Pages

Friday, 30 October 2015

മറിമായം വിടൽ


മൊയ്ദീൻ മൂപ്പൻ പഴയ ഒരു പഞ്ചായത്ത് മെംബറാണ്‌.....നല്ല തൂവെള്ള നിറത്തിലുള്ള ജുബ്ബയും മുണ്ടും അരയിൽ വലിയ കറുത്ത ബെല്റ്റും നീണ്ട വെളുത്ത മിനുസമുള്ള താടിയും തലയിൽ കറുത്ത വെൽ വെറ്റ് തൊപ്പിയും വലിയ കാലൻ കുടയും മുടന്തി മുടന്തി ഉള്ള നടപ്പുമൊക്കെ മൂപ്പന്റെ പ്രെത്യെകതകളാണ്‌.നർമരസത്തോടെ തനത് മലപുറം ഭാഷയിലാണ്‌ മൊയ്ദീൻ മൂപ്പന്റെ വർത്തമാനം.ആട് വളർത്തലാണ്‌ പുള്ളിയുടെ തൊഴിൽ.വിദ്യാഭ്യാസത്തിന്റെ അഭാവം വളരേ ഉണ്ടെങ്കിലും നാട്ടുകാർക്ക് പ്രിയപ്പെട്ട ഒരാളാണു മൂപ്പൻ.ഇടക്കൊക്കെ  നാട്ടുകാരുടെ പല ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്താറുണ്ട്.
ഒരുദിവസം മൂപ്പൻ ഒരു അപേക്ഷയുമായി പഞ്ചായത്തിൽ എത്തി..
‘ഇജ്ജ് ഇതൊന്നു നംബരിട്ട് കൊണ്ടാ“.കൌണ്ടറിൽ അപെക്ഷ സ്വീകരിക്കുന്ന ജോസിന്റെ അടുതുതു മോയിദീൻ മൂപ്പൻ വളരെ പ്രസന്ന വദനനായി അപെക്ഷ നീട്ടി..
”ഇത് മര്യെജ് രജിസ്റ്റ്രെഷനാണല്ലൊ..ഇക്ക ഫീസ് അടക്കണം..അകത്ത് ബിനി മാഡം ഒണ്ട്.ഒന്നു കാണിചു രെഖകളോക്കെ ശരിയാണോന്നു നോക്കി വരണം“
”അഹാ..ന്നാ എബ്ടെ ബിനി മാഡം.ഞമ്മൾ കാണിചിട്ട് കൊണ്ട് ബരാം“
മൂപ്പൻ അതുമായി ഒഫ്ഫികിനുള്ളിൽ ബിനി മാഡത്തിന്റെ അടുതെത ത്തി..
’അഹാ..ജ്ജ് പുതിയ ആളാല്ലെ..ഞമ്മൾ പഴയ മെംബരാണ്‌..”
പഴയ പ്രതാപം പറഞ്ഞ് ഒരു പരിചയപ്പെടുത്തൽ..
ബിനി മാഡം മൂപ്പനെ ഒന്ന് നൊക്കി ചിരിചു..
“ഹാ..അതെ..എന്താ ..”
“ഞമ്മടെ മൂന്നാമത്തോന്റെ നിക്കാഹ് രൈസ്റ്റർ ചെയ്യണം..”
ബിനി മാഡം രേഖകൾ വാങ്ങി നോക്കി“നിക്കാഹ് കഴിഞ്ഞിട്ട് പത്ത് കൊല്ലം ആയോ”
“അതെന്ന്.ഓൻ പേർഷ്യയിലാ..ഓർക്ക് മൂന്ന് പുള്ളരായിക്ക്ണ്‌..ഇപ്പൊ ഓന്‌ ലീബില്ലാ.ഒളേം മക്കളേം അങ്ഗൊട്ട് ബിടാനാ..പാസ്പൊർട് ആപ്പിസില്‌ ചെന്നപ്പം.മാര്യെജ് സർട്ടിപ്പിക്കറ്റ് ബേണം പോലും..ന്നാ പിന്നെ സരിയാക്കാന്ന് ബിചാരിച്ച്..അക്ഷയില്‌ പൊയി ഈ അപേക്ഷ ഒണ്ടാക്കിച്ച്..ഇബിടെ തരാൻ പറഞ്ഞ്‘
