കോരി ചൊരിയുന്ന മഴയത്ത് അയാൾ വീടിനു നംബർ കിട്ടാൻ ഫീൽഡ് വെരിഫിക്കേഷന് എന്നെ കൊണ്ട് പോകാൻ അക്ഷമനായി കാത്തുനിന്നു. മഴ കഴിയട്ടെ എന്നിട്ട് പോകമെന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞില്ല അതിനിടയിൽ അടുത്ത ആളൂം എത്തി.അതൊരു എൻ ഓ സി ചെക്കിങ്ങ്..എനിക്ക് ശരിക്കും ഉള്ളിൽ അരിശം മൂത്തു.പുറത്ത് മഴ തിമിർത്ത് പെയ്യുന്നു..ഈ തണുപ്പത്ത് ഒഫ്ഫിസിൽ സീറ്റിൽ ചുരുണ്ട് കൂടി ഒന്ന് ഇരിക്കാൻ ഇവർ സമ്മതിക്കൂല.ഇന്നത്തെ അഞ്ചാമത്തെ ഫീൽഡ് ചെക്കിങ്ങ്..ഹോ.!! ഉള്ളിലെ അരിശം മഴപോലെ പെട്ടെന്ന് പോയി.രണ്ടാമത് വന്ന ആളിനെ ഞാൻ തന്നെ വിളിചു വരുത്തിയതാണ്.അതിനാൽ അയാൾക്ക് പ്രയോരിറ്റി കൊട്ക്കണം.പക്ഷേ ആദ്യം വന്നയാൾ കുറേ ആയി കാത്ത് നില്ക്കുന്നു.ഞാൻ അയാളോട് കാര്യം പറഞ്ഞു.ഒടുവിൽ അയാൾ രണ്ടാമന്റെ എൻ ഓ സി ചെക്കിങ്ങ് നടത്തിയിട്ട് നംബറിങ്ങിനു വന്നാൽ മതിയെന്നു പറഞ്ഞു.കൂടാതെ അയാളുടെ സ്വന്തം കാറിൽ രണ്ടാമന്റെ സ്ത്ഥലത്ത് എത്തിക്കമെന്ന് സമ്മതിക്കുകയും ചെയ്തു.എങ്ങനെയെങ്കിലും പുള്ളിക്ക് കാര്യം നടന്നാ മതി.മഴ പിന്നേം പെയ്യാൻ തുടങ്ങി..ടാരിങ്ങ് നടത്താത്ത ഒരു കുത്ത് കയറ്റം കാറ് വേച്ച് വേച് കയറുന്ന കണ്ട് എനിക്ക് കഷടം തോന്നി.
“ഇനിയും ഒത്തിരി പോണോ” ഞാൻ രണ്ടാമനോട് ചോദിചു.
“വേണ്ട..ദാ ആ വീടിന്റെ പുറകിലാ മാഡം” അയാൾ വിനീതനായി പറഞ്ഞു.
ആ കുടുസ് വഴിയിൽ കാർ വളക്കാനും മറ്റും നല്ല പണിയാകും.ഞാൻ ഓർത്തു.ഒന്നാമൻ ഒരു സഹായം ച്യ്തിട്ട് അയാളെ ബുദ്ധിമുട്ടിക്കരുതല്ലൊ..കാർ വളക്കാൻ പാകത്തിനൊരിടം എത്തിയപ്പ്പ്പോൾ ഞാൻ കാർ നിർത്താൻ പറഞ്ഞു.
“എനി ഇവ്ടെന്ന് നടക്കവുന്നതല്ലെ ഒള്ളു..നമുക്ക് ഇറങ്ങാം..”
ഒരു കൂട നിവ്വർത്തി മഴയിലേക്കു ഞാൻ ഇറങ്ങി.കൂടെ രണ്ടാമനും.
‘നിങ്ങൾക്ക് കുറച് നേരം വേയ്റ്റ് ചെയ്യാൻ ബുദ്ധീമുട്ടാകുമോ?’ഞാൻ തിരിഞ്ഞ് ഒന്നാമനോട് ചോദിചു.
“ഏയ്യ് ..മാഡം പോയിട്ട് വരൂ” അയാൾ പുഞ്ചിരിചുകൊണ്ട് പറഞ്ഞു.
രണ്ടാമൻ മുൻപേ നടന്ന് എനിക്ക് വഴി കാട്ടി..ചളി വെള്ളം കുത്തിയൊലിക്കുന്ന വഴിയിൽ അയാല്ക്ക് പുറകെ ഞാൻ കുടയും ചൂടി മെല്ലെ നടന്നു.
