Pages

Saturday, 17 October 2015

വേലു..

പഞ്ചായത്ത്  വണ്ടിയിൽ ഒരു പരാതി അന്വേഷിക്കാൻ  പോകുമ്പോൾ ,റോഡിൽ ഒരിടത്ത് ഒരു ആൾക്കുട്ടം കണ്ടു.. ഡ്രൈവർ ജൊസിനോട് എന്താന്ന് നോക്കി വരാൻ പറഞ്ഞു.
 “മാഡം..നമ്മുടെ നായതോണ്ടി വേലു മരിച്ചു..വണ്ടി തട്ടി ആണെന്ന് തോന്നുന്ന്...ശവം ആകെ ചിന്നി ചിതറി റോഡിൽ കിടക്ക്ന്നു..ശവം മാറ്റാൻ ആരും വരാത്തതിൽ നാട്ടുകാർ ആകെ ബഹളം ആണ്‌”
ജോസ് പറഞ വിവരം കേട്ട് ഞാൻ ഒന്നു ഞെട്ടി..
പഞ്ചായത്തിന്റെ അന്നത്തെ പ്രത്യെക യോഗത്തിലാണ്‌ ആദ്യമായി ഞാൻ വേലു എന്ന വേലായുധനെ ആദ്യമായി കാണുന്നത്.സെക്രട്ടറി ആയി ചാർജ് എട്തത ആദ്യ മീറ്റിങ്ങ് ആയിരുന്നു അത്..മെലിഞ്ഞു കൊലുന്ന ദേഹത്തിൽ രണ്ട് പേരെ ഉൾക്കൊള്ളിക്കാൻ പറ്റുന്ന വലിപ്പത്തിലുള്ള കാവിനിറത്തിലുള്ള ഷർട്ടും ട്രൌസറും ആണ്‌ വേഷം.പരുഷമായ നോട്ടം.അയാളുടെ കഷണ്ടി കയറിയ വലിയ നെറ്റിയും നീണ്ട മൂക്കും കുർത്ത ചുണ്ട്കളും എനിക്ക് ഒരു നായയുടെ മുഖം പോലെ തോന്നി..ചിലപൊൾ അന്നത്തെ മീറ്റിഗ്ഗ് വിഷയം തന്നെ നായയെ പറ്റി അയത്കൊണ്ടാകാം.
“ന്തായാലും റൊട്ട്മ്മേന്ന് ശവം മാറ്റണം..ഇതിപ്പൊ രണ്ടാം ദിവസമാ .പരിസരവാസികൾ ന്റെ വീട്ടിൽ വന്ന് തെറി വിളിയാ..മെംബരാചിട്ട് എന്തൊക്കെ പുകിലാ” പതിനാലാം വാർഡ് മെംബർ സൗമിനി പരാതി പെട്ടി തുറന്നു..
“ഗൌരവം ഉള്ള വിഷയം തന്നെ ആണ്‌ അത്..”
മറ്റ് മെംബർമാരും അന്ന് ചക്ലിചി പോരു കാട്ടാതെ ഒരേ വിഷയത്തിൽ ഐക്യദാർട്യം പ്രഖ്യാപിച്ചു.
“ദെ ഈ വേലു ചെയ്യും..ഓന്‌ എന്തേലും കൊട്തതാ മതി” സുലൈമാൻ മെംബറുടെ ആ തീരുമാനത്തോട് എല്ലാവരും യോജിച്ചു..
പ്രസിഡന്റായ അയമു ഹാജി എന്റെ മുഖത്തേക്കു നോക്കി..
നായ റോഡിൽ ചത്ത് കിടക്കുന്നു.ജനങ്ങൾക്കു പ്രയാസം സ്രിഷ്ടിക്കുന്നു.പഞ്ചായത്തിന്റെ മുഖ്യചുമതലയിൽ വരുന്ന ഒന്നാണ്‌ ഇതൊക്കെ..“ആകാം “എന്ന മട്ടിൽ ഞാൻ തലയാട്ടി..
“ന്റെ ജൊലി തൊക്കെ തന്നെ ആണ്‌ സാറമ്മാരെ.ഞാൻ ചെയ്യാം..പക്ഷെ എനിക്ക് 2000 രൂപ വേണം..“വേലു നിസാരഭാവത്തിൽ കൈയും കെട്ടി നിന്നു..
”2000 രൂപയോ..അതൊന്നും പറ്റില്ല..പഞ്ചായത്ത് ഫ്ണ്ടിൽ നിന്ന് 300 രൂപ തരാനെ പറ്റുള്ളു“ അയമു ഹാജി ഉറച്ച സ്വരത്തിൽ പറഞ്ഞു..
”ന്നാ എനിക്ക് പറ്റില്ലാ...ചീഞ്ഞ ശവം കോരി മാറ്റുംബൊ നിക്ക് പിന്നെ ചൊര്‌ കയിക്കാൻ പറ്റുലാ..ന്റെ ഏനക്കേട് മാറ്റാൻ ഷാപ്പിലെ കള്ളൊന്നും മതിയാവൂലാ..നല്ല പിരിയൻ സാധനം തന്നെ മേടിക്കണം.നിക്ക് 2000 റൊക്കം കിട്ട്ണം..ന്നാ വേലു ഏറ്റ്“ പുച്ചഭാവത്തിൽ അയാളത് പറയുംബ്ബൊൾ എനിക്ക് കുറചു വിഷമം തോന്നി..അതതരത്തിൽ ഉള്ള ജോലികൾ ചെയ്യുന്ന ആളുകളുടെ അവസ്ഥ അറിയാതെ ഒന്ന് ചിന്തിചു പോയി..
”ആ നീ ആദ്യം ചെയ്..കാശൊക്കെ തരാം..“വെറുതെ എന്ന മട്ടിൽ അയമു ഹാജി എന്റെ നേർക്ക് ഒരു ആഗ്ഗ്യം കാട്ടി..
‘ന്നെ പറ്റിക്കാൻ പറ്റൂലാട്ടാ”...വേലു കൈകൾ വീശി പുറത്തെക്ക് പോയി..
“ഒ പിന്നെ ഓന്‌ 2000 രൂപ..ഇപ്പൊ കൊട്ക്കാം..വരട്ടെ”..അയമുഹാജി പുച്ചഭാവത്തിൽ പറഞ്ഞു..
അത് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പൊൾ എന്റെ ഒഫ്ഫിസ് മുറിയിലെക്ക്ക്കൂ അയമുഹാജ്ജി ഓടി പിടഞ്ഞു വന്നു..
“ഓൻ അതാ ആ നായെന്റെ ശവവ്ം പൊക്കി പഞ്ചായത്തിലെക്ക് വരണോണ്ട്”
“എന്താ‍ാ” എനിക്ക് ആദ്യം കാര്യം മനസ്സിലായില്ലാ..
മിനിട്ട്കൾക്കുള്ളിൽ ദുർഗന്ധം എന്റെ മൂക്കിലും എത്തി..പഞ്ചായത്തിനു മുന്നിൽ ഒരു വലിയ ജനക്കൂട്ടം മൂക്കും പൊത്തി നില്ക്കുന്ന്ണ്ടായിരുന്നു...
ജീർണിച് പുഴു കൊഴിയുന്ന നായയുടെ ശവം ഒരു കവറിൽ പൊതിഞ്ഞ് പിടിച് രോഷാകുലനായി വേലു നില്പ്പുണ്ടായിരുന്നു..
“സാറമ്മാരെ ഞാൻ അന്നെ പറഞ്ഞതാ ന്നെ പറ്റിചാ ഞാൻ വിവരം അറിയിക്കൂന്ന്..ഇത് ഞാൻ കുയി തോണ്ടി എടുതോണ്ട് വന്നിക്ക്ണ്‌,,പഞ്ചായത്തിന്റെ മുന്നിൽ ഇടും ഞാനിത്..പറഞ്ഞ കാശ് തന്നില്ലേൽ....”
വേലു എന്റെ നേർക്ക്ക്ക് ആക്ക്രൊശിച്ചു..
ഞാൻ അയമു ഹാജിയെ ചുറ്റ്ം നൊക്കി..ആളുടെ പൊടിപോലും ഇല്ല..മറ്റ് മെംബർ മാരെയും കാണാനില്ല..
ഞാൻ നിന്ന് വിയർത്തു..ഒടുവിൽ എന്റെ പെർസിൽ നിന്നും 2000 രുപ അയാൾക്ക് കൊടുത്ത് പ്രശ്നം അവസാനിപ്പിച്ചു..പക്ഷെ അതിനു ശെഷം വേലുവിനു ഒരു വിളിപ്പെരു വീണു..“നായതോണ്ടി വേലു..”
വേലു പിന്നെയും ഒരുപാട് ശവങ്ങൾ കുഴിച് മ്മൂടി..പഞ്ചായത്തിന്റെ ആസ്ഥാന തോട്ടി ആയി..