”അതെ..പക്ഷെ അഞ്ച് കൊല്ലം വരെ ഉള്ള മാര്യെജുകളെ പഞ്ചയത്തിൽ നേരിട്ട് രജിസ്റ്റർ ചെയ്യാൻ അനുമതി ഉള്ളു..അഞ്ച് കൊല്ലം കഴിഞ്ഞതിന്‌ മലപ്പുറം ജില്ല ഒഫ്ഫിസറുടെ അനുമതി വേണം..മാത്രല്ല..മാര്യെജ് നടന്നപ്പോൾ പെൺകുട്ടിക്ക് 18 വയസ്സ് ആയിട്ടും ഇല്ല..പ്രായപൂർത്തി ആയിട്ടില്യ.അതുകൊണ്ടു അനുമതി വാങ്ങണം.മൂന്ന് മാസമെങ്കിലും പിടിക്കും അവിടുന്ന് രെഡിയായി വരാൻ“
മൂപ്പന്റെ മുഖം ചുളിഞ്ഞു..
”ബയസ്സിലെന്ത് കര്യാ..ഓൽ 3 പെറ്റിക്ക്ണ്‌..“
മൂപ്പന്റെ മറുപടി കേട്ട് ബിനി മാഡം ചിരിച്ച് പോയി..
”നിപൊ എന്താ ഞമ്മൾ ചെയ്യെണ്ടി ..ജ് അത് പറ“
”അനുമതിക്കയി ഞങ്ങൾ അപേക്ഷ മലപ്പുറം ജില്ലാ ഒഫ്ഫിൽ വിടും..അവിടെ നേരിട്ട് പോയി ശരിയാക്കി കൊണ്ടു വന്നാൽ മതി..മൂപ്പനാക്കുംബൊ പിടിപാടുകൾ കാണില്ലെ’
“ഹാ പിന്നില്ലെ.ജ്ജ് ബിട്ടൊ..ബാക്കി ഞമ്മളേറ്റ്”
കൈ കൊണ്ട് നെഞ്ചിൽ ആഞ്ഞ് അടിച് മൂപ്പൻ തന്റെ പിടിപാടിന്റെ ഊക്കം കാട്ടി..
പിന്നെ ഒരാഴ്ചകഴിഞ്ഞ് മൂപ്പൻ വീണ്ടും ഒഫ്ഫിസിൽ എത്തി
“മാഡം..ഇങ്ങള്‌ ബിട്ടിക്കണാ”
“അയ്യൊ ഇല്ല..സെക്രെട്ടറി മാഡം ട്രൈനിങ്ങിലാ..അടുത്ത ആഴ്ചയേ വരൂ..‘
മൂപ്പൻ അടുതത അഴ്ച വീണ്ടും എത്തി
”ഇങ്ങൾ ബിട്ടാ?/“
”ആ മാഡം തിരക്കിലാ..ഇന്നു ഒപ്പിടുമായിരിക്കും..എന്നാൽ ഇന്നു തന്നെ വിടും’
മോയിദീൻ മൂപ്പൻ പിന്നെയും ഒരാഴ്ച കഴിഞ്ഞ് എത്തി.
“മാഡം..ബിട്ടോ?”
‘ആ അതു വിട്ടിട്ട് മൂന്നാലു ദിവസായല്ലൊ..“
”അപ്പം ഇനി ഞമ്മൾ മലപ്പുറം പൊയാ മതില്ലെ?“
”അതെ“
മൂപ്പന്‌ സന്തോഷമായി..
പിന്നെ രംഗം മലപ്പുറം ജില്ലാ ഒഫ്ഫിസിലാണ്‌..”ഹല്ലാ ഓര്‌ അവ്ട്ന്ന് ബിട്ടിക്ക്ണ്‌ന്ന് പറഞ്ഞ്..നാലീസായി“
തപാൽ ക്ലർക്ക് ഡസ്ക്ക് അരിച്ച് പെറുക്കി..
”ഇല്ല..ആ പഞ്ചായത്തിൽ നിന്നും അങ്ങനൊരു മര്യെജ് രജിസ്റ്റ്രെഷൻ അപെക്ഷ എത്തീട്ടില്ല“
”ത് ക്കൊല്ലാം..അപൊ ബിട്ടിക്ക്ണ്‌ന്ന് ആ മാഡം പറഞ്ഞ്..അത് എബ്ടെ പോയി..“ മൂപ്പൻ താടിക്ക് കൈയും കൊടുത്ത് ഇരുന്നു..