വഴിയുടെ വലത് ഭാഗത്ത് സ്വപനങ്ങളുടെ ഒരു കൊച് വീടിന് അടിസ്ത്ഥാനം മെനഞ്ഞിട്ടിരുന്നു..മൂന്നോ നാലോ സെന്റിൽ 58.16 വരുന്ന കൊചു തറ.
“ഇത് കാരുണ്യയുടെ വീടാണൊ?അതോ ഐ എ വയ് ആണോ?”ഞാൻ അയാളോട് ചോദിചു.
“ഇതിന് പഞ്ചായത്തിന് പൈസ പാസ്സായതാ മാഡം.മോള് സുഖം ഇല്ലാത്ത കുട്ടിയാ..അവൾടെതിൽ കിട്ടീതാ?”
“മോൾക്ക് എന്താ അസുഖം?”
അയാൾ ആ പറംബിനൂ തൊട്ട് മുകളിലുള്ള സ്ത്ഥലത്ത് പണിഞ്ഞിരിക്കുന്ന ഒരു ടാർ പാളിൻ ഷെഡിലേക്ക് വിരൽ ചൂണ്ടി..
“ഞങ്ങൾ ഇപ്പൊ അവിടെയാണ് താമസം.മോള് ബുദ്ധിമാന്ദ്യം ഒള്ള കുഞ്ഞാ..”
“ചെറിയ കുഞ്ഞാണോ?”
“അല്ല ഇപ്പൊ 28 വയസ്സായി”
“മോളെ എനിക്കൊന്നു കാണാൻ പറ്റ്മോ”
“അതിനെന്താ മാഡം.വരൂ..“ചെറിയ കല്ലുകൾ ചേർത്ത് വച പടവുകൾ കയറി ഞാൻ ആ ഷെഡിനുമുന്നിൽ എത്തി..പുറത്ത് തളം കെട്ടിയ ചളിവെള്ളം..ഒരു വൻ മഴയിൽ ഒലിചു പോകവുന്ന ചെരീയൊരു ടാർപ്പാളിൻ ഷെഡിൽ ഒരു കുടുംബം കഴിയുന്നു..
ആ സാഹചര്യങ്ങളിൽ ജീവിക്കുന്ന അവരെ ഓർത്ത് ശരിക്കും വിഷമം തോന്നി..
”ഇതും നിങ്ങടെ സ്ഥലം ആണോ?“
”അയ്യൊ അല്ല..ഞങ്ങടെ അവസ്ഥകണ്ട് ഈ സത്ഥലത്തിന്റെ ഉടമ ഷെഡ് കെട്ടാൻ സമ്മതിചതാ“
”ഓ..എവിടെ മോൾ“
എന്റെ മനസ്സ്സിൽ 28 വയസ്സുള്ള ബുദ്ധിമാന്ദ്യം ഉള്ള കുട്ടിക്ക് ഒരു രൂപം ഉണ്ടായിരുന്നു.അതിനെ പാടെ തെറ്റിചു കൊണ്ട് അയാളുടെ ഭാര്യ ഒരു തൊട്ടിലിലേക്കാണ് എന്റെ ശ്രദ്ധ തിരിചത്..അതിൽ ഒരു അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന് ഒരു കുട്ടി കുപ്പിപ്പാലും പിടിച് കിടക്കുന്നു..ഒരു കൊചു കുട്ടിയുടെ നിഷ്കലങ്കതയായിരുന്നു ആ മുഖത്ത്..
”ഇതാണോ മോൾ“ ഞാൻ അതിശയിചു
”ഉം..ഞങ്ങടെ മൂത്ത മോളാ..28 വയസ്സായി പക്ഷേ..വളർചയില്ല.ബുദ്ധികുറവുണ്ട്.സംസാരശേഷിയും ഇല്ല.“
ദ്രവരൂപത്തിൽ മാത്രമേ അവൾ ഭക്ഷണം കഴിക്കുള്ളു.28 വർഷമായി അവളെ നോക്കി വളർത്തുന്ന ഉമ്മയെ പ്പോലും തിരിചറിയുന്നില്ല എന്ന് കേട്ടപ്പൊ എന്തോ കണ്ണു നിറഞ്ഞു..
ദൈവം എന്തിനങ്ങനെ അതിനെ ജനിപ്പിചു..അവരെ ഇങ്ങനെ ദുഖിപ്പിക്കുന്നു?/ഒരോ ദിവസവും അവളെ കണ്ടുണരുന്ന ആ മാതാപിതാക്കളുടെ മനോവ്യഥകൾ എന്താകും? ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ ദൈവത്തോട് ചോദിക്കാൻ എനിക്ക് തോന്നി..
ചികിൽസകൾക്കും പ്രാർത്ഥനകൾക്കും രക്ഷപ്പെടുത്താൻ കഴിയുന്നതിനും ഒത്തിരി അകലെ ആണവൾ!!
