞെരിഞ്ഞമരുകയാണ് .തനിപ്പോ മരിക്കും അവൾക്കു തോന്നി...അതാ അവിടെ പൂരബ് .അവൻ തന്നെ മാടി വിളിക്കുന്നുണ്ട്..പക്ഷെ എനിക്ക് പോകാൻ കഴിയില്ല .എന്റെ കുഞ്ഞിനെ ഒരു നോക്ക്ക് കാണണം.അവൻ തന്നെ വീണ്ടും വിളിക്കുന്നു .ഇല്ല നാൻ വരില്ല പൂരാബ്.നീ എന്റെ കുഞിനെ കാണാൻ അനുവദിക്കു .അവൾ സകല ദൈവങ്ങളെയും വിളിച്ചു പ്രര്ധിച്ചു.ഒരു കൊന്ടയുടെ മറവിൽ ബസന്തിയുടെ വേദനകൾ കണ്ടു കരോളിൽ കൂപ്പുകൈയോടെ നിന്നു .
തന്റെ വലത്തേ തുടയിൽ ഉരസി നീങ്ങുന്ന തൂവല സ്പര്ശം അവളാ ണ് .അതാ അവൾ പിറന്നു കഴിഞു.കാത്തിരിപ്പിൻറെ അന്ത്യം .
"its a beautiful girl !!
ചോര പുരണ്ട അവളുടെ കുഞ്ഞി കൈകൾ കരോളിൻ ചുംബിച്ചു .പൊക്കിൾ കൊടിയിലൂടെ അവൾക്കു ബസന്ദിയു മയുള്ള അവസാന ബന്ധവും അറ ത് മാറ്റപ്പെട്ടു.ആ കുഞ്ഞു ഹൃദയം വേദനിച്ചു.അവൾ ഉറക്കെ കരഞ്ഞു.അത് ബസന്തിയുടെ ജീവനെ പിന്ന്നെയും അവളിലെക്കെതിച്ചു. ബസന്തി മെല്ലെ കണ്ണ് തുറന്നു.അവളുടെ തളര്ന്ന മിഴികൾ ആ കുഞ്ഞു നീല കണ്ണുകളിൽ ഉടക്കി .കാരൊലിന്റെ കൈകളില അവൾ കൈകളിട്ടടിക്കുന്നത് ബസന്തി നോക്കി കിടന്നു.
'പൂരാബ്,അവൾ എത്ര സുന്ദരിയാണ്.അവളുടെ നീല കണ്ണുകൾ എന്നെ ആകര്ഷിക്കുന്നു.ഇ ത്രയും ഭംഗിയുള്ള കുഞ്ഞ് എന്റെ വയറ്റിൽ പിറന്നെന്നോ?അല്ഭുതമാ യിരിക്കുന്നു പൂരബ് എനിക്കവളെ ഒന്നെടുക്കണം.മാറോ ടണ ക്കണം.എന്ന്റെ മാറ് അവള്ക്കായി പാൽ ചുരത്താൻ തുടങ്ങി !!!"ബസന്തി തളര്ന്ന കൈകൾ പൊക്കി.കുഞിനെ തരാനുള്ള അവളുടെ ആന്ഗ്യം ആരും ശ്രദ്ധിച്ചില്ല .ഡോ അവളുടെ കൈകളിൽ പിന്നെയും സൂചി മുന താഴ്ത്തി.നീണ്ട മയക്കത്തിലേക്കു വഴുതി വീഴുമ്പോഴും അവളുടെ മനസ്സിൽ ആ നീല കണ്ണുകൾ മാത്രം പ്രകാശിച്ചു .
പുതിയ പ്രകാശത്തിലേക്ക് ബസന്തി കണ്ണ് തുറന്നു.നീണ്ട കൊല്ലത്തെ മയക്കത്തിൽ നിന്നും ഉണര്ന്നതുപോലെ അവള്ക്ക് തോന്നി.ചുറ്റുപാടും പരിചിതമാകാൻ മിനുട്ടുകൾ വേണ്ടി വന്നു.മങ്ങിയ കാഴ്ച മെല്ലെ തെളിയുമ്പോൾ ഡോ രമ പുഞ്ചിരി തൂകി നില്പുണ്ടായിരുന്നു.
അവളുടെ മനസിലേക്ക് ആ നീല കണ്ണുകള ക്ഷണത്തിൽ ഓടി എത്തി.
"എവടെ കുഞ്ഞ് " അവൾ പരിഭ്രാന്തിയോടെ ചാടി എഴുനേറ്റു.ചുറ്റും നോക്കി .
"കുഞ്ഞിനെ അവര് കൊണ്ട് പോയി.ബസന്തി കിടക്കൂ ..നല്ല ക്ഷീനമുണ്ടാകും. !"
ബസന്തിയുടെ ഹൃദയം തട്ടി ഉടഞ്ഞു.ചിതറി തെറിച്ച ആ ഹൃദയ ചില്ലുകളിൽ അവൾ തന്നോട് സഹതപികുന്ന പൂരബിനെ കണ്ടു.
"ഇ താ..ഇതവർ നിനക്ക് തരനെല്പിച്ചതാണ് പിന്നെ ഇ കത്തും.കത്ത് നാൻ വായിച്ചു തരാം "
"പ്രിയപ്പെട്ട ബസന്തി.
നിന്നോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല .നീ ഇ ല്ലയിരുന്നെങ്ങിൽ ഞങ്ങള്ക്ക് ഈ പൊന്നോമനയെ കിട്ടില്ലായിരുന്നു.ഇ വൾക്ക് വേണ്ടി നീ സഹിച്ച യാതനകൾ ഒരിക്കലും ഞങ്ങൾക്ക് മറക്കാൻ കഴിയില്ല .നീ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകും.ഇവൾ വലുതാകുമ്പോൾ ഞങ്ങൾ നിന്നെ പറ്റി പറഞ്ഞു കൊടുക്കും.നിനക്ക് എല്ലാ നന്മകളും നേരുന്നു.
നീ ചയ്ത ഉപകാരത്തിനു എന്ട് തന്നാലും പകരമാകില്ല .എങ്കിലും ഞങ്ങളുടെ ഏളിയ പാരിതോഷികം സ്വീകരികണം
സ്നേഹത്തോടെ ,
കരോളിൻ ഡെന്നിസ്
കറുത്ത ഒരു സ്യുട്ട് കേസ് പെട്ടി ഡോ . ബസന്തിക്ക് നല്കി പോയി .
ബസന്തി നിർ വികാ ര യായി കുറച്ചു നേരം ഇരുന്നു.കണ്ണുകളിൽ നിന്ന് കണ്ണീർ പുഴയോഴുകി.
അവൾ പെട്ടി മെല്ലെ തുറന്നു.കുറെ നോട്ട്ടു കെട്ടുകൾ അനന്തരീക്ഷത്തിൽ പണത്തിന്റെ മണം വാരി വിതറി.
മുലപ്പാൽ പൊട്ടി ഒലികുന്ന നെഞ്ചു കൈകൾ കൊണ്ട് വലിച്ചമാര്തി അവൾ പൊട്ടി ക്കരഞ്ഞു .
No comments:
Post a Comment