  ഒരാഴ്ച മുൻപ് ഓഫിസി ലെ  ജോലി തിരക്കില് മുഴുകുമ്പോൾ വേലു എന്നെ കാണാനെത്തി..പതിവിനു വിപരിതമായി വേലു എന്നെ കാണാൻ വന്നപ്പോൾ ഞാൻ അമ്പരന്നു..."മാഡം ..സുഖല്ലേ"

നല്ലവണ്ണം മദ്യപിച്ചിരുന്നതായി തോന്നി.

"ഹാ"ഞാൻ ചെറി യ നീ ര സത്തോടെ  പറഞ്ഞു ..
 പിന്നെ കുറച്ചു നേരം മേശയിൽ എന്റെ എഴുത്ത് നോക്കി നിന്ന ശേഷം പൊയി...


 ഹുമ്മ് "....ഒരുനെടു വീർപ്പിൽ എല്ലാം അവസാനിപ്പിച് ,ഞാൻ എന്റെ ഓർമ്മകളിൽ നിന്നും പതിയെ തിരിചെത്തി .
 ഒടുവിൽ നായതോണ്ടി വേലുവിനും  നായക്കു സമം ഒരു മരണം.വിലപേശി ശവം മാറ്റാൻ മറ്റൊരു തോട്ടി വരുന്നതു വരെ വേലുവിന്റെ ശവ ശരീരം റൊഡിൽ അനാഥമായി കിടന്നുവത്രെ..ചില ജന്മങ്ങൾ ഇ ങ്ങനെ അവസാനിക്കപ്പെടുന്നു..ആര്ക്കും വേണ്ടാതെ ...ആരും ഓര്ക്കാതെ...

No comments:

Post a Comment