തിരിചു കാറിനടുത്തേക്ക് നടക്കുംബോൾ ംഹൃദയത്തിന് വിങ്ങുന്ന ഒരു കനം തോന്നി..
“മാഡം എൻ ഓ സി കിട്ടിയാലെ വീട് പണിക്കോള്ള ബാക്കി പൈസ പഞ്ചായത്തിൽ നിന്ന് കിട്ടു”
ഞാൻ പുഞ്ചിരിചു..“ഒന്നും വിഷമിക്കണ്ട.ഇത് ഞാൻ രണ്ടീസത്തിനുള്ളിൽ ശരിയാക്കും”
അയാൾ ആശ്വാസത്തോടെ നന്ദി പറഞ്ഞ് എന്നെ കാറിനടുത്തെത്തിചു.ഒന്നാമൻ വളരെ ക്ഷമയോടെ അവിടെ കാത്ത് നില്പ്പുണ്ടായിരുന്നു..
“നിങ്ങൾക്ക് ശരിക്കും അയാളുടെ സ്ഥിതി അറിയാമായിരുന്നോ?അതാണോ അയാളെ സഹായിക്കാൻ ഇത്രടം വരെ വരാന്ന് സമ്മതിചെ?”ഞാൻ ഒന്നാമനോട് ചോദിചു
‘അയോ ഇല്ല മാഡം.ഞാൻ ആ ആളെ ആദ്യായാ കാണുന്നെ..പിന്നെ പാവപ്പെട്ട ആളാന്ന് കണ്ടപൊ തന്നെ തോന്നി..അതാ പിന്നെ..“
”എന്തായാലും അത് നന്നായി“ഞാൻ പറഞ്ഞു.
’അതെന്താ മാഡം..” അയാൾ അല്ഭുദത്തോടെ ചോദിചു..ഞാൻ കണ്ട സംഗതികൾ അടിമുടി അയാൾക്ക് വിവരിചു.
അപ്പോഴേക്കും അയാളുടെ വീടും എത്തി.ആധുനിക രീതിയിൽ പണി പൂർത്തിയാക്കിയ ഒരു മനോഹര സൌധം..
ഒരിടത്ത് ഒരു കൂരകെട്ടാൻ പെടാപാടു പെടുന്ന സാധാരണയിലും സാധാരണക്കാരനായ ഒരു മനുഷ്യജീവിതം.മറ്റൊരിടത്ത് ആഡംബര സ്വധങ്ങൾ പണിഞ്ഞു ആഡംബരജീവിതസുഖങ്ങളിൽ മതിവരാതെ ഉഴറുന്ന കുറേ മനുഷ്യ ജന്മങ്ങൾ..എത്ര വിരോധാഭാസം..
അയാളുടെ വീടിനു നംബർ നല്കി തിരിചു പഞ്ചായത്ത് എത്തുവോളം രണ്ടാമനെ പറ്റി തന്നെ ഞാൻ സംസാരിചു.
കാറിൽ നിന്ന് ഞാൻ ഇറങ്ങുംബോൾ അയാൾ എന്നെ വിളിചു
“മാഡം,ഞാൻ വെള്ളിയാഴ്ച അയാളെ ഒന്നൂടെ പോയി കാണുന്നുണ്ട്.എന്നെ കോണ്ട് കഴിയുന്ന രീതിയിൽ ഞാൻ അയാളെ സഹായിക്കാൻ തന്നെയാണ് തീരുമാനിചിരിക്കുന്നത്.ഇന്ന് മാഡം കുറചു നേരം എന്നോട് കാത്ത് നില്ക്കാൻ പറഞ്ഞത് പടചോന്റെ നിയോഗം ആയി ഞാൻ കാണുന്നു.അല്ലെങ്കിൽ എനിക്കയാളെപറ്റി അറിയാൻ കഴിയില്ലായിരുന്നു.ഈ പുണ്യമാസത്തിൽ എന്റെ കുടുംബത്തിന്റെ സക്കാത്തിന്റെ ഒരു വിഹിതം അയാൾക്കുള്ളത് തന്നെയായിരിക്കും”

“വെരി ഗുഡ്..ഇത് ച്യ്താൽ ഇങ്ങളെ പടചോൻ കാക്കും..ഷുവർ..”
മഴ അപ്പൊഴും തമർത്ത് പെയ്ത്കൊണ്ടിരുന്നു..തിരിചു ഓഫീസിൽ എത്തുംബോഴേക്കും മറ്റൊരാൾ വീണ്ടും എന്റെ സേവനത്തിനായി കാത്ത് നില്പുണ്ടായിരുന്നു..

No comments:
Post a Comment