ഇതേ സമയം പഞ്ചായത്ത് ഒഫ്ഫിസിൽ” ഗീതെച്ചി തപാൽ വല്ലൊം ഉണ്ടെൽ കൊണ്ടാ..ഞാൻ മലപ്പുറം ഒഫ്ഫിസിൽ പോകുന്നുണ്ട്“ ഡ്രൈവർ വാസു പ്യുൺ ഗീതയോട് പറഞ്ഞു.
’ആ ഒന്നൊണ്ട്”
ഡെസ്പാച്ച് രജിസ്റ്ററിൽ ഇരുന്ന അപേക്ഷ  ഗീത വാസുനു നല്കി..
“മാര്യെജാ..”
‘ആ..ബിനി മാഡത്തിന്റെ സെക്ഷനിലെയാ“
കുനിഞ്ഞിരുന്ന് എഴുതുന്ന ബിനി ഇതു കെട്ട് ഞെട്ടി തലപൊന്തിച്ചു..
”ഗീതേചി അത് ഇതുവരെ വിട്ടില്ലേ..“
‘ഇല്ലാ,,എലക്ഷൻ തിരക്കിൽ വിട്ട് പൊയി മോളെ”
“എനിക്ക് വയ്യ..ആ മോയിടീൻ മൂപ്പന്റെയാണ്‌..അയാളീപ്പൊ ഈ അപേക്ഷ മലപ്പുറം എത്തി എന്ന് വച്ച് പൊയിരിക്കുവാ..ഷ്ഹീ...ആകെ പുലി വാലാകും”
കുറച്ച്  കഴിഞ്ഞപ്പൊ അതാ വരുന്ന് മൂപ്പൻ കാലൻ കുടയും പിടിച്ച്മുടന്തി..
അരിശം മൂത്ത മുഖം..പക്ഷെ വളരെ സംയമനത്തോടെ’മോളേ‘
ബിനി മാഡം ഒന്ന് പതറി..
’എ..ന്താ‘
“ജ്ജ് ബിട്ടിക്ക്ണ്‌ന്ന് പറഞ്ഞത് ഒള്ളതാണാ..?”
ബിനി ദൂരെ കള്ള ലക്ഷണത്തോടെ കുനിഞ്ഞിരിക്കുന്ന ഗീതയെ നോക്കി..ഗീത തല ഒന്നുയർത്തി കണ്ണു ചിമ്മി കാണീച്ചു..“ഹാ..എ..ന്നേ..വിട്ടു”ബിനി മാഡം ഇടറി..
“ഹാ..ഞമ്മൾ അബ്ടെ ചെന്ന്..മൊത്തം ആ ക്ലർക്ക് ചെക്കൻ പരതി..ബിട്ട സാധനം അബടെ എത്തിലാ പോലും..ഇബ്ബ്ട്ന്ന്‌ ബിട്ട്..അബ്ടെ എത്തീട്ടില്ലാ..പിന്നെ അത് എബ്ടെ പോയീ..ഞമ്മൾ ബരണ ബഴി ആനപ്പടി അങ്ങടിലും ചങ്ങുബെട്ടിയിലും കൊട്ടക്കലും ബൈലത്തൂർ അങ്ങാടീലും..സകലമാന അങ്ങാടിലും എറങ്ങി തപ്പി..ബിട്ട സാധനം അബ്ടെ കുട്ങ്ങി കെടക്കണാന്ന് നോക്കാനേ..പക്കെങ്കി എങ്ങും ഇല്ലാ”
മൂപ്പൻ ഒളികണ്ണിട്ട് ബിനി മാഡത്തെ നോക്കി..
മാഡം വിയർത്ത് കുളിച്ചു..
“ജ് അത് ആകശത്തെക്കാണാ ബിട്ടത്..ന്തായാലും അത് ബല്ലാത്ത ബിടലായി പോയി... പടച്ചൊനെ”
തന്റെ ഉള്ളിലെ ദെഷ്യം നർമ്മത്തിൽ ചാലിച്ച് നല്ലൊരു പ്രതികരണം നല്കി മൂപ്പൻ പോകുബൊൾ ഇതൊക്കെ കേട്ട് നിന്നവർക്ക് ചിരി അടക്കാൻ കഴിഞ്ഞില്ലാ...



No comments:

Post a Comment